/indian-express-malayalam/media/media_files/2025/01/07/MpItpIGvpyPowIVsaHrd.jpg)
Pani & Sookshmadarshini OTT Release Date & Platform
Pani & Sookshmadarshini OTT Release Date & Platform: സമീപകാലത്ത് തിയേറ്ററിൽ ഏറെ കയ്യടികൾ നേടിയ ചിത്രമാണ് ജോജു ജോർജ് സംവിധാനം ചെയ്ത പണി, നസ്രിയ നസീം, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്ത സൂക്ഷ്മദർശിനി എന്നിവ. ഈ ചിത്രങ്ങൾ ഒടിടിയിൽ എവിടെ കാണാം? എപ്പോൾ എത്തും? കൂടുതലറിയാം.
Pani OTT: പണി
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് പണി. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ഗിരിയെ അവതരിപ്പിച്ചതും ജോജു തന്നെ. അഭിനയ, സാഗർ സൂര്യ, ജുനൈസ്, സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിഷ്ണു വിജയ്, സാം സി എസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം വേണു ഐ എസ് സിയും ജിൻ്റോ ജോർജും ചേർന്ന് നിർവ്വഹിച്ചു.
സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ജനുവരി 16ന് ചിത്രം ഒടിടിയിൽ എത്തും.
Sookshmadarshini OTT: സൂക്ഷ്മദർശിനി
നസ്രിയ നസീം -ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്ത ചിത്രമാണ് 'സൂക്ഷ്മദർശിനി'. അയൽപ്പക്കത്തായി ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് സൂക്ഷ്മദർശിനി പറഞ്ഞത്. വെറുതെ ഒരു അയൽപ്പക്കത്തിന്റെ കൊച്ചുവിശേഷങ്ങൾ പറഞ്ഞുപോവുകയല്ല, വലിയൊരു മിസ്റ്ററിയുടെ കുരുക്ക് അഴിക്കുന്നു കൂടിയുണ്ട് സൂക്ഷ്മദർശിനി.
ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സീ 5ൽ ജനുവരി പകുതിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ട്.
Read More
- ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു: അസഭ്യ പരാമർശങ്ങൾക്ക് ചുട്ടമറുപടിയുമായി ഹണിറോസ്
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
- New OTT Release: ഒടിടിയിൽ പുതിയ സിനിമകൾ തിരയുന്നവരാണോ? ഇപ്പോൾ കാണാം 20 ചിത്രങ്ങൾ
- ഞാനൊരു വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സായി, ഡിപ്രഷനായി, ഇപ്പോൾ തിരിച്ചെത്തി: അർച്ചന കവി
- 'ഇനി ഇവിടെ ഞാൻ മതി;' ഒടുവിൽ ആ നേട്ടവും സ്വന്തമാക്കി ഉണ്ണി മുകുന്ദന്റെ 'മാർക്കോ'
- പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിൾ ലൂണാർ; ഗംഭീര തിരിച്ചുവരവിനൊരുങ്ങി ജഗതി ശ്രീകുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.