/indian-express-malayalam/media/media_files/9PUk2UxBruVcQUb7MxpN.jpg)
Nivin Pauly in Pyara Mera Veera song (Screengrab)
മലയാളസിനിമയിലെ ബിറ്റ് കോമ്പോകളിൽ ഒന്നാണ് വിനീത് ശ്രീനിവാസനും നിവിൻപോളിയും. മലർവാടി ആർട്സ് ക്ലബ്ബ്, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി, ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കോമ്പോയിൽ നിന്നും പിറന്നിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം എന്ന വിനീതിന്റെ പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് നായകന്മാരെങ്കിലും അതിഥി വേഷത്തിൽ നിവിൻ പോളിയും എത്തുന്നുണ്ട്. ചിത്രത്തിലെ പ്യാരാ മേരാ വീരാ എന്നു തുടങ്ങുന്ന വീഡിയോ സോങ്ങാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പാട്ടിലെ വരികൾ പോലും നിവിനു വേണ്ടി വിനീത് പ്രത്യേകം എഴുതിയതു പോലുണ്ടെന്നാണ് പാട്ട് കേട്ട ആരാധകരുടെ വിലയിരുത്തൽ. "ബോക്സ്ഓഫീസിൻ തോഴാ തിരികെ നീ വാടാ," എന്നൊക്കെയുള്ള വരികൾ നിവിന്റെ കംബാക്ക് ആഗ്രഹിച്ചുകൊണ്ട് വിനീത് എഴുതിയതു പോലുണ്ടെന്നും സോഷ്യൽ മീഡിയ വിലയിരുത്തുന്നു. എന്തായാലും പാട്ട് ഇതിനകം തന്നെ ട്രെൻഡിംഗിൽ മൂന്നാം സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.
"നിവിന്റെ ഏറ്റവും സ്ട്രോങ്ങ് സോൺ ഹ്യൂമറാണ്. അവൻ ചിരിക്കുമ്പോൾ ഓഡിയൻസിനും ഓട്ടോമാറ്റിക്കായി ചിരി വരും. വർഷങ്ങൾക്കു ശേഷത്തിലും അവന്റെ ആ ഒരു ഏരിയ ഞാൻ മാക്സിമം എക്സ്പ്ലോർ ചെയ്തിട്ടുണ്ട്. തട്ടത്തിൻ മറയത്തിലെ സൈദാർപള്ളി ടീം പോലെയാണ് ഇതിൽ നിവിന്റെ പോർഷൻ. ചെറിയ സമയം കൊണ്ട് മാക്സിമം സ്കോർ ചെയ്യുന്ന ക്യാരക്ടറാണ് അവന്റേത്. വെറുമൊരു ഗസ്റ്റ് റോൾ ആയിരിക്കില്ല എന്നത് ഉറപ്പിച്ചു പറയാൻ പറ്റും," വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ നിവിന്റെ കഥാപാത്രത്തെ കുറിച്ച് പ്രമോഷൻ അഭിമുഖത്തിൽ വിനീത് പറഞ്ഞതിങ്ങനെ.
Read More Entertainment News Here
- ധ്യാനേ, നീ എന്നെ എത്ര വേണമെങ്കിലും അപമാനിച്ചോ, പക്ഷെ സിനിമയുടെ കഥ പറയരുത്: അപേക്ഷയുമായി വിനീത് ശ്രീനിവാസൻ
- ജാൻവിയും ശിഖറും ഡേറ്റിംഗിലാവും മുൻപെ അവനെന്റെ സുഹൃത്താണ്: ബോണി കപൂർ
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി
- 3300 കോടി ആസ്തിയുള്ള കമ്പനി, നിരവധി ബിസിനസ് സംരംഭങ്ങൾ; അരവിന്ദ് സ്വാമിയുടെ ജീവിതം ആരെയും അമ്പരപ്പിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us