/indian-express-malayalam/media/media_files/2025/05/16/neJZEjPTNF8or7ehOYwB.jpg)
The Raja Saab: പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രാജാസാബ്.' ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസർ ഈ മാസം അവസാനത്തോടെ പുറത്തിറക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
മേയ് പകുതിയോടെ ചിത്രത്തിന്റെ ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തിറക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, നിർമ്മാതാക്കളിൽ നിന്ന് സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അതിനിടെ, ഫാൻ പേജുകളിലെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെയും പുതിയ ചർച്ചകൾ സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടീസർ മേയ് അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ്.
റൊമാന്റിക് കോമഡി ഹൊറര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. മാരുതിയാണ് രാജാസാബ് സംവിധാനം ചെയ്യുന്നത്. പ്രഭാസിന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ദി രാജാസാബിലേതെന്നാണ് വിവരം. നിധി അഗര്‍വാള്‍, മാളവിക മോഹന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാസാബ് എന്ന് പ്രഭാസ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തീർച്ചയായും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഹൊറർ അനുഭവമായിരിക്കും ചിത്രമെന്നും പ്രഭാസ് പറയുന്നു. തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ടി.ജി.വിശ്വ പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ കാർത്തിക് പളനിയും, എഡിറ്റിങ് കോത്തഗിരി വെങ്കിടേശ്വര റാവുവുമാണ് നിർവഹിക്കുന്നത്.
Read More
- അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ
- യൂണിഫോം അണിഞ്ഞ് സ്കൂള്‍ കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- അവർ റെക്കോർഡുകളെ കുറിച്ച് സംസാരിക്കും, ഞാൻ ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങളും: അനുഷ്ക ശർമ
- അന്ന് നായികയ്ക്കു മുൻപെ നടന്ന വഴിപ്പോക്കൻ; ഇന്ന് നായകനെ വിറപ്പിച്ച എണ്ണം പറഞ്ഞ വില്ലൻ
- ജയിലർ 2 ചിത്രീകരണം; രജനീകാന്ത് കോഴിക്കോട്ടേക്ക്
- കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us