scorecardresearch

Pharma OTT: നിവിൻ പോളിയുടെ ഫാർമ ഒടിടിയിലേക്ക്

Pharma OTT Release: നിവിൻ പോളിയുടെ കരിയറിലെ ആദ്യ ഒടിടി വെബ് സീരിസാണ് 'ഫാർമ'

Pharma OTT Release: നിവിൻ പോളിയുടെ കരിയറിലെ ആദ്യ ഒടിടി വെബ് സീരിസാണ് 'ഫാർമ'

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pharma OTT

Pharma OTT Release

Pharma OTT: നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് പ്രദർശനത്തിനൊരുങ്ങുന്നു. പി. ആർ അരുൺ ആണ് 'ഫാർമ' എന്ന് പേരിട്ടിരിക്കുന്ന സീരിസ് സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെയാണ് സീരീസിന്റെ തിരക്കഥ ഒരുക്കുന്നത്.

Advertisment

പ്രമുഖ ബോളിവുഡ് താരം രജിത് കപൂര്‍ സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, ബിനു പപ്പു, അലേഖ് കപൂർ എന്നിവരും ഫാർമയിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മൂവീ മിൽസിന്റെ ബാനറിൽ കൃഷ്ണൻസേതുകുമാർ ആണ് സീരീസ് നിർമ്മിക്കുന്നത്. ജെക്‌സ് ബിജോയാണ് ഫാർമ്മയ്ക്ക് സംഗീതം ഒരുക്കുന്നത്.  അബിനന്ദൻ രാമാനുജം ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്  'ഫാർമ' നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ  ‘ഫൈനൽസ്’ സംവിധാനം ചെയ്ത പി.ആർ. അരുണ്‍ ആണ്  ഈ വെബ്‌സീരീസും സംവിധാനം ചെയ്തിരിക്കുന്നത്.

Pharma OTT: ഫാർമ ഒടിടി

Advertisment

'കേരള ക്രൈം ഫയൽസ്', 'മാസ്റ്റർപീസ്', 'പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്', '1000 ബേബീസ്' എന്നീ സീരീസുകൾക്ക് ശേഷം ഡിസ്നി+ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന വെബ് സീരീസാണ് 'ഫാർമ.' റിപ്പോർട്ട് അനുസരിച്ച് 2024 അവസാനത്തോടെ ഫാർമ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

Read More

Nivin Pauly Disney Hotstar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: