scorecardresearch

മൻ കി ബാത്തിൽ ഹനുമാൻ കൈൻഡിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ സ്വർണമെഡൽ നേടിയ ജോബി മാത്യുവിനെയും പ്രധാനമന്ത്രി പ്രശംസിച്ചു

ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ സ്വർണമെഡൽ നേടിയ ജോബി മാത്യുവിനെയും പ്രധാനമന്ത്രി പ്രശംസിച്ചു

author-image
Entertainment Desk
New Update
PM Modi applauds rapper Hanumankind

ചിത്രം: എക്സ്

'ബിഗ് ഡോഗ്സ്' എന്ന റാപ് ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് സുപരിചിതനായിമാറിയ ഹനുമാൻ കൈൻഡിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിന്റെ 120-ാമത് എപ്പിസോഡിൽ സംസാരിക്കവെ ആണ് ഹനുമാൻ കൈൻഡ് എന്ന സൂരജ് ചെറുകടിനെ പ്രധാനമന്ത്രി പ്രശംസിച്ചത്.

Advertisment

ഹനുമാൻ കൈൻഡിന്റെ പുതിയ സംഗീത വീഡിയോയായ 'റൺ ഇറ്റ് അപ്പ്'-ൽ ഇന്ത്യയുടെ പരമ്പരാഗത ആയോധനകലകൾ അവതരിപ്പിച്ചതിനെ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. 

"സുഹൃത്തുക്കളേ, നമ്മുടെ  ആയോധനകലകൾ ഇപ്പോൾ ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമായി മാറുകയാണ്. പ്രശസ്ത റാപ്പർ ഹനുമാൻ കൈൻഡിനെ നിങ്ങൾക്കെല്ലാവർക്കും അറിയാമായിരിക്കും. അദ്ദേഹത്തിന്റെ പുതിയ ഗാനം 'റൺ ഇറ്റ് അപ്പ്' ഇപ്പോൾ വളരെ പ്രശസ്തമായിക്കൊണ്ടിരിക്കുകയാണ്. കളരിപ്പയറ്റ്, ഗട്ക, തങ്-ട തുടങ്ങിയ നമ്മുടെ പരമ്പരാഗത ആയോധനകലകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്."

"ഹനുമാൻ കൈൻഡിന്റെ പരിശ്രമം മൂലം ലോകമെമ്പാടുമുള്ള ജനങ്ങൾ നമ്മുടെ പരമ്പരാഗത ആയോധനകലകളെക്കുറിച്ച് അറിയാൻ തുടങ്ങി, ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു," പ്രധാനമന്ത്രി പരിപാടിയിൽ പറഞ്ഞു. ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ സ്വർണമെഡൽ നേടിയ ജോബി മാത്യുവിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.

Advertisment

പാരാ പവർ ലിഫ്റ്റിംഗിൽ 65 കിലോ പുരുഷ വിഭാഗത്തിൽ 148 കിലോ ഉയർത്തി സ്വർണം നേടിയ ജോബി മാത്യുവിന്റെ നേട്ടത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. ജോബിയെപോലുള്ളവർ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിൽ വിഷു ആശംസകളും പ്രധാനമന്ത്രി നേർന്നു.

Read More

pm modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: