/indian-express-malayalam/media/media_files/GIbiRYYd55YrPEAd0Aiy.jpg)
അടുത്തിടെയായിരുന്നു ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമും നവനീത് ഗിരീഷും തമ്മിലുള്ള വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തെ തുടർന്ന് തൃശൂരും കൊച്ചിയിലും പാലക്കാടുമെല്ലാം വിവാഹ സത്കാരങ്ങളും സംഘടിപ്പിച്ചിരുന്നു.
വിവാഹത്തിനോട് അനുബന്ധിച്ചു നടന്ന സംഗീത് ചടങ്ങിൽ നിന്നുള്ള രസകരമായ കാഴ്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. പാർട്ടിയ്ക്കിടയിൽ ജയറാമിനു മുന്നിൽ സർപ്രൈസ് ഡാൻസ് പെർഫോമൻസ് കാഴ്ച വയ്ക്കുന്ന നവനീതിന്റെ വീഡിയോ ഏതാനും ദിവസങ്ങൾക്കു മുൻപു പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ, മകൾക്ക് സർപ്രൈസ് നൽകി കൊണ്ട് വേദിയിൽ ചുവടുവയ്ക്കുന്ന പാർവതിയുടെ ഡാൻസ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ എന്ന ഗാനത്തിനു അനുസരിച്ചാണ് പാർവതി ചുവടുവയ്ക്കുന്നത്. അമ്മയുടെ പ്രകടനം കണ്ട് കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്ന മാളവികയേയും വീഡിയോയിൽ കാണാം. ജയറാം, മാളവികയുടെ ഭര്‍ത്താവ് നവനീത് എന്നിവരും ഇമോഷണലായാണ് പാർവതിയുടെ നൃത്തം കാണുന്നത്. .
വർഷങ്ങൾക്കു ശേഷം, ഒരു വേദിയിൽ പെർഫോം ചെയ്യുന്ന പാർവതിയെ കണ്ട സന്തോഷത്തിലാണ് ആരാധകരും. എന്തായാലും വീഡിയോ ഇതിനകം ഏതാണ്ട് 4.3 മില്യൺ വ്യൂസ് നേടി കഴിഞ്ഞു. .
Read More Entertainment Stories Here
- ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടും, ആനി മെലിഞ്ഞാൽ ഷാജി കൈലാസ് കെട്ടും; പഴഞ്ചൊല്ലോർത്ത് ബിബിൻ
- അക്കാര്യങ്ങളിൽ രംഗയും രാജമാണിക്യവും ഒരുപോലെ: സോഷ്യൽ മീഡിയയുടെ കണ്ടെത്തലിങ്ങനെ
- മകൾക്കൊപ്പം പിടിച്ചുനിൽക്കാൻ അത്ര എളുപ്പമല്ലേ; റീലുമായി ശോഭനയും നാരായണിയും
- ശക്തമായ മഴയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി; സർപ്രൈസ് പൊളിച്ച് ഇന്ദ്രജിത്ത്
- താരസംഗമ വേദിയായി ദുബായ് എയർപോർട്ട്; റഹ്മാനും, അഭിഷേകിനുമൊപ്പം മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.