/indian-express-malayalam/media/media_files/5KutzN42XVnDldWEknrj.jpg)
Rani Mukerji spoke about the film Kabhi Alvida Na Kehna
ഇന്ത്യൻ വിവാഹങ്ങളെക്കുറിച്ചുള്ള അസുഖകരമായ നിരവധി സത്യങ്ങൾ തുറന്നു കാട്ടിയ സിനിമയാണ് 'കഭി അൽവിദ നാ കെഹ്‌ന' എന്ന് നടി റാണി മുഖർജി. ഈ സിനിമ റിലീസ് ആയതിനു ശേഷം വിവാഹമോചന നിരക്ക് ഉയര്‍ന്നു എന്നും അവര്‍ പറഞ്ഞു. ഗോവയില്‍ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഒരു മാസ്റ്റർക്ലാസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റാണി.
"കഭി അൽവിദ നാ കെഹ്‌ന റിലീസായതിനു ശേഷം വിവാഹമോചനങ്ങൾ കൂടിയതായി അറിയാന്‍ കഴിഞ്ഞു. തീയേറ്ററിൽ പോയി സിനിമ കണ്ടിരുന്നവർ ഏറെ അസ്വസ്ഥരായി. കരൺ (ജോഹര്‍) തന്‍റെ സിനിമയ്ക്ക് ലഭിച്ച ഫീഡ്‌ബാക്ക് അതാണെന്ന് ഞാൻ കരുതുന്നു. ഈ സിനിമ ധാരാളം ആളുകളുടെ കണ്ണുതുറപ്പിച്ചുവെന്നും അവർ സന്തോഷമായിരിക്കാനുള്ള തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു എന്നും ഞാൻ കരുതുന്നു."
"മായയുടെ കഥാപാത്രത്തിന്‍റെ ഭംഗി എന്തെന്നാൽ, അവൾ ഋഷിയെ ഒരു സുഹൃത്തെന്ന നിലയിലും സ്നേഹിച്ചു എന്നതാണ്. ഷാരൂഖിന്‍റെ കഥാപാത്രത്തിൽ അവൾ കണ്ടെത്തിയത് അവൾ എപ്പോഴും തിരയുന്ന പ്രണയമായിരുന്നു," തന്‍റെ കഥാപാത്രമായ മായയെക്കുറിച്ച് താരം പറഞ്ഞു.
"ഒരു സ്ത്രീയുടെ ആഗ്രഹങ്ങളെക്കുറിച്ചും അവളുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ചും സംസാരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് റാണി പറഞ്ഞു. ഭർത്താവ് നിങ്ങളെ തല്ലുന്നില്ല എന്ന് കരുതി, അയാള്‍ 'ഗുഡ് ഇന്‍ ബെഡ്' ആണെന്നോ നിങ്ങൾ അയാളുമായി പ്രണയത്തിലാണെന്നോ അർത്ഥമാക്കുന്നില്ല. ഒരു സ്ത്രീയോട് ഒരിക്കലും ചോദിക്കില്ല, 'നിങ്ങൾ ഈ പുരുഷനിൽ ആകൃഷ്ടനാണോ?' അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ അനുവദിക്കില്ല."
"വാസ്തവത്തിൽ, എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ലാത്ത ഒരു സമയത്ത് അത്തരത്തിലുള്ള ഒരു സിനിമ നിർമ്മിക്കാൻ കരൺ ജോഹർ ധൈര്യപ്പെട്ടു. ശക്തമായ സിനിമകൾക്കും ശക്തമായ വേഷങ്ങൾക്കും ഒപ്പം നിൽക്കുകയാണ് പ്രധാനമെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ, അതിന്‍റെ കാലത്തിനു മുന്‍പേ സഞ്ചരിച്ച ഒരു സിനിമയായി 'കഭി അല്‍വിദ നാ കെഹ്ന' ഓർമ്മിക്കപ്പെടും," റാണി തുടർന്നു.
Read Here
- പ്രേമിക്കാന്‍ അറിയില്ലേടോ എന്ന് സംവിധായകന്, രണ്ടു തവണ പ്രേമിച്ച് കല്യാണം കഴിച്ചയാളാ സര് ഞാന്‍; രസകരമായ അനുഭവം പങ്കു വച്ച് ശരത് കുമാര്‍
- ഓമനയും മാത്യുവും എന്നെന്നും എന്റെ ഹൃദയത്തിൽ ജീവിക്കും: ജ്യോതിക
- ഇവിടം സ്വർഗ്ഗമാണ്; അമേരിക്കൻ ചിത്രങ്ങളുമായി സംവൃത
- 50 കോടിയുടെ ബംഗ്ലാവ് മകള്‍ക്ക് സമ്മാനിച്ച് ബച്ചന്
- തെറ്റ് മാനുഷികം, ക്ഷമിക്കുന്നത് ദൈവികം; മൻസൂർ അലി ഖാന്റെ ക്ഷമാപണത്തിന് മറുപടിയുമായി തൃഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us