scorecardresearch

ഗുരുവായൂരമ്പല നടയിൽ നിന്ന് 'സന്തോഷ് ട്രോഫി'യിലേക്ക്; ലിസ്റ്റിനും വിപിനും ഒപ്പം പൃഥ്വിരാജും

ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടുത്തവർഷം സിനിമ തിയേറ്ററികളിലെത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടുത്തവർഷം സിനിമ തിയേറ്ററികളിലെത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

author-image
Entertainment Desk
New Update
Prithviraj Santhosh Trophy

സന്തോഷ് ട്രോഫി

ഗുരുവായൂരമ്പലനടയിലിന് ശേഷം പൃഥ്വിരാജുമായി വീണ്ടുമൊരു ചിത്രം ചെയ്യുമെന്ന്  വിപിൻ ദാസിൻ്റെ വാക്ക് വെറുതെ ആയിരുന്നില്ല. പിറന്നാൾ ദിനത്തിൽ തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ പൃഥ്വിരാജ് ചിത്രം "സന്തോഷ് ട്രോഫി" പ്രഖ്യാപിച്ചിരിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

Advertisment

നീണ്ട ഇടവേളക്കു ശേഷമാണ് മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ഒന്നിക്കുന്നത്.  2022ൽ പുറത്തിറങ്ങിയ "ഗോൾഡ്" ആണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. 'ഡ്രൈവിങ് ലൈസൻസ്', 'ജനഗണമന', 'കടുവ' എന്നീ  ചിത്രങ്ങളും ഈ കൂട്ടുകെട്ടിന്റേതായി പുറത്തിറങ്ങിയ ഹിറ്റുകളാണ്.

പൃഥ്വിയുടെ പിറന്നാൾ ദിനത്തിൽ പുതിയ സർപ്രൈസ് പുറത്തുവിടുമെന്ന് ലിസ്റ്റിൻ സ്റ്റീഫനും നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും. 

Advertisment

മെയ്യില്‍ ആയിരുന്നു ഗുരുവായൂരമ്പല നടയില്‍ റിലീസ് ചെയ്തത്. ബേസില്‍ ജോസഫും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.അനശ്വര രാജൻ, നിഖില വിമല്‍, സാഫ്, രേഖ, അരവിന്ദ് ആകാഷ്, ഇര്‍ഷാദ്, ഉഷാ ചന്ദ്രബാബു, അഖില്‍, അശ്വിൻ വിജയൻ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍. 

Read More

Film Prithviraj film news Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: