scorecardresearch

മഹേഷ് ബാബുവോ, നാനിയോ അല്ല; കൽക്കിയിലെ കൃഷ്ണൻ താനാണെന്ന് തമിഴ് നടൻ

'കൽക്കി 2898 എഡി'യിലെ കൃഷ്ണന്റെ വേഷം ചെയ്തത് താനാണെന്ന് വെളിപ്പെടുത്തി തമിഴ് നടൻ

'കൽക്കി 2898 എഡി'യിലെ കൃഷ്ണന്റെ വേഷം ചെയ്തത് താനാണെന്ന് വെളിപ്പെടുത്തി തമിഴ് നടൻ

author-image
Entertainment Desk
New Update
Mahesh Babu, Nani, Kalki

ചിത്രം: ഇൻസ്റ്റഗ്രാം

മികച്ച പ്രതികരണം നേടി മുന്നേറുകയാണ്, നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി.' നിരവധി സർപ്രൈസുകളാണ് പ്രേക്ഷകർക്കായി സംവിധായകൻ ചിത്രത്തിലുടനീളം ഒരുക്കിയിരിക്കുന്നത്. റിലീസ് ആകുന്നതിന് മുൻപ് ചിത്രത്തിലെ പല അതിഥി വേഷങ്ങളെ കുറിച്ചും ആരാധകർക്കിടയിൽ അഭ്യൂഹങ്ങൾ സജീവമായിരുന്നു.

Advertisment

കൽക്കിയിൽ, ശ്രീ കൃഷ്ണന്റെ വേഷത്തിൽ എത്തുന്ന താരത്തെ കുറിച്ചും നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കൃഷ്ണനായി അഭിനയിക്കുന്നത് തെലുങ്ക് നടൻ നാനിയാണ് എന്നായിരുന്നു ഒരു കൂട്ടം ആരാധകരുടെ അവകാശവാദം. മറുവശത്ത്, മഹേഷ് ബാബു ഈ വേഷത്തിൽ എത്തുമെന്നാണ് താരത്തിന്റെ ആരാധകർ പറഞ്ഞത്. 

ചർച്ചകൾക്കിടയിൽ, കഥാപാത്രത്തെ അവതരിപ്പിച്ച നടൻ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ വേഷത്തെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ്. തമിഴ് നടൻ കൃഷ്ണകുമാറാണ് ചിത്രത്തിൽ കൃഷ്ണനായി എത്തുന്നത്. സൂര്യയുടെ 'സൂരറൈ പോട്ര്' എന്ന ചിത്രത്തിലെ ചൈതന്യ എന്ന റോളിലൂടെ കൃഷ്ണകുമാർ സുപരിചിതനാണ്. ധനുഷിന്‍റെ 'മാരൻ' എന്ന ചിത്രത്തിലും കൃഷ്ണകുമാർ ശ്രദ്ധനേടി.

Advertisment

മികച്ച പ്രതികരണം നേടുന്ന കൽക്കി 2898 എഡി, ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷനാണ് സ്വന്തമാക്കിയത്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ, അമിതാഭ് ബച്ചൻ , ദീപിക പദുക്കോൺ, കമൽഹാസൻ, ശോഭന തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, എസ്എസ് രാജമൗലി എന്നിവർ അതിഥി വേഷങ്ങളിലും ചിത്രത്തിലെത്തുന്നുണ്ട്.

റിലീസായ ഭാഷകളിലെല്ലാം മികച്ച പ്രതികരണം നേടുന്ന കൽക്കി, വരും ദിവസങ്ങളിൽ കാര്യമായ നേട്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. ആദ്യവാരം ചിത്രം 500 കോടി കളക്ഷൻ നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read More

Mahesh Babu Prabhas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: