scorecardresearch

New Tamil OTT Releases: ഏറ്റവും പുതിയ 4 തമിഴ് ചിത്രങ്ങൾ ഒടിടിയിൽ

From The Smile Man to Family Padam: Watch new Tamil OTT releases: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി ഇപ്പോൾ കാണാവുന്ന ഏറ്റവും പുതിയ തമിഴ് ചിത്രങ്ങൾ

From The Smile Man to Family Padam: Watch new Tamil OTT releases: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി ഇപ്പോൾ കാണാവുന്ന ഏറ്റവും പുതിയ തമിഴ് ചിത്രങ്ങൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
New Tamil OTT Releases

From The Smile Man to Family Padam: Watch new Tamil OTT releases

New Tamil OTT Releases: ഈ ആഴ്ച ഒടിടിയിൽ കാണാവുന്ന ഏറ്റവും പുതിയ തമിഴ് ചിത്രങ്ങൾ തിരയുന്നവരാണോ? എങ്കിൽ ഇപ്പോൾ ഒടിടിയിൽ ലഭ്യമായ ഏറ്റവും പുതിയ 4 റിലീസുകൾ പരിചയപ്പെടൂ. ശരത് കുമാറിന്റെ  ദി സ്‌മൈൽ മാൻ മുതൽ മാധവൻ്റെ ഹിസാബ് ബരാബർ വരെ ഈ ലിസ്റ്റിൽ ഉണ്ട്. 

The Smile Man OTT: ദി സ്‌മൈൽ മാൻ

Advertisment

ശരത് കുമാർ നായകനായ ക്രൈം ത്രില്ലർ ദി സ്‌മൈൽ മാൻ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തും. ശ്യാമും പ്രവീണും ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം, ഒരു കൊലപാതക പരമ്പരയ്ക്കു പിന്നിലെ കുറ്റവാളിയെ തേടുന്നതിനിടയിൽ അൽഷിമേഴ്‌സുമായി ഏറ്റുമുട്ടേണ്ടി വരുന്ന ഒരു മുതിർന്ന പോലീസുകാരന്റെ കഥയാണ് പറയുന്നത്.  കലൈയരശൻ, ഇനിയ, സിജാ റോസ്, ശ്രീകുമാർ, ജോർജ്ജ് മരിയൻ എന്നിവരും ചിത്രത്തിലുണ്ട്. ആഹാ തമിഴിൽ ചിത്രം കാണാം. 

Family Padam OTT: ഫാമിലി പടം

സെൽവ കുമാർ തിരുമാരൻ സംവിധാനം ചെയ്ത ഫാമിലി പടം ഒടിടിയിൽ എത്തി. ഒരു ഫിലിം മേക്കറാവാൻ ആഗ്രഹിക്കുന്ന ആ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിൻ്റെ സ്വപ്നത്തെ പിന്തുണയ്‌ക്കാൻ ഒരുമിച്ച് അണിനിരക്കുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഉദയ് കാർത്തിക്, വിവേക് ​​പ്രസന്ന, സുഭിക്ഷ കയാരോഹണം, പാർത്ഥിബൻ കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സെൽവ കുമാർ തിരുമാരൻ തന്നെയാണ് തിരക്കഥ ഒരുക്കിയത്.  ആഹാ വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Advertisment

Hisaab Barabar OTT : ഹിസാബ് ബരാബർ

ആർ മാധവൻ നായകനായ ഹിസാബ് ബരാബർ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തും.  സാമ്പത്തിക തട്ടിപ്പുകൾ, വ്യവസ്ഥാപരമായ അഴിമതി എന്നിവയ്ക്ക് എതിരെ നിലകൊള്ളാൻ ധൈര്യപ്പെടുന്ന ഒരു സാധാരണക്കാരൻ്റെ വ്യക്തിപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്.   അശ്വനി ധീർ ആണ് സംവിധായകൻ.  ആർ.മാധവൻ, നീൽ നിതിൻ മുകേഷ്, കീർത്തി കുൽഹാരി എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയ്ക്കു പുറമെ അനിൽ പാണ്ഡെ, രശ്മി ദേശായി, ഫൈസൽ റഷീദ് തുടങ്ങിയ അഭിനേതാക്കളും  ചിത്രത്തിലുണ്ട്. സീ5ൽ ചിത്രം ലഭ്യമാണ്. 

Viduthalai 2 OTT: വിടുതലൈ 2

മഞ്ജുവാര്യർ, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ ഒരുക്കിയ വിടുതലൈ ഒടിടിയിൽ എത്തി. പെരുമാൾ വാത്തിയാർ ആയി വിജയ് സേതുപതിയും കുമരേശനായി സൂരിയും അഭിനയിക്കുന്നു. മഞ്ജു വാര്യർ, കിഷോർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.   ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം. 

Read More



Vijay Sethupathi Tamil Films OTT Madhavan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: