/indian-express-malayalam/media/media_files/2025/10/08/ranjini-jose-vijay-yesudas-2025-10-08-11-34-36.jpg)
രഞ്ജിനി ജോസ്, വിജയ് യേശുദാസ്
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് രഞ്ജിനി ജോസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾക്ക് ഗാനം ആലപിച്ചിട്ടുള്ള ഗായിക. പലപ്പോഴും രഞ്ജിനിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളും സൈബർ ആക്രമണങ്ങ​ളും നേരിടേണ്ടി വന്നിട്ടുണ്ട്.
വിജയ് യേശുദാസുമായി രഞ്ജിനി പ്രണയത്തിലാണ് എന്ന രീതിയിൽ പലപ്പോഴും ഗോസിപ്പുകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ, ആ ഗോസിപ്പ് വാർത്തയോട് പ്രതികരിക്കുകയാണ് രഞ്ജിനി ജോസ്.
ഞാനും വിജയ്‍യും കുട്ടിക്കാലം തൊട്ടുള്ള സുഹൃത്തുക്കളാണ്, എന്തിന് ഡേറ്റ് ചെയ്യണം? എന്നാണ് രഞ്ജിനി ചോദിക്കുന്നത്. താന്‍ ഒരിക്കലും ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കാത്തൊരാളാണ് വിജയ് എന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
"കോവിഡിന് ശേഷം ആളുകള്‍ ചിലപ്പോഴൊക്കെ സെന്‍സിറ്റീവാണ്, ചിലപ്പോള്‍ ഇന്‍സെന്‍സിറ്റീവും. ഇതിന് ഉദാഹരണമായി എന്നെയും വിജയ് യേശുദാസിനെയും പറ്റി വന്ന ഓണ്‍ലൈന്‍ വാര്‍ത്തകള്‍ നോക്കിയാല്‍ മതി. ഇന്‍സെന്‍സിറ്റീവായി വാര്‍ത്ത വന്നാല്‍ പ്രതികരിക്കുന്നത് വരെ അത് തുടരുകയാണ്. അതിനാലാണ് ഒരു തവണ പ്രതികരിച്ചത്. ഒരുപാട് പേര്‍ പിന്തുണച്ചു," രഞ്ജിനി പറഞ്ഞു. അവതാരക രഞ്ജിനി ഹരിദാസും ഒന്നിച്ചുള്ള പോഡ് കാസ്റ്റിനിടെയായിരുന്നു രഞ്ജിനിയുടെ തുറന്നുപറച്ചിൽ.
Also Read: എന്റെ കുട്ടികൾക്കൊപ്പമുള്ള യാത്രയോളം സന്തോഷം മറ്റെന്തുണ്ട്: ചിത്രങ്ങളുമായി റിമി ടോമി
പാട്ടിനെ ജീവനുതുല്യം സ്നേഹിക്കുന്ന രഞ്ജിനി ജോസിന് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരേറെയുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'റെഡ് ചില്ലീസി'ലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു. മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീതലോകത്തേക്ക് കടന്ന പ്രതിഭയാണ് രഞ്ജിനി.
Also Read: അന്ന് ജോബ് ആയിരുന്നു കോളേജിലെ ഹീറോ; കൂട്ടുകാരനെ കുറിച്ച് പൃഥ്വിരാജ്
പിന്നണി ഗായികയായി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാന്‍ഡും രഞ്ജിനിയുടേതായിട്ടുണ്ട്. നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിനു വേണ്ടി രഞ്ജിനി ഒരുക്കിയ തീം സോങ്ങ് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. രഞ്ജിനി തന്നെയാണ് ഈ ഇംഗ്ലീഷ് ഗാനത്തിന് ഈണം പകർന്നു പാടിയിരിക്കുന്നത്.
എൺപതുകളിലെ പ്രമുഖ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ ബാബു ജോസിന്റേയും ജയലക്ഷ്മിയുടേയും മകളാണ് രഞ്ജിനി. 2013ൽ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ റാംമിനെ രഞ്ജിനി വിവാഹം ചെയ്തു. എന്നാൽ 2018 ല്‍ ഇരുവരും വിവാഹമോചിതയായി.
Also Read: യെ ദോസ്തി… ഹം നഹീ തോഡേങ്കെ; ജപ്പാനിൽ ചുറ്റികറങ്ങി ചാക്കോച്ചനും മഞ്ജു വാര്യരും, ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us