/indian-express-malayalam/media/media_files/uploads/2020/02/Oscar.jpg)
Oscars 2020 Live Updates: 92-ാമത് അക്കാദമി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണു ചടങ്ങ് നടന്നത്. മികച്ച ചിത്രമായി 'പാരസൈറ്റ്' തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍, വാക്കിന്‍ ഫീനിക്സ്, റെനേ സെല്വേഗര്‍ എന്നിവര്‍ മികച്ച അഭിനേതാക്കളായി.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ, ഇത്തവണയും ചടങ്ങിന് അവതാരകനില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്‍ കെവിന്‍ ഹാര്‍ട്ടായിരുന്നു അവതാരകനാകേണ്ടിയിരുന്നത്. എന്നാല്‍ സ്വവര്‍ഗരതിക്കെതിരായ തന്റെ പഴയ ട്വീറ്റുകള്‍ ഓണ്‍ലൈനില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ ഹാര്‍ട്ടിന് സ്ഥാനമൊഴിയേണ്ടി വരികയായിരുന്നു.
Read Here: ഓസ്‌കാര്‍ 2020 ലെ നാമനിര്‍ദേശങ്ങളുടെ പൂര്‍ണ പട്ടിക
Live Blog
92nd Academy Awards Highlights
'ഒരിക്കലും ചിരി നിർത്താൻ കഴിയാത്ത, എന്നാൽ ദുഃഖാർത്തനായി ജീവിതം മുഴുവൻ ജീവിച്ചു തീർക്കേണ്ടി വന്ന ജോക്കർ ഇനി ലോകസിനിമാ ചരിത്രത്തിൽ ഉയര്‍ത്തിപ്പിടിച്ച ഒരു അക്കാദമി അവാര്‍ഡ് ആയി കൂടി ഓര്‍ക്കപ്പെടും,' വാക്കീന്‍ ഫീനിക്സ് എന്ന നടനെക്കുറിച്ച് അഖില്‍ എസ് മുരളീധരന്‍ എഴുതുന്നു
Read Here: ഏകാന്തതയുടെ ഇതിഹാസം
ഓസ്കര്‍ പുരസ്കാര ചരിത്രത്തില്‍ സുവര്‍ണ്ണ ഏടായി ബോങ്ങ് ജൂണ്‍ ഹോ ചിത്രം 'പാരസൈറ്റ്.' ഇംഗ്ലീഷ് ഭാഷയിലല്ലാത്ത ഒരു ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ നേടുന്നത് ഇതാദ്യമായാണ്. കൂടാതെ ഒരു കൊറിയന്‍ സിനിമ മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ നേടുന്നതും ഇതാദ്യമായാണ്.
Read Here: Oscars 2020: ചരിത്രം കുറിച്ച് 'പാരസൈറ്റ്'
മികച്ച ചിത്രം. പാരസൈറ്റ്, മികച്ച നടൻ വാക്കിന്‍ ഫീനിക്സ്... ഓസ്കാര്‍ പുരസ്കാരങ്ങളുടെ പൂര്‍ണ്ണ പട്ടിക വായിക്കാം
മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ 'പാരസൈറ്റ്' എന്ന കൊറിയന്‍ ചിത്രത്തിന്
It’s official! #Oscarspic.twitter.com/yToYNDV9aL
— The Academy (@TheAcademy) February 10, 2020
മികച്ച നടിയായി റെനേ സെല്വേഗര്‍ തെരെഞ്ഞെടുക്കപ്പെട്ടു. ചിത്രം. ജൂഡി
It’s official! #Oscarspic.twitter.com/YfS5W0esob
— The Academy (@TheAcademy) February 10, 2020
മികച്ച നടനുള്ള ഓസ്കാര്‍ പുരസ്‌കാരംവാക്കിന്‍ ഫീനിക്സിന്. ചിത്രം. ജോക്കര്‍
It’s official! #Oscarspic.twitter.com/kffGyeWUWB
— The Academy (@TheAcademy) February 10, 2020
മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കൊറിയന്‍ സംവിധായകന്‍ ബോങ്ങ് ജൂണ്‍ ഹോ നേടി. ചിത്രം. 'പാരസൈറ്റ്'
It’s official! #Oscarspic.twitter.com/yD8GQebjtp
— The Academy (@TheAcademy) February 10, 2020
മികച്ച ഗാനത്തിനുള്ള പുരസ്‌കാരം നേടിയത് '(I’m Gonna) Love Me Again' എന്ന ഗാനത്തിന് വേണ്ടി എല്‍റ്റണ്‍ ജോണ്‍, ബേര്‍ണി ടോപ്പിന്‍ എന്നിവര്‍. ചിത്രം. റോക്കറ്റ്മാന്‍
It’s official! #Oscarspic.twitter.com/IiCD9LR0Q7
— The Academy (@TheAcademy) February 10, 2020
മികച്ച പശ്ചാത്തല സംഗീതം (ഒറിജിനല്‍ സ്കോര്‍)ന് അര്‍ഹനായത് ഹില്ടൂര്‍ ഗുട്നദോത്തിര്‍. ചിത്രം. ജോക്കര്‍
It’s official! #Oscarspic.twitter.com/w4tL4qSIfm
— The Academy (@TheAcademy) February 10, 2020
മികച്ച രാജ്യാന്തര ഫീച്ചർ ഫിലിം ആയി കൊറിയന്‍ ചിത്രമായ 'പാരസൈറ്റ്' തെരഞ്ഞെടുക്കപ്പെട്ടു.
ചിത്രത്തെക്കുറിച്ച് വായിക്കാം, Oscar 2020, Bong Joon-ho 'Parasite': 'പാരസൈറ്റ്' പറയുന്ന ഏഷ്യന്‍ ജീവിതം
It’s official! #Oscarspic.twitter.com/WMZzgg6gdb
— The Academy (@TheAcademy) February 10, 2020
മികച്ച ചമയം, കേശാലങ്കാരം എന്നിവയ്ക്കുള്ള പുരസ്‌കാരം കസൂ ഗിരോ, ആനി മോര്‍ഗന്‍, വിവിയന്‍ ബേക്കര്‍ എനിവര്‍ക്ക്. ചിത്രം. ബോംബ്‌ഷെല്‍
It’s official! #Oscarspic.twitter.com/bczn7UyxeG
— The Academy (@TheAcademy) February 10, 2020
മികച്ച വിഷ്വൽ ഇഫക്റ്റ്സിനുള്ള പുരസ്‌കാരം ഗില്ലാം റോച്ചേര്‍സന്‍, ഗ്രെഗ് ബട്ലര്‍, ഡോമിനിക് ടൂഷി എന്നിവര്‍ നേടി. '1917' എന്ന ചിത്രത്തിലെ
വിഷ്വൽ ഇഫക്റ്റ്സിനാണ് പുരസ്‌കാരം.
It’s official! #Oscarspic.twitter.com/PVEnQFOFU4
— The Academy (@TheAcademy) February 10, 2020
മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കാര്‍ റോജര്‍ ഡിക്കിന്‍സിന്. '1917' എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് പുരസ്‌കാരം.
It’s official! #Oscarspic.twitter.com/uVkzS1jxj0
— The Academy (@TheAcademy) February 10, 2020
മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം മൈക്കേല്‍ മെക്കസര്‍, അന്ദ്രെവ് ബക്ക്ലാന്‍ഡ് എന്നിവര്‍ നേടി. ചിത്രം. ഫോര്‍ഡ് Vs ഫെരാരി'
It’s official! #Oscarspic.twitter.com/hzZ9DliTQc
— The Academy (@TheAcademy) February 10, 2020
മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാര്‍ മാര്‍ക്ക് ടയ്ലര്‍, സ്റ്റുവര്‍ട്ട് വിത്സണ്‍ എന്നിവര്‍ നേടി. ചിത്രം. 1917
It’s official! #Oscarspic.twitter.com/oUBbdX8jW6
— The Academy (@TheAcademy) February 10, 2020
മികച്ച ശബ്ദസംയോജനത്തിനുള്ള അക്കാദമി പുരസ്കാരം ഇത്തവണ നേടിയത് ഡോണാള്‍ഡ് സില്‍വെസ്റ്റര്‍ ആണ്. ചിത്രം. ഫോര്‍ഡ് vs ഫെരാരി.
It’s official! #Oscarspic.twitter.com/FMjbkhZSmm
— The Academy (@TheAcademy) February 10, 2020
മികച്ച സഹനടിയ്ക്കുള്ള ഓസ്കാര്‍ ലോറ ദേര്‍ണ്‍ നേടി. 'മാര്യേജ് സ്റ്റോറി' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം'
It’s official! #Oscarspic.twitter.com/RI8wiLMmNU
— The Academy (@TheAcademy) February 10, 2020
മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം 'ലേര്‍ണിംഗ് ടോ സ്കെറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍ (ഇഫ് യു ആര്‍ എ ഗേള്‍)'ന്. സംവിധാനം. കരോള്‍ ഡിസിങ്ങര്‍, എലേന ആന്ദ്രിച്ചെവ.
It’s official! #Oscarspic.twitter.com/UeoYK52trf
— The Academy (@TheAcademy) February 10, 2020
മികച്ച ഡോക്യുമെന്ററി ഫീച്ചർ ആയി 'അമേരിക്കന്‍ ഫാക്ടറി' തെരെഞ്ഞെടുക്കപ്പെട്ടു. സംവിധായകര്‍. സ്റ്റീവന്‍ ബോഗ്നര്‍, ജൂലിയ റിഷേര്‍ട്ട്, ജെഫ്ഫ് റിഷേര്‍ട്ട്.
It’s official! #Oscarspic.twitter.com/5uwt7A2rhg
— The Academy (@TheAcademy) February 10, 2020
മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാര്‍ ജാക്വലിന്‍ ദുരാന്‍ നേടി. ചിത്രം. ലിറ്റില്‍ വിമന്‍
It’s official! #Oscarspic.twitter.com/vopk8wEbJ2
— The Academy (@TheAcademy) February 10, 2020
മികച്ച കലാസംവിധാനത്തിനുള്ള പുരസ്‌കാരം ബാര്‍ബറ ലിംഗ്, നാന്‍സി ഹേഗ് എന്നിവര്‍ നേടി. 'വന്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' എന്ന ചിത്രത്തിലെ കലസംവിധാനത്തിനാണ് പുരസ്‌കാരം.
It’s official! #Oscarspic.twitter.com/4nHjCBw4Jj
— The Academy (@TheAcademy) February 10, 2020
മികച്ച അവലംബിത തിരക്കഥയായി തൈക വൈതിതി സംവിധാനം ചെയ്ത 'ജോജോ റാബിറ്റ്' തെരെഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ ആസ്വാദനം ഇവിടെ വായിക്കാം.
Read Here: Oscar 2020,Taika Waititi's Jojo Rabbit: കുഞ്ഞു ജോജോയുടെ ഫാസിറ്റ് ലോകങ്ങൾ
It’s official! #Oscarspic.twitter.com/ucoA3vhhul
— The Academy (@TheAcademy) February 10, 2020
മികച്ച ലൈവ് ആക്‌ഷൻ ഹ്രസ്വചിത്രമായി 'ദി നെയ്ബേര്‍സ് വിന്‍ഡോ' തെരെഞ്ഞെടുക്കപ്പെട്ടു.
It’s official! #Oscarspic.twitter.com/3I6GFdaJFy
— The Academy (@TheAcademy) February 10, 2020
കൊറിയന്‍ ചിത്രമായ 'പാരസൈറ്റ്' മികച്ച തിരക്കഥയ്ക്കുള്ള ഓസ്കാര്‍ നേടി.
It’s official! #Oscarspic.twitter.com/nGCpd2Urhn
— The Academy (@TheAcademy) February 10, 2020
മികച്ച ആനിമേഷൻ ഹ്രസ്വചിത്രമായി 'ഹെയര്‍ ലവ്' തെരെഞ്ഞെടുക്കപ്പെട്ടു.
It’s official! #Oscarspic.twitter.com/sO1iSgrOI5
— The Academy (@TheAcademy) February 10, 2020
മികച്ച ആനിമേഷൻ ഫീച്ചർ ഫിലിം ആയി 'ടോയ് സ്റ്റോറി 4' തെരെഞ്ഞെടുക്കപ്പെട്ടു.
It’s official! #Oscarspic.twitter.com/GUG4wQSgfT
— The Academy (@TheAcademy) February 10, 2020
മികച്ച സഹനടനായി ബ്രാഡ് പിറ്റ് തെരെഞ്ഞെടുക്കപ്പെട്ടു. 'ഒന്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' എന്ന ചിത്രത്തിലെ അഭിനയമാണ് പിറ്റിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. റെജീന കിംഗ് ആണ് പിറ്റിന് പുരസ്‌കാരം നല്‍കിയത്.
It's official! #Oscarspic.twitter.com/bdSrOVtFdl
— The Academy (@TheAcademy) February 10, 2020
ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ജോക്കര്‍ ഈ വര്‍ഷം 11 നാമനിര്‍ദേശങ്ങളുമായി മുന്നിലാണ്. 1917, ദി ഐറിഷ്മാന്‍, വണ്‍സ് അപ്പോണ്‍ എ ടൈം എന്നിവ 10 നാമനിര്‍ദേശങ്ങളുമായി പിന്നിലുണ്ട്. ജോക്വിന്‍ ഫീനിക്‌സ്, റെനി സെല്‍വെഗര്‍, ബ്രാഡ് പിറ്റ്, ലോറ ഡെന്‍ എന്നിവരാണ് ഇത്തവണത്തെ അക്കാദമി പുസ്‌കാരങ്ങളിലെ പ്രിയപ്പെട്ടവര്‍.
ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണു ചടങ്ങ് നടക്കുന്നത്.
Oscars 2020: When and where to watch the 92nd Academy Awards:
ഇന്ത്യയില്‍ ഫെബ്രുവരി 10നു രാവിലെ അഞ്ചു മുതല്‍ സ്റ്റാര്‍ മൂവീസ്, സ്റ്റാര്‍ മൂവീസ് സെലക്ട് എച്ച്ഡി എന്നിവയില്‍ പുരസ്‌കാരച്ചടങ്ങ് തത്സമയം പ്രക്ഷേപണം ചെയ്യും. റെഡ് കാര്‍പ്പറ്റും തുടര്‍ന്ന് പുരസ്‌കാരദാനചടങ്ങും സംപ്രേഷണം ചെയ്യും. രാവിലെ ആറരയോടെയാണു ചടങ്ങ് ആരംഭിക്കുന്നത്.
ഹോട്ട്സ്റ്റാറിലും സംപ്രേഷണം
സ്റ്റാര്‍ മൂവീസിലും സ്റ്റാര്‍ മൂവീസ് സെലക്ട് എച്ച്ഡിയും ഫെബ്രുവരി 10നു രാത്രി 8:30 മുതല്‍ ചടങ്ങ് സംപ്രേഷണം ചെയ്യും.
/indian-express-malayalam/media/media_files/uploads/2020/02/Oscar.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights