/indian-express-malayalam/media/media_files/5IWTShfenrEp7QUc35FA.jpg)
പൃഥ്വിരാജ് സുകുമാരൻ (ചിത്രം: ഫയൽ)
പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതം മികച്ച വിജയമാണ് തിയേറ്ററിൽ നേടുന്നത്. ആടുജീവിതത്തിന്റെ വിജയത്തിന് പിന്നാലെ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവർക്കൊപ്പം പൃഥ്വിരാജ് അഭിനയിക്കുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' റിലീസിനൊരുങ്ങുകയാണ്. ഏറെ നാളുകൾക്ക് ശേഷം പൃഥ്വി അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണിത്. ഇപ്പോഴിതാ, മണിരത്നം സംവിധാനം ചെയ്ത രാവണനിൽ അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രഥ്വിരാജ്.
വിക്രം, ഐശ്വര്യ റായ് ബച്ചൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ സെറ്റിൽ തന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. "രാവണൻ എനിക്ക് ഒരു വലിയ അഗീകരം പോലെയായിരുന്നു. മണി സാർ ആ സിനിമ വാഗ്ദാനം ചെയ്തപ്പോൾ എനിക്ക് 24 അല്ലെങ്കിൽ 25 വയസായിരുന്നു പ്രായം. ആ പ്രായത്തിലായിരുന്ന ഞാൻ ആ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ദിവസം സെറ്റിൽ പോയത് ഞാൻ ഓർക്കുന്നു, ഭൂരിഭാഗം ജോലിക്കാരും ഹിന്ദിയിൽ നിന്നുള്ളവരായിരുന്നു, കാരണം സിനിമ ഹിന്ദിയിലും ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. ഐശ്വര്യ റായി ആരാണെന്നും അഭിഷേക് ബച്ചൻ ആരാണെന്നും അവർക്കെല്ലാം വ്യക്തമായി അറിയാമായിരുന്നു, സൂപ്പർ സ്റ്റാർ വിക്രത്തിനെയും എല്ലാവർക്കും അറിയാം. പക്ഷെ ഒരു പയ്യനായിരുന്ന എന്നെ ആർക്കും അറിയില്ല.
'അവൻ ആരാണെന്ന് അറിയില്ല, മണി സാർ അല്ലെ കാസ്റ്റ് ചെയ്തത് അപ്പോൾ നല്ലതായിരിക്കും' എന്ന് അവടെയുള്ളവർ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു. അത് രസകരമായ അനുഭവമായിരുന്നു. ഞാൻ ഒരു ചെറിയ ആട്ടിൻകുട്ടിയെ പോലെയായിരുന്നു ആ സെറ്റിൽ. ഒത്തിരി കാര്യങ്ങൾ അവിടെ നിന്ന് പഠിക്കാൻ പറ്റി," പൃഥ്വിരാജ് പറഞ്ഞു.
ആടുജീവിതം കണ്ടശേഷം മണിരത്നം തന്നെ വിളിച്ചെന്നും പൃഥ്വി പറഞ്ഞു. മണിരത്നത്തിനൊപ്പം ചെയ്ത ഒരു സിനിമ കൊണ്ടുതന്നെ, ഒരു നടൻ, ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിൽ താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. ഏപ്രിൽ 10നാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ പുറത്തിറങ്ങുന്നത്.
Read More Entertainment Stories Here
- മീരാ ജാസ്മിനെ ആശ്വസിപ്പിച്ച് ദിലീപ്; വീഡിയോ
- നിന്നെ കാവിലെ പാട്ട് മത്സരത്തിന് കണ്ടോളാം; ധ്യാനിനോട് ബേസിൽ, ഇടയിൽ കുത്തിത്തിരിപ്പുമായി അജു
- ഐസ്ക്രീം നുണഞ്ഞ്, കൊച്ചിയിൽ കറങ്ങി നയൻതാര; വീഡിയോ
- സുപ്രിയ അല്ലേ ആ സ്കൂട്ടറിൽ പോയത്?; വൈറലായി വീഡിയോ
- അന്നൊരു മലയാളി പെൺകുട്ടി തന്നെ ഞെട്ടിച്ചെന്ന് അക്ഷയ് കുമാർ, അതു ഞാനെന്ന് സുരഭി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.