/indian-express-malayalam/media/media_files/UXPKdXCRBefEYBeKMGlz.jpg)
വ്യാഴാഴ്ചയാണ് ബോളിവുഡ് താരം ദീപിക പദുകോൺ അമ്മയാവാൻ ഒരുങ്ങുകയാണെന്ന സന്തോഷ വാർത്ത രൺവീർ സിങ് പങ്കുവച്ചത്. വരുന്ന സെപ്റ്റംബറിൽ കുഞ്ഞു ജനിക്കുമെന്നാണ് ദീപികയും രൺബീറും ആരാധകരെ അറിയിച്ചത്.
അച്ഛനമ്മമാരാവാൻ ഒരുങ്ങുന്ന ദീപികയ്ക്കും രൺവീറിനും ഗംഭീര വരവേൽപ്പാണ് പാപ്പരാസികൾ എയർപോർട്ടിൽ നൽകിയത്. അനന്ത് അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാനായി എയർപോർട്ടിലെത്തിയ ദീപികയേയും രൺബീറിനെയും പൂഞ്ചെണ്ട് നൽകിയും മധുരം നൽകിയുമൊക്കെയാണ് പാപ്പരാസികൾ സ്വാഗതം ചെയ്തത്.
പാപ്പരാസികളുമായി സൗഹാർദപരമായ ബന്ധം സൂക്ഷിക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ദീപികയും രൺബീറും. അതിനാൽ തന്നെ, സ്നേഹത്തോടെ സ്വീകരിച്ച ആരാധകരോട് കുശലം പറഞ്ഞതിനു ശേഷമാണ് ദീപികയും രൺബീറും എയർപോർട്ടിനകത്തേക്ക് പ്രവേശിച്ചത്.
ശ്രേയ ഘോഷാൽ, വിക്രാന്ത് മാസി, സോനു സൂദ്, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിൻഹ, കൃതി സനൺ, വരുൺ ധവാൻ, അനുപം ഖേർ, രാകുൽ പ്രീത്, പ്രീതി സിന്റ, സോനം കപൂർ, ആയുഷ്മാൻ ഖുറാന തുടങ്ങി നിരവധി താരങ്ങൾ ഇന്നലെ രൺബീറിന്റെ പോസ്റ്റിനു താഴെ താരദമ്പതികൾക്ക് ആശംസകൾ അറിയിച്ചിരുന്നു.
Read More Entertainment Stories Here
- അന്ന് പൃഥ്വിരാജിനെ ഇന്റർവ്യൂ ചെയ്ത മിടുക്കി; ഇന്ന് സെലിബ്രിറ്റി, ആളെ മനസ്സിലായോ?
- ഈ ചേട്ടനും അനിയനും മുത്താണ്; മലയാള സിനിമയിലെ അപൂർവ്വ സഹോദരങ്ങൾ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
- മമ്മൂട്ടി ഇനി എന്ത് ചെയ്യും?
- എന്റെ മോൻ സ്മാർട്ടാ, അതാ കൂടെ പോന്നത്; സുപ്രിയയെക്കുറിച്ച് മല്ലിക
- തപ്സി പന്നു വിവാഹിതയാവുന്നു
- നിങ്ങളിൽ ആരേലും 2 മണിക്കൂർ കൊച്ചിനെ നോക്കുവാണേൽ സിനിമ കാണുമെന്ന് യുവതി: മറുപടിയുമായി മഞ്ഞുമ്മൽ ബോയ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.