scorecardresearch
Latest News

Oscar 2020, Bong Joon-ho ‘Parasite’: ‘പാരസൈറ്റ്’ പറയുന്ന ഏഷ്യന്‍ ജീവിതം

Oscar 2020, Bong Joon-ho ‘Parasite’: ഒരുപക്ഷേ ജനസംഖ്യാ വർദ്ധനവു കൊണ്ട് ഏറ്റവുമധികം സാമ്പത്തിക അസമത്വങ്ങൾ അനുഭവിക്കുന്ന ഏഷ്യൻ ജന ജീവിതത്തിന്റെ അവസ്ഥയാണ് ‘പാരസൈറ്റി’ലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ജീവിതം

പാരസൈറ്റ്, ബോങ് ജൂൻ ഹോ, മെമ്മറീസ് ഓഫ് എ മർഡർ, Parasite, Bong Joon Ho, Parasite movie, parasite full movie parasite movie download, parasite torrent, oscar 2020, oscar awards

Oscar 2020, Bong Joon-ho ‘Parasite’: പ്രശസ്ത കൊറിയൻ സംവിധായകൻ ബോങ് ജൂൻ ഹോയുടെ ‘മെമ്മോറീസ് ഓഫ് എ മർഡർ’ കാണാത്ത സിനിമാ പ്രേമികൾ ഉണ്ടാവില്ല. അതിനിഗൂഢമായ സസ്പെൻസുകൾ ഒളിപ്പിച്ചു വെച്ച ഈ സിനിമ ഒരു മികച്ച അനുഭവമായിരുന്നു അക്കാലത്ത്. ജൂൻഹോ വീണ്ടും ‘പാരസൈറ്റ്’ എന്ന തന്റെ പുതിയ ചലച്ചിത്രവുമായി വന്നിരിക്കുകയാണ്. ഇതിനോടകം ഗോൾഡൻ ഗ്ലോബിൽ വരെ പുരസ്‌കാരങ്ങൾ ലഭിച്ച ‘പാരസൈറ്റ്’ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു കഴിഞ്ഞു.  ഫെബ്രുവരി പത്തിന് നടക്കാനിരിക്കുന്ന ഓസ്കാര്‍ പുരസ്കാരങ്ങളില്‍ മികച്ച ചിത്രത്തിനുള്ള നോമിനെഷനും ‘പാരസൈറ്റ്’ നേടിയിട്ടുണ്ട്.  മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ നേടുന്ന ആദ്യ കൊറിയന്‍ ചിത്രമാണിത്.

ഒരു ഏഷ്യന്‍ രാജ്യത്തെ ജീവിതത്തിന്റെ അവസ്ഥകളെ മൂന്നു കുടുംബങ്ങളുടെയും അവരുടെ അതിജീവന മാർഗ്ഗങ്ങളിലൂടെയും സരസമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. ജനുവരി 31 നു ഇന്ത്യയിൽ ഔദ്യോഗികമായി റിലീസ് ചെയ്തിരിക്കുകയാണ് ‘പാരസൈറ്റ്.’ഇന്ത്യൻ സിനമാ പ്രേമികൾക്ക് വ്യത്യസ്ത അനുഭവം സമ്മാനിക്കുകയാണ് ബോങ് ജൂൻ ഹോ ചിത്രം.

 

Oscar 2020: Parasite: ‘പാരസൈറ്റി’ലെ ജീവിതം

പാവപ്പെട്ടവരും പണക്കാരനും തമ്മിലുള്ള ഒരു പോരാട്ടത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഈ സിനിമ. ലോകം മുഴുവൻ പിടിമുറുക്കുന്ന ക്യാപ്പറ്റലിസ്റ്റ് വ്യവസ്ഥിതി യഥാർത്ഥത്തിൽ രണ്ടു വലിയ ചേരികളെ നിർമിക്കുകയാണ്. ഒരു ഇത്തിൾക്കണ്ണി ജീവിതത്തിന്റെ സകലമാന സാധ്യതകളും തിരയുന്ന കി വൂവിന്റെ കുടുംബത്തിന്റെ യാത്രകളിലൂടെ ‘പാരസൈറ്റ്’ വളരുന്നു. അതു വ്യവസ്ഥിതിയുടെ ചൂഷണത്തെ തുറന്നു കാണിക്കുന്നുണ്ട്. സമ്പത്തിന്റെ കയറ്റ-താഴ്ച്ചകൾ, ദാരിദ്ര്യം, പ്രകൃതിയിലെ ബന്ധങ്ങൾ, വസ്തുക്കൾ എന്നിവയിലെല്ലാം കയറിക്കിടക്കുന്ന അനേകം പാരസ്പരിക ബന്ധങ്ങൾ അതിസങ്കീർണ്ണമായി ‘പാരസൈറ്റിൽ’ കടന്നു കൂടിയിട്ടുണ്ട്.

പാർക്ക് ഫാമിലിയെ ആശ്രയിച്ചു ജീവിക്കുന്ന കി വൂവിന്റെ കുടുംബം. പതിയെ സ്വയം വളരാൻ ശ്രമിക്കുകയാണ് അവര്‍. തങ്ങൾ ബന്ധപ്പെട്ടു കിടക്കുന്ന ഒരു വലിയ ബിസിനസ്സ് സാമ്രാജ്യത്തിൽ നിന്നു കൊണ്ടു തന്നെ പാർക്ക് ഫാമിലിയെ ഒരു ‘പാരസൈറ്റായി’ പതിയെ അവർ പിടിച്ചെടുത്തു തുടങ്ങുന്നു. സാമ്പത്തിക അസമത്വം ചെറുക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ അസാധാരണ ജീവിതമാണ് ഹ്യൂമർ കലര്‍ത്തി പറയുന്ന ‘പാരസൈറ്റിലെ’ ജീവിതം. സ്വയം വളരുന്ന സാമൂഹത്തിൽ അവർ തങ്ങളുടെ അതിജീവനത്തിനുള്ള വഴി തേടുകയാണ്. സമ്പന്നരായ ഒരു കുടുംബത്തിന്റെ അതിസൂക്ഷ്മമായ സാങ്കേതികതയിൽ ഇടപെടുകയും ആ കേന്ദ്രങ്ങളെ തങ്ങൾക്ക് അനുകൂലമായ രീതിയിൽ മാറ്റുകയും ചെയ്യുന്നിടത്താണ് അവരുടെ കഴിവും ബുദ്ധിയും ഒളിഞ്ഞിരിക്കുന്നത്. സമ്പന്നതയുടെ ഒരു പുതിയ രൂപം അങ്ങനെ നിർമ്മിക്കപ്പെടുന്നുണ്ട്. ക്യാപിറ്റലിസ്റ്റ്-സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെ ആഴത്തിലുള്ള നിരീക്ഷണം ഇതിലുണ്ട്.

Oscar 2020, Bong Joon-ho ‘Parasite’: സമ്പന്നതയുടെയും സ്വർത്ഥതയുടെയും ലോകങ്ങൾ

‘പാരസൈറ്റി’ലെ ജീവിതം മൂന്നു കുടുംബങ്ങളെ മുൻനിർത്തിയാണെങ്കിലും അവരുടെ ദാരിദ്ര്യത്തിന്റെ പരകോടി കാണിച്ചതിനു ശേഷം അവരുടെ തന്നെ സമ്പന്നരായതിനു ശേഷമുള്ള ഉപഭോഗ മാതൃകകളെയും പരിചയപ്പെടുത്തുന്നുണ്ട്. പണം സൃഷ്ടിക്കുന്ന സ്വാർത്ഥനുഭൂതികളുടെ തിരഞ്ഞെടുപ്പുകൾ അതിവിപുലമാണ്. പണം നിർമ്മിക്കുന്ന ഒരു ലോകം കൂടുതൽ പണത്തെ നിർമിക്കുന്ന ഒരു സമ്പദ് വ്യവസ്ഥക്ക് പിന്തുണ നൽകുന്നുണ്ട്. ചാക്രികമായ കൃഷികൾ എന്ന പോലെ പണം വിതച്ചു കൊണ്ട് പണം കൊയ്യുന്ന ഒരു ഘടനയിൽ ഒരാൾ ഉപഭോക്താവും ഒരാൾ ഉത്പാദകനുമാണ്. ഉല്പാദകരുടെ കയ്യിലുള്ള വസ്തുക്കളിൽ മേലുള്ള തിരഞ്ഞെടുപ്പുകൾ മാത്രമേ ഉപഭോക്താക്കൾക്ക് സാധ്യമാകൂ. ഒരു തരം അധികാര സ്വഭാവം ഇതു സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ‘പാരസൈറ്റി’ലെ ജീവിതം ഇതിനെ പറ്റിയുള്ള അവലോകനങ്ങൾ കൂടിയാണ്.

ഒരുപക്ഷേ ജനസംഖ്യാ വർദ്ധനവു കൊണ്ട് ഏറ്റവുമധികം സാമ്പത്തിക അസമത്വങ്ങൾ അനുഭവിക്കുന്ന ഏഷ്യൻ ജന ജീവിതത്തിന്റെ അവസ്ഥയാണ് ‘പാരസൈറ്റി’ലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ജീവിതം. പണം ഇല്ലാതെ വരുമ്പോൾ എന്തും ചെയ്യാനുള്ള തോന്നൽ ഈ മാനസിക വ്യാഖ്യാനത്തെ സാധൂകരിക്കുന്നു. കൂടുതൽ സമ്പന്നതയിലേക്ക് ഒരു വിഭാഗം ജനങ്ങൾ പോകുമ്പോൾ എതിർ ചേരി കൂടുതൽ ദരിദ്രാവസ്ഥയിലേക്ക് വീഴുന്നു. ഏഷ്യൻ എക്കോണോമിയിലെ ഈ സൂചന ‘പാരസൈറ്റി’ലുമുണ്ട്. തിന്നും തിന്നപ്പെട്ടും എന്നു പറയുന്നതു പോലെ സമൂഹത്തിലും ഓരോ മനുഷ്യർക്കും അതിജീവനത്തിന്റെ നിയന്ത്രിത പാഠങ്ങളുണ്ട്. അതിലൂടെയുള്ള ദീർഘ സഞ്ചാര മാതൃകകൾ പിന്തുടരുകയോ പിന്തുടരാതിരിക്കുകയോ ചെയ്യുന്നുണ്ട്. ഏഷ്യൻരാഷ്ട്രീയവും സാമ്പത്തിക മേഖലയും ജീവിതവും പരിശോധിക്കുമ്പോൾ ലഭ്യമാകുന്ന സൂക്ഷ്മ മാതൃകകളും ഇതു തന്നെയാണ്.

Parasite review

Oscar 2020: ഒരു വലിയ റിപ്പബ്ലിക്കിലെ കുടുംബ റിപ്പബ്ലിക്കുകൾ

‘പാരസൈറ്റി’ലെ പരസ്പരമത്സരങ്ങൾ മിക്കതും കുടുംബമെന്ന സ്വാഭാവിക അധികാര കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ് സംഭവിക്കുന്നത്. മൂന്നു കുടുംബങ്ങളും ഇതിന്റെ ഭാഗമാണ്. ഒരു വലിയ രാഷ്ട്രത്തിനുള്ളിലെ അസംതൃപ്തരായ മനുഷ്യക്കൂട്ടങ്ങളാണ് ഈ ചെറിയ റിപ്പബ്ലിക്കുകൾ. അവരുടെ അധികാര കേന്ദ്രങ്ങൾ കുടുംബത്തിലെ പൊതു സ്വീകാര്യനായ ഒരു വ്യക്തിയായിരിക്കും. അവരുടെ നേതൃത്വത്തിൽ പരോക്ഷമായും അദൃശ്യമായും അതു വളരുന്നു.

സാമ്പത്തിക അസമത്വങ്ങൾ സൃഷ്ടിക്കുന്ന ദുരിതങ്ങൾ കണ്ടില്ലെന്നു നടിക്കുവാൻ കഴിയില്ല. പണം കൂടുന്നതും പണം കുറയുന്നതും സമാനമായ സ്ഥിതി തന്നെയാണ് പലപ്പോഴും നിർമ്മിക്കുന്നത്. അതിനെതിരെയുള്ള പോരാട്ടമല്ല പലപ്പോഴും സംഭവിക്കുന്നത്. എല്ലാവരും പണം സൃഷ്ടിക്കുന്ന അധികാര ആവാസ വ്യവസ്ഥയെ സ്വപ്നം കാണുന്നു. അതിലൂടെ തന്നെ തങ്ങളെ കൂടുതൽ വ്യക്തമായ രീതിയിൽ പ്രതിഷ്ഠിക്കാൻ കുടുംബങ്ങൾക്ക് കഴിയുന്നു.

‘പാരസൈറ്റി’ലെ കുടുംബ ജീവിതം ഇത്തരത്തിലുള്ള ഒരു സൂചനയാണ്. ഒരു പുതിയ ഗെയിമിംഗിന്‍റെ സാധ്യതയാണ് പലപ്പോഴും അതിനുള്ളിലെ അതിബൃഹത് തലങ്ങളിൽ ഒളിഞ്ഞിരിക്കുന്നത്. ഏഷ്യൻ ജീവിതത്തിലെ ഈ വൈരുദ്ധ്യാത്മകത ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞു എന്നതാണ് ‘പാരസൈറ്റി’ന്റെ വിജയം.

ഓസ്കാര്‍ പുരസ്കാരങ്ങള്‍ക്കായി മത്സരിക്കുന്ന മറ്റു രണ്ടു പ്രധാനചിത്രങ്ങളായ ‘ജോജോ റാബിറ്റ്,’ ‘1917’ എന്നിവയുടെ ആസ്വാദനം വായിക്കാം.

Read Here: Oscar 2020,Taika Waititi Jojo Rabbit: കുഞ്ഞു ജോജോയുടെ ഫാസിറ്റ് ലോകങ്ങൾ

Read Here: Oscar 2020: യുദ്ധം എന്ന അനുഭവം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Oscar 2020 parasite movie joon ho