/indian-express-malayalam/media/media_files/2025/05/01/fN3W9R9SUD7m9ujIyYtS.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
'തുടരും' എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ജോർജ് മാത്തനായെത്തി അവിസ്മരണിയ പ്രകടനം കാഴ്ചവച്ച നടൻ പ്രകാശ് വർമ്മ. ചെറുപുഞ്ചിരിയോടെ സൗമ്യനായെത്തി പിന്നീടങ്ങോട്ട് കൊടൂരവില്ലനായി തകർത്താടുകയായിരുന്നു ജോർജ് മാത്തൻ എന്ന കഥാപാത്രം.
സോഷ്യൽ മീഡിയയിലടക്കം വലിയ പ്രശംസയാണ് പ്രകാശ് വർമ്മയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രകാശ് വർമ്മ. "എന്റെ നായകൻ, പ്രചോദനം, ഉപദേഷ്ടാവ്, സഹോദരൻ, അധ്യാപകൻ, സുഹൃത്ത്" എന്ന കുറിപ്പും പ്രകാശ് പങ്കുവച്ചു.
സംവിധായകൻ തരുൺ മൂർത്തി, നടന്മാരായ ഫർഹാൻ ഫാസിൽ, ബിനു പപ്പു തുടങ്ങി നിരവധി ആളുകൾ ചിത്രത്തിൽ കമന്റു ചെയ്തിട്ടുണ്ട്. 'ഹലോ' എന്നായിരുന്നു തരുണിന്റെ കമന്റ്. 'എന്നെ സുന്ദര കാലാമാടൻ ആക്കിയ ജീനയസ്' എന്നാണ് കമന്റിന് പ്രകാശ് മറുപടി നൽകിയത്. 'ബെൻസും ജോർജ് സാറും' എന്നായിരുന്നു ഫർഹാന്റെ കമന്റ്.
ആലപ്പുഴ സ്വദേശിയായ പ്രകാശ് വർമ്മ പരസ്യമേഖലയിൽ സുപരിചിത മുഖമാണ്. വോഡഫോണിന്റെ സൂപ്പര്‍ ഹിറ്റായി മാറിയ സൂസൂ പരസ്യം, നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് പ്രചോദനമായ ഗ്രീന്‍ പ്ലൈയുടെ പരസ്യം, ഷാരൂഖ് ഖാന്റെ പ്രശസ്തമായ ദുബായ് ടൂറിസം പരസ്യം എന്നിങ്ങനെ പ്രശസ്തമായ നിരവധി പരസ്യങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് പ്രകാശ് വർമ്മയാണ്.
ബാംഗ്ലൂർ ആസ്ഥാനമായുള്ള നിര്‍വാണ ഫിലിംസിന്റെ തലവനാണ് പ്രകാശ് വര്‍മ്മ. 2001 മുതൽ പരസ്യരംഗത്ത് സജീവമാണ്. ലോഹിതദാസ്, വിജി തമ്പി എന്നിവർക്കൊപ്പം സംവിധാന സഹായിയായും പ്രകാശ് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് വി.കെ പ്രകാശിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് പരസ്യമേഖലയിലേക്ക് കടക്കുന്നത്.
Read More
- 'എന്തൊരു ചേലാണ്...' വീണ്ടും വൈറലായി മലയാളികളുടെ ഉണ്ണിയേട്ടൻ
- ഭാവാഭിനയത്തിന്റെ രസതന്ത്രം; ആക്ഷനും കട്ടിനും ഇടയിലുള്ള ലാലേട്ടൻ്റെ ഷോട്ട് പങ്കുവച്ച് തരുൺ മൂർത്തി
- കൊണ്ടാട്ടം സോങ് വരുന്നെന്ന് തരുൺ മൂർത്തി; 'തേങ്ങ ഉടയ്ക്ക് സ്വാമീ' എന്ന് ആരാധകർ
- ഷാരൂഖിന്റെ സ്വന്തം രവി സിങ്ങും പൂജയും; കൈപ്പറ്റുന്നത് റെക്കോർഡ് പ്രതിഫലം
- Bromance OTT: പറഞ്ഞതിലും ഒരു ദിവസം മുൻപെയെത്തി; ബ്രോമാൻസ് ഇപ്പോൾ ഒടിടിയിൽ കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.