scorecardresearch

തമിഴ്നാട്ടിൽ വോട്ടുചെയ്യാനെത്തിയ സൂപ്പർ താരങ്ങൾ

വോട്ടുചെയ്ത ശേഷം വീൽ ചെയറിലെത്തിയ പ്രായമായ ആരാധികയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസുചെയ്ത നടൻ വിജയ് സേതുപതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി

വോട്ടുചെയ്ത ശേഷം വീൽ ചെയറിലെത്തിയ പ്രായമായ ആരാധികയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസുചെയ്ത നടൻ വിജയ് സേതുപതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി

author-image
Entertainment Desk
New Update
Lok Sabha election, Tamil actors

ചിത്രം: എക്സ്

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിങ് വെള്ളിയാഴ്ച നടന്നു. തിരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടങ്ങളിൽ ഏറ്റവുമധികം മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്കെത്തുന്ന ഘട്ടമാണിത്. 21 സംസ്ഥാനങ്ങളിലും വിവിധ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടർമാരാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതുന്നത്. ആദ്യ ഘട്ടത്തിൽ പതിനൊന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂർണ്ണമായും വിധിയെഴുതും. ഇതിൽ തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും വോട്ടിങ് നടക്കും.

Advertisment

രാഷ്ടീയവുമായി ഇഴുകിച്ചേർന്നുകിടക്കുന്ന തമിഴ് സിനിമ മേഖലയിലെ നിരവധി താരങ്ങളാണ് വിവിധ ബൂത്തുകളിലായി വോട്ടുചെയ്യാനെത്തിയത്. മക്കൾ നീതി മയ്യം സ്ഥാപകൻ, സൂപ്പർസ്റ്റാർ രജനീകാന്ത്, തമിഴക വെട്രി കഴകം സ്ഥാപകനും നടനുമായ വിജയ്, നടനും രാഷ്ടീയ പ്രവർത്തകനുമായ കമൽഹാസൻ, അജിത് കുമാർ, വിജയ് സേതുപതി, വിക്രം, ധനുഷ് തുടങ്ങി നിരവധി സൂപ്പർ താരങ്ങളാണ് പോളിങ് ബൂത്തിലെത്തിയത്.

Advertisment

ചെന്നൈയിലെ സാലിഗ്രാമത്തിലാണ് വിജയ്‌ വോട്ടുചെയ്യാനെത്തിയത്. താരത്തെ കണ്ട ആരാധകർ തടിച്ചുകൂടി. സ്റ്റെല്ല മാരീസ് കോളേജിലാണ് രജനീകാന്ത് വോട്ടുചെയ്തത്. വോട്ടവകാശമുള്ള എല്ലാവരും അത് കടമയായും ഉത്തരവാദിത്തമായും ഉപയോഗിക്കണമെന്ന് രജനീകാന്ത് പറഞ്ഞു.

വോട്ടുചെയ്ത ശേഷം വീൽ ചെയറിലെത്തിയ പ്രായമായ ആരാധികയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസുചെയ്ത നടൻ വിജയ സേതുപതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി.

Read More Entertainment Stories Here

Actor Vijay Lok Sabha Election 2024 Kamal Haasan Rajanikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: