scorecardresearch

ധനുഷ് വിഷയത്തിൽ നയൻതാരയെ പിന്തുണയ്ക്കാനുള്ള കാരണമിതാണ്; തുറന്നു പറഞ്ഞ് പാർവതി

ധനുഷ്- നയൻതാര വിവാദത്തിൽ താൻ എന്തുകൊണ്ടാണ് നയൻതാരയെ പിന്തുണച്ചതെന്നു തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്

ധനുഷ്- നയൻതാര വിവാദത്തിൽ താൻ എന്തുകൊണ്ടാണ് നയൻതാരയെ പിന്തുണച്ചതെന്നു തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്

author-image
Entertainment Desk
New Update
Nayanthara Parvathy Thiruvoth

നയൻതാര & പാർവതി തിരുവോത്ത്

നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന ഡോക്യുമെൻ്ററിയുടെ റിലീസിനു മുന്നോടിയായി ഇൻസ്റ്റഗ്രാമിൽ നയൻതാര പങ്കുവച്ച ധനുഷിനുള്ള തുറന്നകത്ത് വലിയ രീതിയിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. തന്നോടും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനോടും ധനുഷിനു വ്യക്തിപരമായ പകയുണ്ടെന്നും അതിനാൽ തന്നെ തന്റെ ഡോക്യുമെൻ്ററിയിൽ നാനും റൗഡി താനിലെ ഗാനങ്ങൾ ഉപയോഗിക്കുന്നതിന് ധനുഷ്  നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയില്ലെന്നുമാണ് നയൻതാര കത്തിൽ കുറിച്ചത്. 

Advertisment

കത്ത് വൈറലായതോടെ നയൻതാരയ്ക്ക് വലിയ രീതിയിൽ വിമർശനങ്ങളും സൈബർ അറ്റാക്കും നേരിടേണ്ടി വന്നു. ആ സമയത്ത് നയൻതാരയ്ക്ക് പിന്തുണയുമായി ആദ്യമെത്തിയ താരങ്ങളിൽ ഒരാളാണ് പാർവതി തിരുവോത്ത്. ഇപ്പോൾ, താൻ എന്തുകൊണ്ടാണ് നയൻതാരയെ പിന്തുണച്ചതെന്നു തുറന്നു പറയുകയാണ് പാർവതി.

മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ നയൻതാരയെപ്പോലെ സെൽഫ് മെയ്ഡായി ഉയർന്നുവന്ന ഒരു നടി ഒരിക്കലും ആർക്കെതിരെയും അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കില്ലെന്നും പാർവതി പറഞ്ഞു. 

“ഇത് ഒരു നീണ്ട പ്രക്രിയ ആയിരുന്നില്ല. ഒരു നിലപാട് എടുക്കാനും പിന്തുണ നൽകാനും എനിക്ക് അധിക സമയം വേണ്ടിവന്നില്ല. പോസ്റ്റ് കണ്ടപ്പോൾ തന്നെ ഷെയർ ചെയ്യണമെന്ന് തോന്നി. നയൻതാര എന്ന സെൽഫ് മെയ്ഡ് വുമൺ, ലേഡി സൂപ്പർ സ്റ്റാർ, സ്വന്തമായി കരിയർ കെട്ടിപ്പടുത്ത ഒരാൾക്ക് ഇങ്ങനെയൊരു തുറന്ന കത്ത് എഴുതേണ്ടി വന്നു. അവൾ ലക്ഷ്യമില്ലാതെ സംസാരിക്കുന്ന ആളല്ല; ഞങ്ങൾക്കെല്ലാം അവളെ അറിയാം."

Advertisment

“അവർ തൻ്റെ അനുഭവങ്ങളെക്കുറിച്ച് മൂന്ന് പേജുകളിലായി എഴുതി, അതിനാലാണ് അതിനെ ഒരു തുറന്ന കത്ത് എന്ന് വിളിക്കുന്നത്. അപ്പോഴാണ് അവളെ സപ്പോർട്ട് ചെയ്യണമെന്ന് തോന്നിയത്. ഇതൊരു യഥാർത്ഥ പ്രശ്നമാണ്. നയൻതാരയെ പിന്തുണയ്ക്കുന്നവരെല്ലാം അവളുടെ കത്തിലെ സത്യം വിശ്വസിക്കുന്നു. ഒരു ഘട്ടത്തിൽ, നാമെല്ലാവരും മറ്റുള്ളവരിൽ നമ്മെത്തന്നെ കാണും. അതും ഒരു കാരണമാണ്." 

 നയൻതാരയ്ക്ക് വേണ്ടി നിലപാട് എടുക്കാനുള്ള മറ്റൊരു പ്രധാന കാരണവും പാർവതി വെളിപ്പെടുത്തി. “പിന്തുണ ലഭിക്കാതെ പോവുന്നത്  എന്താണെന്ന് എനിക്കറിയാം. ഞാൻ അതിലൂടെ കടന്നുപോയിട്ടുണ്ട്. ഒരു വ്യക്തിയെ എത്രത്തോളം പിന്തുണയ്ക്കാൻ കഴിയുമെന്ന് എനിക്കറിയാം. അങ്ങനെ ചിന്തിക്കുമ്പോൾ, ഞാൻ എപ്പോഴും അത്തരം ആളുകൾക്ക് വേണ്ടി നിലകൊള്ളും, പ്രത്യേകിച്ച് അവർ സ്ത്രീകളാണെങ്കിൽ."

 നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന തൻ്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നയൻതാര മൂന്ന് പേജുള്ള ഒരു കത്ത് പങ്കിട്ടത്. ഡോക്യുമെന്ററിയിൽ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് 10 കോടി രൂപ ആവശ്യപ്പെടുകയും തങ്ങൾക്ക് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്ത ധനുഷിനെ നയൻതാര കത്തിൽ വിമർശിച്ചിരുന്നു.

വിവാദങ്ങളോട് ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ, നയൻതാരയും ധനുഷും അടുത്തിടെ ഒരു വിവാഹത്തിൽ പങ്കെടുക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പരസ്പരം കണ്ടിട്ടും കാണാത്ത പോലെ പരസ്പരം ഗൗനിക്കാതെ ഇരിക്കുന്ന നയൻതാരയേയും ധനുഷിനെയുമാണ് ആ വീഡിയോയിൽ കാണാനാവുക. 

Read More


Dhanush Nayanthara Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: