scorecardresearch

Pinarayi Vijayan's Birthday: പിണറായി വിജയന് ജന്മദിനാശംസകളുമായി താരങ്ങൾ

Pinarayi Vijayans Birthday: തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തി വിജയം ആവർത്തിക്കാനുള്ള പരിശ്രമത്തിലാണ് പിണറായി വിജയനെന്ന നേതാവ്

Pinarayi Vijayans Birthday: തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തി വിജയം ആവർത്തിക്കാനുള്ള പരിശ്രമത്തിലാണ് പിണറായി വിജയനെന്ന നേതാവ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pinarayi Vijayans Birthday Wishes

പിണറായി വിജയനൊപ്പം മോഹൻലാലും മമ്മൂട്ടിയും

എൺപതാം പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സിനിമാ ലോകത്തെ നിരവധി സൂപ്പർ താരങ്ങളാണ് ആശംസകൾ നേർന്നത്. 

Advertisment

"ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ" എന്ന കുറിപ്പിനൊപ്പം മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. 

Also Read: എൺപതിന്റെ നിറവിൽ പിണറായി വിജയൻ

"ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ" എന്ന കുറിപ്പോടെ മമ്മൂട്ടിയും ആശംസകൾ നേർന്നു.


"80-ാം ജന്മദിനത്തിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ. കേരളത്തിന്റെ പുരോഗതി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച, പൊതുസേവനത്തോട് സ്ഥിരമായ പ്രതിബദ്ധതയും ദൃഢനിശ്ചയമുള്ള നേതാവ്. വരും വർഷങ്ങളിലും അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു" എന്നാണ് കമൽഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

Advertisment

Also Read: മോഹൻലാലോ മമ്മൂട്ടിയോ അല്ല, ജൂഹി ചൗളയെ സ്വന്തമാക്കേണ്ടിയിരുന്നത് ഷാരൂഖ് ഖാൻ; ആ ക്ലൈമാക്സ് മാറിയത് ഇങ്ങനെ 

പതിവുപോലെ ഇത്തവണയും മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനം ആഘോഷങ്ങളൊന്നുമില്ലാതെയാണ്. പതിറ്റാണ്ടുകൾ പിന്നിട്ട് രാഷ്ട്രീയ ജീവിതത്തിൽ വിമർശനങ്ങളും ആരോപണങ്ങളും നിരവധിയുണ്ടായിട്ടും കൃത്യതയോടെ അവയെ പ്രതിരോധിച്ചാണ് പിണറായി വിജയന്റെ മുന്നോട്ടുള്ള പ്രയാണം. തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തി വിജയം ആവർത്തിക്കാനുള്ള പരിശ്രമത്തിലാണ് പിണറായി വിജയനെന്ന നേതാവ്. 

Also Read: പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി

 നിലപാടുകളിലെ കണിശതയും കാർക്കശ്യവുമാണ് പിണറായി വിജയനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് നീതി പുലർത്തുമ്പോഴും പ്രായോഗികവാദിയായ നേതാവായാണ് പിണറായി വിജയൻ അറിയപ്പെടുന്നത്.

Read More

Birthday Kamal Haasan Mammootty Mohanlal Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: