/indian-express-malayalam/media/media_files/2025/10/08/rimi-tomy-fi-2025-10-08-10-57-39.jpg)
/indian-express-malayalam/media/media_files/2025/10/08/rimi-tomy-1-2025-10-08-10-57-39.jpg)
മലയാളിയുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. എത്ര വലിയ സ്റ്റേജിനെയും കയ്യിലെടുക്കാൻ റിമി ടോമിയെ കഴിഞ്ഞേ മലയാളത്തിൽ മറ്റാരുമുള്ളൂ. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും മണിക്കൂറുകളോളം എന്റർടെയിൻ ചെയ്യിക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമിയ്ക്ക്. റിമിയെ പോലെ റിമി മാത്രം എന്നത് പ്രേക്ഷകർ എന്നോ തിരിച്ചറിഞ്ഞ കാര്യമാണ്.
/indian-express-malayalam/media/media_files/2025/10/08/rimi-tomy-7-2025-10-08-10-57-39.jpg)
കുടുംബവുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന ആളാണ് റിമി. "ഞങ്ങളുടെ കുടുംബത്തിന്റെ ശക്തി," എന്നാണ് റിമിയെ സഹോദരന്റെ ഭാര്യയും നടിയുമായ മുക്ത വിശേഷിപ്പിച്ചത്. സഹോദരന്റെയും സഹോദരിയുടെയും മക്കളുടെയും പ്രിയപ്പെട്ട ആന്റിയാണ് റിമി.
/indian-express-malayalam/media/media_files/2025/10/08/rimi-tomy-6-2025-10-08-10-57-39.jpg)
ഇപ്പോഴിതാ, സഹോദരി റീനുവിന്റെ മക്കളായ കുട്ടാപ്പിയ്ക്കും കുട്ടിമാണിയ്ക്കും സഹോദരൻ റിങ്കുവിന്റെയും മുക്തയുടെയും മകൾ കൺമണിയ്ക്കുമൊപ്പമുള്ള റിമിയുടെ യാത്രാചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
/indian-express-malayalam/media/media_files/2025/10/08/rimi-tomy-5-2025-10-08-10-57-39.jpg)
"ഒരുപാട് യാത്രകൾ പോയതിൽ ഇവരുടെ ഒപ്പം പോവുമ്പോ കിട്ടുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. സ്ഥലങ്ങൾ കാണുമ്പോളുള്ള അവരുടെ കൗതുകം മാത്രം മതി. വേറെ അതിൽ കൂടുതൽ ഒന്നും ഇല്ല . ദൈവം അനുഗഹിച്ചാൽ ഇനിയും ഒരുപാട് യാത്ര ചെയ്യണമെന്നുണ്ട്," എന്നാണ് കുട്ടിപ്പട്ടാളത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് റിമി കുറിച്ചത്.
/indian-express-malayalam/media/media_files/2025/10/08/rimi-tomy-4-2025-10-08-10-57-39.jpg)
റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് കുട്ടാപ്പിയും കുട്ടിമാണിയും കൺമണിയുമെല്ലാം.
/indian-express-malayalam/media/media_files/2025/10/08/rimi-tomy-3-2025-10-08-10-57-39.jpg)
ഈ കുട്ടിപ്പട്ടാളത്തോടൊപ്പം നിരവധി ചിത്രങ്ങളും വീഡിയോകളും റിമി പങ്കുവയ്ക്കാറുണ്ട്.
/indian-express-malayalam/media/media_files/2025/10/08/rimi-tomy-2-2025-10-08-10-57-39.jpg)
മുൻപ്, മഴവിൽ മനോരമയിൽ റിമി ജഡ്ജായി എത്തിയ ‘സൂപ്പർ 4’ എന്ന റിയാലിറ്റി ഷോയിലും കൺമണിയും കുട്ടാപ്പിയും അതിഥികളായി എത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/10/08/rimi-tomy-travel-2-2025-10-08-10-57-39.jpg)
സിംഗപ്പൂരിലേക്കായിരുന്നു റിമിയുടെയും കുട്ടിപ്പട്ടാളത്തിന്റെയും യാത്ര.
/indian-express-malayalam/media/media_files/2025/10/08/rimi-tomy-travel-3-2025-10-08-10-57-39.jpg)
കുഞ്ഞമ്മയ്ക്ക് ഒപ്പമുള്ള യാത്ര ആഘോഷമാക്കിയ കൺമണിയേയും കുട്ടാപ്പിയേയും കുട്ടിമാണിയേയുമാണ് ചിത്രങ്ങളിൽ കാണാനാവുക.
/indian-express-malayalam/media/media_files/2025/10/08/rimi-tomy-travel-4-2025-10-08-10-57-39.jpg)
ലാൽ ജോസ് സംവിധാനം ചെയ്ത 'മീശമാധവൻ' എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം 'ചിങ്ങമാസം വന്നുചേർന്നാൽ' ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു.
/indian-express-malayalam/media/media_files/2025/10/08/rimi-tomy-travel-1-2025-10-08-10-57-39.jpg)
ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.