scorecardresearch

കരൺ ജോഹറിനും ആയുഷ്മാൻ ഖുറാനയ്ക്കും നേരെ പൊട്ടിത്തെറിച്ച് രൺബീർ കപൂർ; വീഡിയോ

അവാർഡ് നിശയിൽ, കരൺ ജോഹറിനെയും, ആയുഷ്മാൻ ഖുറാനയേയും അധിക്ഷേപിക്കുന്ന രൺബീർ കപൂറിന്റെ വീഡിയോയാണ് വൈറലാകുന്നത്

അവാർഡ് നിശയിൽ, കരൺ ജോഹറിനെയും, ആയുഷ്മാൻ ഖുറാനയേയും അധിക്ഷേപിക്കുന്ന രൺബീർ കപൂറിന്റെ വീഡിയോയാണ് വൈറലാകുന്നത്

author-image
Entertainment Desk
New Update
Ranbir Kapoor, Karan Johar

Ranbir Kapoor, Karan Johar at Filmfare awards (ചിത്രം:​ ഇൻസ്റ്റഗ്രാം)

നാടകീയ രംഗങ്ങളില്ലാത്ത ബോളിവുഡ് ഷോ ഇപ്പോൾ വിരളമാണ്. അടുത്തിടെ നടന്ന ഫിലിംഫെയർ അവാർഡും പതിവുതെറ്റിച്ചില്ല. അവാർഡ് ഷോ ഹോസ്റ്റുചെയ്യുന്ന കരൺ ജോഹറിനും ആയുഷ്മാൻ ഖുറാനയ്ക്കും നേരെ ദേഷ്യത്തോടെ ആക്രോശിക്കുന്ന രൺബീറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

Advertisment

സഹായം ആവശ്യപ്പെട്ട് രൺബീറിനെ സമീപിക്കുന്ന കരൺ ജോഹറിനെ വീഡിയോയിൽ കാണാം. 'രൺബീറിന് മാത്രമേ അത് ചെയ്യാൻ കഴിയൂ, രൺബീർ അത് ചെയ്യും, രൺബീർ അത് ചെയ്യണം, രൺബീർ ഞങ്ങളെ സഹായിക്കണം,' എന്ന കരൺ ജോഹറിന്റെ വാക്കുകളിൽ അസ്വസ്ഥതനായ രൺബീർ, "എനിക്ക് കേൾക്കാം, ഞാൻ ബധിരനല്ല," എന്ന് ദേഷ്യത്തോടെ വിളിച്ചുപറയുന്നത് വീഡിയോയിൽ കാണാം.

രൺബീറിൻ്റെ പ്രതികരണം പലരെയും ഞെട്ടിച്ചെങ്കിലും, അവാർഡ് നിശയിൽ മൂവരും ചേർന്ന് ഒരുക്കിയ തിരക്കഥയുടെ ഭാഗമായിരുന്നു ഇത്. അനിമൽ എന്ന ചിത്രത്തിലെ അഭിനയത്തിന് രൺബീറിന് മികച്ച നടനുള്ള അവാർഡും ലഭിച്ചിരുന്നു. ചടങ്ങിൽ സംസാരിക്കവേ, ചിത്രത്തിൻ്റെ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയോട് താരം നന്ദി പറഞ്ഞു. അന്തരിച്ച പിതാവ്, ഋഷി കപൂറിനെ അനുസ്മരിച്ച രൺബീർ, അവാർഡ് മകൾ രാഹയ്ക്ക് സമർപ്പിക്കുന്നതായി പറഞ്ഞു.

Advertisment

മകൾ രാഹ ജനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴെ താൻ അനിമലിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് പോയിരുന്നെന്നും, ഷൂട്ടിങ്ങ് ഇടവേളകളിൽ വീട്ടിലേക്ക് എത്തുന്ന ഏല്ലാ ദിവസവും ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകിയ ദിവസമായിരുന്നെന്നും റൺബീർ പറഞ്ഞു. 

Read More Entertainment Stories Here

Karan Johar Ranbir Kapoor Ayushmann Khurrana Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: