scorecardresearch

Palum Pazhavum OTT: 33കാരിയെ വിവാഹം ചെയ്ത 23കാരന്റെ കഥ, പാലും പഴവും ഇപ്പോൾ ഒടിടിയിൽ കാണാം

Palum Pazhavum OTT: പെട്ടെന്നുള്ള എടുത്തുചാട്ടത്തിന്റെ പേരിൽ വിവാഹിതരാകുന്ന 33കാരിയായ സുമിയുടെയും 23കാരനായ സുനിലിന്റെയും ജീവിതമാണ് പാലും പഴവും പറയുന്നത്, ചിത്രം ഇപ്പോൾ ഒടിടിയിൽ കാണാം

Palum Pazhavum OTT: പെട്ടെന്നുള്ള എടുത്തുചാട്ടത്തിന്റെ പേരിൽ വിവാഹിതരാകുന്ന 33കാരിയായ സുമിയുടെയും 23കാരനായ സുനിലിന്റെയും ജീവിതമാണ് പാലും പഴവും പറയുന്നത്, ചിത്രം ഇപ്പോൾ ഒടിടിയിൽ കാണാം

author-image
Entertainment Desk
New Update
Palum Pazhavum Ott

Palum Pazhavum OTT

Palum Pazhavum Ott Release: മലയാളത്തിന്റെ പ്രിയ നായിക മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തിയ  'പാലും പഴവും'  ഒടിടിയിൽ എത്തി വി. കെ. പ്രകാശ് ആണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ സംവിധായകൻ.  ഓഗസ്റ്റ് 23ന് റിലീസായ ചിത്രം മാസങ്ങൾക്കു ശേഷമാണ് ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്. 

Advertisment

പെട്ടെന്നുള്ള എടുത്തുചാട്ടത്തിന്റെ പേരിൽ വിവാഹിതരാകുന്ന 33കാരിയായ സുമിയുടെയും 23കാരനായ സുനിലിന്റെയും ജീവിതമാണ് പാലും പഴവും പറയുന്നത്. 

ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി,സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ,ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ  എന്നിവരും ചിത്രത്തിലുണ്ട്.

ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്ന ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ്. ഛായാഗ്രഹണം രാഹുൽ ദീപ്.  സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ്, ജസ്റ്റിൻ ഉദയ് എന്നിവരും നിർവഹിക്കുന്നു.

Advertisment

Palum Pazhavum OTT: പാലും പഴവും ഒടിടി

സൈന പ്ലേയിലൂടെയാണ് പാലും പഴവും സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Read More

New Release Meera Jasmine OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: