scorecardresearch

കാനിൽ മലയാളം സിനിമയെ പുകഴ്ത്തി പായൽ കപാഡിയ

കാൻ ചലച്ചിത്ര മേളയിൽ മലയാളം സിനിമയെ പ്രശംസിച്ച് ഗ്രാൻ പ്രി പുരസ്കാര ജേതാവ് പായൽ കപാഡിയ

കാൻ ചലച്ചിത്ര മേളയിൽ മലയാളം സിനിമയെ പ്രശംസിച്ച് ഗ്രാൻ പ്രി പുരസ്കാര ജേതാവ് പായൽ കപാഡിയ

author-image
Entertainment Desk
New Update
Payal Kapadia

ചിത്രം: ഇൻസ്റ്റഗ്രാം

'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് സംവിധായിക പായൽ കപാഡിയ. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ, രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാൻ പ്രി അവാർഡാണ് പായൽ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' സ്വന്തമാക്കിയത്.

Advertisment

ഹിന്ദി, മലയാളം ഭാഷകളിലായി നിർമ്മിച്ച ചിത്രത്തിൽ മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ അസീസ് നെടുമങ്ങാടും ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കാൻ ഫെസ്റ്റിവലിൽ സംസാരക്കിവെ, മലയാളം സിനിമയെ പ്രശംസിക്കുന്ന പായലിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

വ്യത്യസ്ത പ്രേമയങ്ങളിലുള്ള വൈവിധ്യമാർന്ന ചിത്രങ്ങളാണ് മലയാളം സിനമ മേഖലയിൽ നിന്ന് പുറത്തിറങ്ങുന്നത്. അവാർഡ് ചിത്രങ്ങൾക്ക് പോലും കേരളത്തിൽ മാത്രമാണ് വിതരണക്കാരെ ലഭിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഈ ഒരു സ്ഥിതി കാണാൻ സാധിക്കില്ല. ഈ വ്യത്യസ്ത സിനിമകളെ സ്വീകരിക്കുന്ന പ്രേക്ഷകരാണ് മലയാളികൾ. ഗ്രാൻഡ് പ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പായൽ കപാഡിയ പറഞ്ഞു.

Advertisment

മുംബൈ നഗരത്തില്‍ ജോലി ജോലി ചെയ്യുന്ന രണ്ടു മലയാളി നേഴ്സ്മാരായ പ്രഭയുടെയും അനുവിന്റെയും ജീവിതമാണ് ഓള്‍ വി ഇമാജിന്‍ ഈസ്‌ ലൈറ്റ്. വലിയ നഗരത്തില്‍ അവര്‍ അനുഭവിക്കുന്ന ഏകാന്തതയുടെയും അവര്‍ക്കുണ്ടാവുന്ന ബന്ധങ്ങളുടെയും കഥയാണ് ചിത്രത്തിലൂടെ പറഞ്ഞുപോകുന്നത്. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ കാൻ ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലെത്തുന്നത്. 1994 ൽ ഷാജി എൻ കരുണിന്‍റെ 'സ്വം' മത്സര വിഭാഗത്തില്‍ ഇടം പിടിച്ചിരുന്നു. 

Read More Entertainment Stories Here

Cannes Film Festivel Festival De Cannes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: