/indian-express-malayalam/media/media_files/2024/12/09/hfPkW7F1V81o0LZoSCFY.jpg)
Palum Pazhavum Ott Platform
Palum Pazhavum Ott Release: മലയാളത്തിന്റെ പ്രിയ നായിക മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'പാലും പഴവും.' വി. കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രം റൊമാന്റിക് കോമഡി എന്റർടെയ്നറാണ് തിയേറ്ററിലെത്തിയത്. ഓഗസ്റ്റ് 23ന് റിലീസായ ചിത്രം മാസങ്ങൾക്കു ശേഷം ഇപ്പോൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി,സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ,ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.
ശരാശരി മലയാളി ജീവിതത്തിൽ പുരുഷനെക്കാൾ 10 വയസ് പ്രായകൂടുതൽ ഉള്ള ഒരു സ്ത്രീ പങ്കാളിയുണ്ടാവുന്നതും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഒക്കെയാണ് പാലും പഴവും പറയുന്നത്. ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്ന ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ്. ഛായാഗ്രഹണം രാഹുൽ ദീപും, സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ്, ജസ്റ്റിൻ ഉദയ് എന്നിവരും നിർവഹിക്കുന്നു.
Palum Pazhavum OTT: പാലും പഴവും ഒടിടി
സൈന പ്ലേയിലൂടെയാണ് പാലും പഴവും ഒടിടിയിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
Read More
- Madanolsavam OTT: മദനോത്സവം ഒടിടിയിലേക്ക്, റിലീസ് തീയതി അറിയാം
- സൽമാൻ ഖാന് ഓപ്പമുള്ള ചിത്രങ്ങളുമായി യൂലിയ; വിവാഹം ഏപ്പോഴെന്ന് ആരാധകർ
- ഞെട്ടിക്കാൻ രാജ് ബി ഷെട്ടി; രുധിരം ട്രെയിലർ പുറത്ത്
- ആര്യ മുതൽ പുഷ്പ വരെ, മലയാളി അല്ലുവിനെ കേട്ട ശബ്ദം
- Pushpa 2: കളക്ഷൻ 600 കോടിയിലേക്ക്; ബോക്സ് ഓഫീസിൽ പുഷ്പരാജിന്റെ പൂണ്ടുവിളയാട്ടം
- ഹൃദയം തകരുന്ന വേദന; വിങ്ങിപ്പൊട്ടി അല്ലു അർജുൻ
- അല്ലു അർജുൻ 'മല്ലു അർജുൻ' ആയതല്ല, ആക്കിയതാണ്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.