/indian-express-malayalam/media/media_files/YWD7DBCsGrMSpryjO1Hq.jpg)
എക്സ്‌പ്രസ് ഫയൽ ഫൊട്ടോ
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) പോരാട്ടങ്ങളുടെ 2024 സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. ആവേശത്തോടെയാണ് ഓരോ മത്സരങ്ങളിലെ വിജയങ്ങളും, കളിക്കാരുടെ പ്രകടനവും ആരാധകർ ഏറ്റെടുക്കുന്നത്. മത്സരങ്ങൾ ആവേശകരവും നിർണായകവുമാകുമ്പോൾ, കാണികളിൽ പിരിമുറുക്കം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആരാധകർക്ക് ഇത്രയേറെ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ടീം ഉടമകൾ അനുഭവിക്കുന്ന സമ്മർദ്ദത്തിൻ്റെ തോത് ഊഹിക്കാവുന്നതാണ്.
ഐപിഎൽ മത്സരങ്ങൾ നേരിട്ട് കാണുമ്പോൾ തനിക്ക് നേരിടേണ്ടിവരുന്ന സമ്മർദ്ദത്തെ കുറിച്ച് തുറന്നു പറയുകയാണ് കൊൽക്കത്ത നൈറ്റ് റൈഡോഴ്സ് സഹ ഉടമയും, ബോളിവുഡ് താരവുമായ ജൂഹി ചൗള. ബോളിവുഡ് താരം ഷൂരൂഖ് ഖാനും ടീമിന്റെ മറ്റൊരു സഹ ഉടമയാണ്. താനും ഷാരൂഖും ഒരു ഐപിഎൽ മത്സരം നേരിട്ട് കാണാൻ പറ്റിയ മികച്ച ആളുകളല്ലെന്ന് ജൂഹി അടുത്തിടെ പരാമർശിച്ചു. ടീം കളിക്കുമ്പോൾ ഇരുവരും വളരെയേറെ ടെൻഷനാകുമെന്ന് ജൂഹി പറഞ്ഞു.
"ഐപിഎൽ എപ്പോഴും ആവേശകരമാണ്. ഞങ്ങളുടെ ടീം കളിക്കുമ്പോൾ, അതു കാണുന്നത് രസകരമാണ്. പക്ഷെ ഷാരൂഖ് ഖാനൊപ്പം മത്സരം കാണുന്നത് അത്ര രസകരമല്ല. കാരണം ഞങ്ങളുടെ ടീം മികച്ച പ്രകടനം നടത്താത്തപ്പോൾ ഷാരൂഖ് എന്നോടാണ് ദേഷ്യം പ്രകടിപ്പിക്കുന്നത്. ദേഷ്യം എന്നോടല്ല, ടീമിനോട് കാണിക്കാൻ ഞാൻ പറയും. അതുകൊണ്ട് തന്നെ മത്സരം കാണാൻ പറ്റിയ നല്ല ആളുകളല്ല ഞങ്ങൾ. പല ഉടമകളും ഇങ്ങനെയാണെന്നാണ് ഞാൻ കരുതുന്നത്. അവരുടെ ടീം കളിക്കുമ്പോൾ അവരും വിയർക്കുന്നത് കാണാം," റൂട്ട്സ് 2 റൂട്ട്സ് ഇവൻ്റിൽ ജൂഹി ചൗള പറഞ്ഞു.
നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് ജൂഹി ചൗളയും, ഷൂരൂഖ് ഖാനും. 2008-ലെ ആദ്യ പതിപ്പു മുതൽ ഇരുവരുടെയും ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലിന്റെ ഭാഗമാണ്. കൊൽക്കത്ത ഇതുവരെ രണ്ടു തവണ ഐപിഎൽ കിരീടം നേടിയിട്ടുണ്ട്. 2012ലും 2014ലുമാണ് ടീം കപ്പുയർത്തിയത്.
Read More Entertainment Stories Here
- നിരന്തരം ക്ലാസ് കട്ട് ചെയ്യും, പഠിക്കില്ല, കളിപ്പാട്ടങ്ങൾ കേടാക്കും; ടീച്ചർമാർക്ക് തലവേദനയായിരുന്ന കുട്ടി
- പൂർണനഗ്നനായി ആ സീനിൽ അഭിനയിക്കാൻ ഭാസിയ്ക്ക് സെക്കന്റുകൾ പോലും ആലോചിക്കേണ്ടി വന്നില്ല: ചിദംബരം പറയുന്നു
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.