scorecardresearch

മാൾട്ടീ, ഹായ് പറയൂ; മകൾക്കൊപ്പം മുംബൈയിൽ, പ്രിയങ്കയുടെ ചിത്രങ്ങൾ വൈറൽ

മകൾ മാൾട്ടിയ്‌ക്കൊപ്പം വീണ്ടും ജന്മനാട്ടിൽ എത്തിയിരിക്കുകയാണ് പ്രിയങ്ക

മകൾ മാൾട്ടിയ്‌ക്കൊപ്പം വീണ്ടും ജന്മനാട്ടിൽ എത്തിയിരിക്കുകയാണ് പ്രിയങ്ക

author-image
Entertainment Desk
New Update
Priyanka Chopra daughter Malti

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയേയും ഭർത്താവ് നിക് ജോനാസിനെയും പോലെ തന്നെ ആരാധകരുടെ പ്രിയ താരമാണ്, മകൾ മാൾട്ടി മേരിയും. വ്യാഴാഴ്ച രാത്രി മകൾക്കൊപ്പം മുംബൈയിലെത്തിയ പ്രിയങ്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. 

Advertisment

വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങളിൽ, ഫോട്ടോഗ്രാഫർമാർക്കായി ക്ഷമയോടെ പോസ് ചെയ്യുന്ന പ്രിയങ്കയെ കാണാം. പാപ്പരാസികൾക്ക് നേരെ കൈ വീശാൻ മാൾട്ടിയെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. 

2023 ഒക്ടോബറിലാണ് ജിയോ മാമി ഫെസ്റ്റിവലിന്റെ ഉദ്ഘാടന രാത്രിക്കായി പ്രിയങ്ക അവസാനമായി മുംബൈ സന്ദർശിച്ചത്. പിന്നീട്, യുഎസിലേക്ക് മടങ്ങുന്നതിന് മുമ്പ് ജിയോ വേൾഡ് പ്ലാസ ലോഞ്ച് ഇവൻ്റിലും പ്രിയങ്ക  പങ്കെടുത്തിരുന്നു, 

Advertisment

ഫർഹാൻ അക്തറിൻ്റെ ജീ ലെ സരയിൽ ആണ് പ്രിയങ്ക ഇനി അഭിനയിക്കുക. കത്രീന കൈഫും ആലിയ ഭട്ടും ചിത്രത്തിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

Read More Entertainment Stories Here

Priyanka Chopra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: