scorecardresearch

അതിഗംഭീര നടൻ, കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ട്: ഫഹദിനെ കുറിച്ച് രൺബീർ

"ഫഹദിന്റെ കണ്ണുകളിൽ കാണാം, എന്താണ് ആ കഥാപാത്രം അനുഭവിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാം"

"ഫഹദിന്റെ കണ്ണുകളിൽ കാണാം, എന്താണ് ആ കഥാപാത്രം അനുഭവിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാം"

author-image
Entertainment Desk
New Update
Ranbir Kapoor | Fahadh Faasil

മലയാളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന നടനല്ല ഇന്ന് ഫഹദ് ഫാസിൽ. തെന്നിന്ത്യൻ സിനിമാലോകത്തിനും ഫഹദ് ഏറെ സുപരിചിതനാണ്. ഓരോ സിനിമയിലും വിസ്മയകരമായ പ്രകടനം കാഴ്ച വച്ച് പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടേയിരിക്കുകയാണ് ഫഹദ്. ആ ഫഫ മാജിക്കിന് തെന്നിന്ത്യയിലൊന്നാകെ ആരാധകരുണ്ട്.

Advertisment

സാക്ഷാൽ കമൽഹാസൻ വരെ ഫഹദിലെ നടനോട് തനിക്കുള്ള ഇഷ്ടത്തെയും ആരാധനെയും കുറിച്ച് മുൻപൊരു അഭിമുഖത്തിൽ വാചാലനായിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ആരുടെയെല്ലാം പ്രകടനങ്ങളാണ് നിങ്ങളെ അതിശയിപ്പിച്ചത്? നിങ്ങളുടെ പിന്‍ഗാമി ആരാകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് ? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് കമല്‍ഹാസന്‍ ഫഹദ് ഫാസിലിന്റെ പേരും പറഞ്ഞത്.  'ആനന്ദ വികടന്‍' മാഗസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. 

ഫഹദിനെ കുറിച്ചു ബോളിവുഡ് താരം രൺബീർ കപൂർ മുൻപൊരിക്കൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിസ്മയിപ്പിക്കുന്ന നടൻ എന്നാണ് രൺബീർ ഫഹദിനെ വിശേഷിപ്പിക്കുന്നത്.

"ഫഫദ് ഫാസിൽ അത്ഭുതപ്പെടുത്തുന്ന നടനാണ്. അദ്ദേഹത്തിന്റെ പുഷ്പ, സൂപ്പർ ഡീലക്സ് എന്നിവയെല്ലാം കണ്ടു.  ഒരു നടനെന്ന രീതിയിൽ ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ. വിക്രമും ഞാൻ കണ്ടിരുന്നു, എന്തൊരു കാസ്റ്റാണ് ആ ചിത്രത്തിൽ. കമൽഹാസൻ സാർ, വിജയ് സേതുപതി, ഫഹദ്...  സട്ടിൽ ആയ ആക്റ്റിംഗ് ആണ് ഫഹദിന്റേത്, ഒരു പുതിയ സ്റ്റൈൽ ആക്റ്റിംഗാണത്, തീവ്രമായ ഒന്ന്. അദ്ദേഹത്തിന്റെ കണ്ണുകളിൽ കാണാം, എന്താണ് ആ കഥാപാത്രം അനുഭവിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാം. അതിഗംഭീര നടൻ. "

Advertisment

Read More Entertainment Stories Here

Ranbir Kapoor Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: