Latest News

Oscars 2020: ചരിത്രം കുറിച്ച് ‘പാരസൈറ്റ്’

ഇംഗ്ലീഷ് ഭാഷയിലല്ലാത്ത ഒരു ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ നേടുന്നത് ഇതാദ്യമായാണ്

oscar winner 2020, oscars, oscar 2020 list, oscar winner movies, oscar winner list 2020, oscar winner best actor, oscar winning films, oscar awards 2020, oscar award winners, oscar awards 2020 winners, ഓസ്കാര്‍, ഓസ്കര്‍

ഓസ്കര്‍ പുരസ്കാര ചരിത്രത്തില്‍ സുവര്‍ണ്ണ ഏടായി ബോങ്ങ് ജൂണ്‍ ഹോ ചിത്രം ‘പാരസൈറ്റ്.’ ഇംഗ്ലീഷ് ഭാഷയിലല്ലാത്ത ഒരു ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ നേടുന്നത് ഇതാദ്യമായാണ്. കൂടാതെ ഒരു കൊറിയന്‍ സിനിമ മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ നേടുന്നതും ഇതാദ്യമായാണ്.   മികച്ച സംവിധായകന്‍, തിരക്കഥ, രാജ്യാന്തര ഫീച്ചർ ഫിലിം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ‘പാരസൈറ്റ്’ നേടി.’

Read Here: Oscars 2020 Winners: ഓസ്‌കര്‍ പുരസ്കാരജേതാക്കളുടെ പൂര്‍ണ പട്ടിക

Oscar 2020, Bong Joon-ho ‘Parasite’

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നതാണ് ബോങ് ജൂണ്‍-ഹോയുടെ ‘പാരസൈറ്റ്.’ ആധുനിക കൊറിയയിലെ വര്‍ഗ്ഗവിവേചനത്തിന്റെയും സാമൂഹിക-സാമ്പത്തിക അസമത്വത്തിന്റെയും കഥ പറയുന്ന ചിത്രം അസാധാരണമായ രീതിയിൽ പ്രേക്ഷകരെ അതിന്റെ വലയത്തിലാക്കുന്നു. ഒരു ട്രാജിക്കോമെഡിയായും ആക്ഷേപഹാസ്യമായും ചിത്രീകരിച്ചിരിക്കുന്ന ചിത്രം അസമത്വത്തെക്കുറിച്ചുള്ള സുധീരമായ ഒരു പരിശോധനയാണ് നടത്തിയിരിക്കുന്നത്. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ (Palme d’Or) നേടുന്ന ആദ്യം കൊറിയന്‍ ചിത്രമെന്നുളള അംഗീകാരവും ‘പാരസൈറ്റി’നുണ്ട്.

‘മെമ്മറീസ് ഓഫ് മര്‍ഡർ,’ ‘മദർ,’ ‘ഒക്ജാ,’ ‘ദി ഹോസ്റ്റ്,’ ‘സ്‌നോപിയേഴ്‌സർ’ എന്നീ സിനിമകളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംവിധായകനായ ബോങ് ജൂണ്‍-ഹോ -യും, ഹാന്‍ ജിന്‍-വണ്‍ -ഉം ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആക്ഷേപഹാസ്യത്തിൽ തുടങ്ങി ഒടുവിൽ രക്തച്ചൊരിച്ചിലിലേക്കുള്ള, ഒരു ജാലവിദ്യ പോലെ ശീഘ്രഗതിയിലുള്ള പ്രയാണമാണ് ‘പാരസൈറ്റ്.’

‘ക്ലാസ് ക്രോധ’ത്തിന്റെ കയ്പേറിയ രക്തമുള്ള, ഇരുണ്ടതും ആവേശകരവുമായ ആഖ്യാനത്തിലൂടെ ‘പാരസൈറ്റ്’ നാടകം, സാമൂഹിക വ്യാഖ്യാനം, സ്ലാഷർ, സൃഷ്ടിയുടെ സവിശേഷത, കൊലപാതക രഹസ്യം, സസ്യാഹാരത്തിനുള്ള മാനിഫെസ്റ്റോ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ദരിദ്രർക്ക് എന്നെങ്കിലും സമ്പന്നരുടെ ലോകത്തേക്ക് കാലെടുത്തു വയ്ക്കാൻ കഴിയുമോ? എന്ന ചോദ്യമാണ് സിനിമയുടെ അടിസ്ഥാനം.

‘പാരസൈറ്റ്’ പറയുന്ന ഏഷ്യന്‍ ജീവിതം

പാവപ്പെട്ടവരും പണക്കാരനും തമ്മിലുള്ള ഒരു പോരാട്ടത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഈ സിനിമ. ലോകം മുഴുവൻ പിടിമുറുക്കുന്ന ക്യാപ്പറ്റലിസ്റ്റ് വ്യവസ്ഥിതി യഥാർത്ഥത്തിൽ രണ്ടു വലിയ ചേരികളെ നിർമിക്കുകയാണ്. ഒരു ഇത്തിൾക്കണ്ണി ജീവിതത്തിന്റെ സകലമാന സാധ്യതകളും തിരയുന്ന കി വൂവിന്റെ കുടുംബത്തിന്റെ യാത്രകളിലൂടെ ‘പാരസൈറ്റ്’ വളരുന്നു. അതു വ്യവസ്ഥിതിയുടെ ചൂഷണത്തെ തുറന്നു കാണിക്കുന്നുണ്ട്. സമ്പത്തിന്റെ കയറ്റ-താഴ്ച്ചകൾ, ദാരിദ്ര്യം, പ്രകൃതിയിലെ ബന്ധങ്ങൾ, വസ്തുക്കൾ എന്നിവയിലെല്ലാം കയറിക്കിടക്കുന്ന അനേകം പാരസ്പരിക ബന്ധങ്ങൾ അതിസങ്കീർണ്ണമായി ‘പാരസൈറ്റിൽ’ കടന്നു കൂടിയിട്ടുണ്ട്.

പാർക്ക് ഫാമിലിയെ ആശ്രയിച്ചു ജീവിക്കുന്ന കി വൂവിന്റെ കുടുംബം. പതിയെ സ്വയം വളരാൻ ശ്രമിക്കുകയാണ് അവര്‍. തങ്ങൾ ബന്ധപ്പെട്ടു കിടക്കുന്ന ഒരു വലിയ ബിസിനസ്സ് സാമ്രാജ്യത്തിൽ നിന്നു കൊണ്ടു തന്നെ പാർക്ക് ഫാമിലിയെ ഒരു ‘പാരസൈറ്റായി’ പതിയെ അവർ പിടിച്ചെടുത്തു തുടങ്ങുന്നു. സാമ്പത്തിക അസമത്വം ചെറുക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ അസാധാരണ ജീവിതമാണ് ഹ്യൂമർ കലര്‍ത്തി പറയുന്ന ‘പാരസൈറ്റിലെ’ ജീവിതം. സ്വയം വളരുന്ന സാമൂഹത്തിൽ അവർ തങ്ങളുടെ അതിജീവനത്തിനുള്ള വഴി തേടുകയാണ്. സമ്പന്നരായ ഒരു കുടുംബത്തിന്റെ അതിസൂക്ഷ്മമായ സാങ്കേതികതയിൽ ഇടപെടുകയും ആ കേന്ദ്രങ്ങളെ തങ്ങൾക്ക് അനുകൂലമായ രീതിയിൽ മാറ്റുകയും ചെയ്യുന്നിടത്താണ് അവരുടെ കഴിവും ബുദ്ധിയും ഒളിഞ്ഞിരിക്കുന്നത്. സമ്പന്നതയുടെ ഒരു പുതിയ രൂപം അങ്ങനെ നിർമ്മിക്കപ്പെടുന്നുണ്ട്. ക്യാപിറ്റലിസ്റ്റ്-സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെ ആഴത്തിലുള്ള നിരീക്ഷണം ഇതിലുണ്ട്.

Oscar 2020, Bong Joon-ho ‘Parasite’: സമ്പന്നതയുടെയും സ്വർത്ഥതയുടെയും ലോകങ്ങൾ

‘പാരസൈറ്റി’ലെ ജീവിതം മൂന്നു കുടുംബങ്ങളെ മുൻനിർത്തിയാണെങ്കിലും അവരുടെ ദാരിദ്ര്യത്തിന്റെ പരകോടി കാണിച്ചതിനു ശേഷം അവരുടെ തന്നെ സമ്പന്നരായതിനു ശേഷമുള്ള ഉപഭോഗ മാതൃകകളെയും പരിചയപ്പെടുത്തുന്നുണ്ട്. പണം സൃഷ്ടിക്കുന്ന സ്വാർത്ഥനുഭൂതികളുടെ തിരഞ്ഞെടുപ്പുകൾ അതിവിപുലമാണ്. പണം നിർമ്മിക്കുന്ന ഒരു ലോകം കൂടുതൽ പണത്തെ നിർമിക്കുന്ന ഒരു സമ്പദ് വ്യവസ്ഥക്ക് പിന്തുണ നൽകുന്നുണ്ട്. ചാക്രികമായ കൃഷികൾ എന്ന പോലെ പണം വിതച്ചു കൊണ്ട് പണം കൊയ്യുന്ന ഒരു ഘടനയിൽ ഒരാൾ ഉപഭോക്താവും ഒരാൾ ഉത്പാദകനുമാണ്. ഉല്പാദകരുടെ കയ്യിലുള്ള വസ്തുക്കളിൽ മേലുള്ള തിരഞ്ഞെടുപ്പുകൾ മാത്രമേ ഉപഭോക്താക്കൾക്ക് സാധ്യമാകൂ. ഒരു തരം അധികാര സ്വഭാവം ഇതു സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ‘പാരസൈറ്റി’ലെ ജീവിതം ഇതിനെ പറ്റിയുള്ള അവലോകനങ്ങൾ കൂടിയാണ്.

ഒരുപക്ഷേ ജനസംഖ്യാ വർദ്ധനവു കൊണ്ട് ഏറ്റവുമധികം സാമ്പത്തിക അസമത്വങ്ങൾ അനുഭവിക്കുന്ന ഏഷ്യൻ ജന ജീവിതത്തിന്റെ അവസ്ഥയാണ് ‘പാരസൈറ്റി’ലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ജീവിതം. പണം ഇല്ലാതെ വരുമ്പോൾ എന്തും ചെയ്യാനുള്ള തോന്നൽ ഈ മാനസിക വ്യാഖ്യാനത്തെ സാധൂകരിക്കുന്നു. കൂടുതൽ സമ്പന്നതയിലേക്ക് ഒരു വിഭാഗം ജനങ്ങൾ പോകുമ്പോൾ എതിർ ചേരി കൂടുതൽ ദരിദ്രാവസ്ഥയിലേക്ക് വീഴുന്നു. ഏഷ്യൻ എക്കോണോമിയിലെ ഈ സൂചന ‘പാരസൈറ്റി’ലുമുണ്ട്. തിന്നും തിന്നപ്പെട്ടും എന്നു പറയുന്നതു പോലെ സമൂഹത്തിലും ഓരോ മനുഷ്യർക്കും അതിജീവനത്തിന്റെ നിയന്ത്രിത പാഠങ്ങളുണ്ട്. അതിലൂടെയുള്ള ദീർഘ സഞ്ചാര മാതൃകകൾ പിന്തുടരുകയോ പിന്തുടരാതിരിക്കുകയോ ചെയ്യുന്നുണ്ട്. ഏഷ്യൻരാഷ്ട്രീയവും സാമ്പത്തിക മേഖലയും ജീവിതവും പരിശോധിക്കുമ്പോൾ ലഭ്യമാകുന്ന സൂക്ഷ്മ മാതൃകകളും ഇതു തന്നെയാണ്.

Parasite review

Oscar 2020: ഒരു വലിയ റിപ്പബ്ലിക്കിലെ കുടുംബ റിപ്പബ്ലിക്കുകൾ

‘പാരസൈറ്റി’ലെ പരസ്പരമത്സരങ്ങൾ മിക്കതും കുടുംബമെന്ന സ്വാഭാവിക അധികാര കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ് സംഭവിക്കുന്നത്. മൂന്നു കുടുംബങ്ങളും ഇതിന്റെ ഭാഗമാണ്. ഒരു വലിയ രാഷ്ട്രത്തിനുള്ളിലെ അസംതൃപ്തരായ മനുഷ്യക്കൂട്ടങ്ങളാണ് ഈ ചെറിയ റിപ്പബ്ലിക്കുകൾ. അവരുടെ അധികാര കേന്ദ്രങ്ങൾ കുടുംബത്തിലെ പൊതു സ്വീകാര്യനായ ഒരു വ്യക്തിയായിരിക്കും. അവരുടെ നേതൃത്വത്തിൽ പരോക്ഷമായും അദൃശ്യമായും അതു വളരുന്നു.

സാമ്പത്തിക അസമത്വങ്ങൾ സൃഷ്ടിക്കുന്ന ദുരിതങ്ങൾ കണ്ടില്ലെന്നു നടിക്കുവാൻ കഴിയില്ല. പണം കൂടുന്നതും പണം കുറയുന്നതും സമാനമായ സ്ഥിതി തന്നെയാണ് പലപ്പോഴും നിർമ്മിക്കുന്നത്. അതിനെതിരെയുള്ള പോരാട്ടമല്ല പലപ്പോഴും സംഭവിക്കുന്നത്. എല്ലാവരും പണം സൃഷ്ടിക്കുന്ന അധികാര ആവാസ വ്യവസ്ഥയെ സ്വപ്നം കാണുന്നു. അതിലൂടെ തന്നെ തങ്ങളെ കൂടുതൽ വ്യക്തമായ രീതിയിൽ പ്രതിഷ്ഠിക്കാൻ കുടുംബങ്ങൾക്ക് കഴിയുന്നു.

‘പാരസൈറ്റി’ലെ കുടുംബ ജീവിതം ഇത്തരത്തിലുള്ള ഒരു സൂചനയാണ്. ഒരു പുതിയ ഗെയിമിംഗിന്‍റെ സാധ്യതയാണ് പലപ്പോഴും അതിനുള്ളിലെ അതിബൃഹത് തലങ്ങളിൽ ഒളിഞ്ഞിരിക്കുന്നത്. ഏഷ്യൻ ജീവിതത്തിലെ ഈ വൈരുദ്ധ്യാത്മകത ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞു എന്നതാണ് ‘പാരസൈറ്റി’ന്റെ വിജയം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Oscars 2020 bong joon ho korean film parasite wins four major awards

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com