/indian-express-malayalam/media/media_files/YTyVhg4ef6Dsygp0ZIh8.jpg)
അഭിമുഖങ്ങളിൽ എപ്പോഴും തിളങ്ങുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ സിനിമകളേക്കാളും സൂപ്പർഹിറ്റാണ് തന്റെ അഭിമുഖങ്ങൾ എന്നാണ് ധ്യാൻ തന്നെ പറയാറുള്ളത്. അച്ഛൻ ശ്രീനിവാസനും അമ്മയും ചേട്ടൻ വിനീത് ശ്രീനിവാസനുമെല്ലാം പലപ്പോഴും ധ്യാനിന്റെ അഭിമുഖങ്ങളിൽ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ, ധ്യാനിന്റെ പുതിയൊരു അഭിമുഖത്തിന്റെ ബിടിഎസ് വീഡിയോ ആണ് ശ്രദ്ധ കവരുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്കു ശേഷം' എന്ന പുതിയ സിനിമയുടെ പ്രമോഷനിടെയുള്ള വീഡിയോ ആണിത്.
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനുമാണ് നായകൻമാർ.
ധ്യാനും ബേസിൽ ജോസഫും വിശാഖ് സുബ്രഹ്മണ്യവും രേഖ മേനോന്റെ അഭിമുഖത്തിനായി ഇരിക്കുകയാണ്. അപ്പോഴാണ് ക്യാമറയ്ക്ക് പിറകിൽ ഇരിക്കുന്ന വിനീതിന്റെ അപേക്ഷ, "ധ്യാനേ… നീ എന്നെ എത്ര വേണമെങ്കിലും അപമാനിച്ചോ പക്ഷെ സിനിമയുടെ കഥ പറയരുത്," എന്നാണ് വിനീത് പറയുന്നത്.
"നീ പറയാതിരുന്നാൽ മതി, എനിക്കു കഥയൊന്നും അറിയൂലെന്നാണ്," ഇതുകേട്ട് ചിരിയോടെ ബേസിൽ പ്രതികരിക്കുന്നത്.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ നിവിന്‍ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ തുടങ്ങി വലിയൊരു താരനിരതന്നെ അണിനിരക്കുന്നുണ്ട്.
സിനിമയ്ക്കുള്ളിലെ സിനിമയുടെയുടേയും സൗഹൃദത്തിന്റേയും കഥ പറയുന്ന ചിത്രമാകും 'വർഷങ്ങൾക്കു ശേഷം' എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം റംസാൻ- വിഷു റിലീസായി ഏപ്രിൽ 11ന് തിയേറ്ററുകളിൽ എത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.