/indian-express-malayalam/media/media_files/2024/12/08/JOzTAa6x8JerTaP1QZ1Z.jpg)
Pushpa 2 Box Office Collection day 4 early report
Pushpa 2 box office collection day 4 early report: സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് അല്ലു അർജുൻ നായകനായ 'പുഷ്പ 2.' വ്യാഴാഴ്ച തിയേറ്റുകളിൽ എത്തിയ ചിത്രം റെക്കോർഡ് കളക്ഷനോടെ ഓപ്പണിങ് ഗംഭീരമാക്കിയിരുന്നു. ഇപ്പോഴിതാ വാരാന്ത്യത്തിലും പണം വാരിക്കൂട്ടുകയാണ് ചിത്രം.
ആദ്യ ദിനം, ആഗോള ബോക്സ് ഓഫീസിൽ 282.91 കോടി രൂപ നേടിയ പുഷ്പ 2, ആർആർആർ, ബാഹുബലി തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കി ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. രണ്ടാം ദിനം ആഭ്യന്തര കളക്ഷനിൽ ഇടിവുണ്ടായെങ്കിലും ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ തിരിച്ചുവരവാണ് ചിത്രം നടത്തിയിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം 4 മണി വരെ ചിത്രം ഇന്ത്യയിൽ നിന്ന് 79.59 കോടി രൂപ നേടിയതായി സാക്നിൽക് റിപ്പോർട്ട് ചെയ്തു. ഇതോടെ ചിത്രത്തിന്റെ ആഭ്യന്തര കളക്ഷൻ 467.54 കോടി രൂപയായി ഉയർന്നു. നാലാം ദിനം പൂർത്തിയാകുന്നതോടെ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 700 കോടി പിന്നിടുമെന്നാണ് വിലയിരുത്തൽ. കളക്ഷൻ ഇതേ രീതിയിൽ തുടർന്നാൽ ചിത്രം ആയിരം കോടി പിന്നിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. റിലീസായി മൂന്നു ദിവസത്തിനുള്ളിൽ ചിത്രം 621 രൂപ ആഗോള കളക്ഷൻ സ്വന്തമാക്കിയതായി നിർമ്മാതാക്കൾ അറിയിച്ചു.
The box office is witnessing history with #Pushpa2TheRule ❤🔥
— Pushpa (@PushpaMovie) December 8, 2024
The WILDFIRE BLOCKBUSTER collects a gross of 621 CRORES WORLDWIDE in just 3 days, shattering many records 💥💥💥
Book your tickets now!
🎟️ https://t.co/eJusnmNS6Y#Pushpa2#WildFirePushpa
Icon Star @alluarjun… pic.twitter.com/8J2G9sarP6
സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസിൽ, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. 2021ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ: ദി റൈസിൻ്റെ തുടർച്ചയാണ് പുഷ്പ 2.
Read More
- സൽമാൻ ഖാന് ഓപ്പമുള്ള ചിത്രങ്ങളുമായി യൂലിയ; വിവാഹം ഏപ്പോഴെന്ന് ആരാധകർ
- ഞെട്ടിക്കാൻ രാജ് ബി ഷെട്ടി; രുധിരം ട്രെയിലർ പുറത്ത്
- ആര്യ മുതൽ പുഷ്പ വരെ, മലയാളി അല്ലുവിനെ കേട്ട ശബ്ദം
- Pushpa 2: കളക്ഷൻ 600 കോടിയിലേക്ക്; ബോക്സ് ഓഫീസിൽ പുഷ്പരാജിന്റെ പൂണ്ടുവിളയാട്ടം
- ഹൃദയം തകരുന്ന വേദന; വിങ്ങിപ്പൊട്ടി അല്ലു അർജുൻ
- അല്ലു അർജുൻ 'മല്ലു അർജുൻ' ആയതല്ല, ആക്കിയതാണ്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.