/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/10/17/pathirathri-review-2025-10-17-16-30-24.jpg)
Pathirathri Movie Review & Rating: സമീപകാല മലയാള സിനിമയിൽ പോലീസുകാരുടെ ജീവിതം വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന ഒരു പ്രവണതയുണ്ട്. ആ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്, സംവിധായിക രത്തീന ഒരുക്കിയ 'പാതിരാത്രി'. 'റോന്ത്' പോലുള്ള ചിത്രങ്ങൾ കഥ പറഞ്ഞ അതേ പശ്ചാത്തലത്തിൽ നിന്നുമാണ് പാതിരാത്രിയും അതിന്റെ കഥ പറയുന്നത്.
Also Read: അന്ന് പൂവുമായി പിറകെ നടന്നവൻ; ഇന്ന് 'മേരി'യുടെ നായകൻ
ഇടുക്കിയിലെ അണക്കര പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഹരീഷും (സൗബിൻ ഷാഹിർ), പ്രൊബേഷനിലുള്ള എസ്.ഐ. ജാൻസിയും (നവ്യ നായർ) ഒരു രാത്രി പെട്രോളിംഗിന് ഇറങ്ങുന്നതും, ആ രാത്രിയിൽ റിപ്പോർട്ട് ചെയ്യാതെ പോവുന്ന ഒരു സംഭവം കാരണം ഇരുവരും പ്രശ്നത്തിലാവുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഇവർ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ഔദ്യോഗിക ജീവിതത്തിലെ സമ്മർദ്ദങ്ങൾക്കൊപ്പം, വ്യക്തിജീവിതത്തിലും സംഘർഷങ്ങളിലൂടെ കടന്നുപോകുന്നവരാണ് ജാൻസിയും ഹരീഷും. കടന്നുപോവുന്ന പ്രതിസന്ധികൾ ഇരുവർക്കുമിടയിൽ വളരെ സ്വാഭാവികമായൊരു സൗഹൃദവും അടുപ്പവും ഉണ്ടാക്കുന്നുണ്ട്.
Also Read: ആ ഹിറ്റ് മലയാള ചിത്രങ്ങള്‍ ഒടിടിയിലേക്ക്; എവിടെ കാണാം? New malayalam OTT Releases
ഒതുക്കമുള്ള ഒരു പോലീസുകാരന്റെ ശരീരഭാഷ ഹരീഷിന് നൽകാൻ സൗബിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം, അൽപ്പം ഭയവും കൺഫ്യൂഷനും പരിചയക്കുറവുമൊക്കെയുള്ള കഥാപാത്രമായാണ് നവ്യ ചിത്രത്തിലെത്തുന്നത്. ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ മോശമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. നവ്യയുടെ കരിയറിലെ ആദ്യത്തെ മുഴുനീള പൊലീസ് വേഷമാണിത്.
നവ്യയുടെയും സൗബിന്റെയും കഥാപാത്രങ്ങൾക്കപ്പുറത്തേക്ക്, ചിത്രത്തിൽ വന്നുപോവുന്ന പല കഥാപാത്രങ്ങൾക്കും കൃത്യമായൊരു ക്യാരക്ടർ ആർക്കോ ഡെപ്ത്തോ കാണാൻ സാധിക്കുന്നില്ല. സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ എന്നിവരുടെയെല്ലാം കഥാപാത്രങ്ങൾ കഥയിൽ വന്നുപോവുന്ന പ്രതീതി മാത്രമാണ് നൽകുന്നത്. ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, അച്യുത് കുമാർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
Also Read: The Pet Detective Review: ഇത് ഷറഫുദ്ദീന്റെ 'സിഐഡി മൂസ'; ഫൺ റൈഡായി ദി പെറ്റ് ഡിറ്റക്ടീവ്, റിവ്യൂ
ജേക്സ് ബിജോയിയുടെ സംഗീതമാണ് ചിത്രത്തിൽ അൽപ്പം വൈകാരികത ഫീൽ ചെയ്യുന്ന ഒരു ഘടകം. ഷാജി മാറാടിന്റേതാണ് തിരക്കഥ. ഷഹ്നാദ് ജലാൽ ക്യാമറയും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം.
ഒരു ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ, പ്രേക്ഷകർക്ക് പരിചിതമായ പ്ലോട്ടിൽ കഥ പറയുന്ന 'പാതിരാത്രി'ക്ക് ഒരു ത്രില്ലർ സിനിമ നൽകേണ്ടുന്ന തീവ്രതയോ ആകാംക്ഷയോ ഉണ്ടാക്കാൻ സാധിക്കുന്നില്ല. ചിത്രത്തിന്റെ വേഗതക്കുറവും ഒരു പ്രധാന പോരായ്മയായി അനുഭവപ്പെട്ടു.
എങ്കിലും, മനുഷ്യന്റെ സങ്കീർണ്ണമായ ബന്ധങ്ങളെയും അവസ്ഥകളെയും കുറച്ചുകൂടി വ്യക്തതയോടെ അവതരിപ്പിക്കാനുള്ള ഒരു ശ്രമം ചിത്രത്തിൽ കാണാം. അത്തരത്തിലുള്ള ഒരു സമീപനം മാത്രമാണ് ചിത്രത്തിന് പുതുമ നൽകുന്നത്.
മൊത്തത്തിൽ, ഒരു തവണ കണ്ടിരിക്കാവുന്ന, ശരാശരി കാഴ്ചാനുഭവം സമ്മാനിക്കുന്ന ഒരു ചിത്രമാണ് 'പാതിരാത്രി'.
Also Read: അനിയത്തിപ്രാവിലെ ഞങ്ങളുടെ മിനിയെ വീണ്ടും കണ്ടേ; വൈറലായി ശാലിനിയുടെ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.