/indian-express-malayalam/media/media_files/NJtixFTHV2R79wqEKqJH.jpg)
Raayan Ott Release Date
ധനുഷ് നായകനായും സംവിധായകനായും നിറഞ്ഞാടിയ ചിത്രമാണ് അടുത്തിടെ പുറത്തിറങ്ങിയ 'രായൻ.' 150 കോടിയിലധികം ബോക്സ് ഓഫീസിൽ നേടിയ ചിത്രം ഒടിടിയിൽ റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്.
സൺ പിക്ച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രത്തിൽ മലയാളി താരം അപർണ ബാലമുരളിയാണ് നായികയായെത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയേറ്ററിലെത്തിയത്. ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിലെത്തിയ എസ്ജെ സൂര്യ ഉൾപ്പെടെയുള്ള താരങ്ങൾ ശ്രദ്ധനേടിയിരുന്നു.
എ.ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പീറ്റർ ഹെയിനാണ് ചിത്രത്തിലെ ഗംഭീര സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ. നിത്യ മേനൻ, കാളിദാസ് ജയറാം, സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
രായന്‍ ഒടിടി: Raayan OTT Release Date
ആമസോണ്‍ പ്രൈമിലൂടെയാണ് രായൻ ഒടിടിയിലെത്തുന്നത്. ഓഗസ്റ്റ് 23 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാണ്.
Read More
- KeralaState Film Awards 2023 Winners: മികച്ച നടൻ പൃഥ്വിരാജ്, നടിമാരായി ഉർവശിയും ബീന ആർ ചന്ദ്രനും
- മലയാളത്തിലേക്ക് മറ്റൊരു വെബ് സീരീസുകൂടി; നിഗൂഢതയൊളിപ്പിച്ച് '1000 ബേബീസ്'
- ഉമ്മയിന്നെന്നെ കൊല്ലും; മുടി വെട്ടി പുത്തൻ ലുക്കിൽ നസ്രിയ
- കോളേജുകുമാരിയെ പോലെ സ്റ്റൈലിഷായി അദിതി; ചിത്രങ്ങൾ
- അഭിനയമുഹൂർത്തങ്ങളുമായി മമ്മൂട്ടിയും മോഹൻലാലും; മനോരഥങ്ങൾ പുതിയ ടീസർ
- Little Hearts OTT: ലിറ്റിൽ ഹാർട്സ് ഒടിടിയിൽ
- Grrr OTT: ഗ്ർർർ ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.