/indian-express-malayalam/media/media_files/CTVaupLLOAmUhGuwfBbn.jpg)
മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടും വലിയ ഭ്രമമുള്ള വ്യക്തിയാണ് മകൻ ദുൽഖർ സൽമാനും. ആരും കൊതിക്കുന്ന നിരവധി വാഹനങ്ങളും ദുൽഖറിന്റെ വാഹന ശേഖരത്തിലുണ്ട്. കാറുകളോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പലപ്പോഴും ദുൽഖർ മനസ്സു തുറന്നിട്ടുണ്ട്. വലിയൊരു കാർ ശേഖരം തന്നെ ദുൽഖറിനുണ്ട്. എന്നാൽ തന്റെ ഉടമസ്ഥതയിലുള്ള കാറുകളുടെ കൃത്യമായ എണ്ണം താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ടോപ്പ് ഗിയർ ഇന്ത്യയുടെ അഭിമുഖത്തിൽ, എത്ര കാറുകളുണ്ട് സ്വകാര്യ ശേഖരത്തിൽ എന്ന ചോദ്യത്തിന് “ഇത് എന്നെ കുഴപ്പത്തിലാക്കിയേക്കാം. എന്റെ കയ്യിൽ ധാരാളം യൂസ്ഡ് കാറുകൾ ഉണ്ട്, ഞാൻ കാറുകൾ റീസ്റ്റോർ ചെയ്യുകയും ചെയ്യുന്നു,” എന്നായിരുന്നു ദുൽഖർ മറുപടി നൽകിയത്.
ഇപ്പോഴിതാ, ദുൽഖറിന്റെ കാർ പ്രേമത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. "ദുൽഖർ ഒരു കളക്റ്റർ ആണ്. ഏതാണ്ട് 50-60 കാറുകൾ കാണും. ശരിക്കും ഒരു കളക്ടറാണ് ദുൽഖർ. അങ്ങനെ കാറുകൾ കളക്റ്റ് ചെയ്യുന്നതിൽ അയാൾ സന്തോഷം കണ്ടെത്തുന്നു. ഞാൻ പക്ഷേ കാറുകൾ ഡ്രൈവ് ചെയ്യുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്, അതിന് അത്രയും കാറുകൾ വേണ്ടല്ലോ. എന്നെ സംബന്ധിച്ച് കാറുകൾ ഗാരേജിൽ സൂക്ഷിക്കുന്നതല്ല, അതു ഉപയോഗിക്കുന്നതിലാണ് താൽപ്പര്യം. ദുൽഖറിനും ഡ്രൈവ് ചെയ്യാൻ ഇഷ്ടമാണ്, പക്ഷേ അതിലേറെ സന്തോഷം കളക്ടർ എന്ന രീതിയിലുണ്ട്. ദുൽഖർ ഒരു പ്രോപ്പർ കാർ പ്രേമിയാണ്," മാഷബിൾ ഇന്ത്യയുടെ ദി ബോംബെ ജേർണിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു പൃഥ്വി ഇക്കാര്യം വെളിപ്പെടുത്തിയത്.
View this post on InstagramA post shared by Mashable india | A Fork Media Group Co. (@mashable.india)
ദുൽഖറിൻ്റേതുമായി താരതമ്യപ്പെടുത്തുമ്പോൾ തൻ്റെ കാർ കളക്ഷൻ കുറവാണെന്ന് മുൻപു ഇന്ത്യാഗ്ലിറ്റ്സിനു നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. "ദുൽഖറിന് അതിശയകരമായ ഒരു കാർ ശേഖരമുണ്ട്, അദ്ദേഹത്തിന് ശരിക്കും കാറുകളോട് അഭിനിവേശമുണ്ട്. ഒരു യഥാർത്ഥ ഓട്ടോമൊബൈൽ പ്രേമിയായാണ് ദുൽഖർ ഇത് ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ കാർ ശേഖരത്തെക്കുറിച്ച് ഒരു ഡോക്യുമെൻ്ററി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അത്രയും നല്ലതാണത്.”
Read More Entertainment Stories Here
- സോറി, ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല; സംഘാടകരോട് നവ്യ
- തലപ്പാക്കട്ടിയല്ല, ഇത് തല സ്പെഷൽ ബിരിയാണി: കുക്കിംഗിൽ മുഴുകി അജിത്, വീഡിയോ
- വീണ്ടും സോഷ്യൽ മീഡിയ കത്തിച്ച് മെഗാസ്റ്റാർ; ഇങ്ങേരു മമ്മൂട്ടി അല്ല, ഫയർ ആണ്
- കൊച്ചു കരഞ്ഞപ്പോൾ ആദ്യം വാഷ് ബേസിനിൽ ഇറക്കി, പിന്നെ ഫ്രിഡ്ജിൽ കേറ്റി: ഈ അപ്പനെ കൊണ്ട് തോറ്റെന്ന് എലിസബത്ത്
- ഇതാണ് ഫാമിലി പാക്ക് 'കരിങ്കാളിയല്ലേ;' വൈറൽ റീലൂമായി ആശാ ശരത്തും കുടുംബവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.