/indian-express-malayalam/media/media_files/2025/10/23/new-ott-release-sea-of-love-kadalolam-sneham-kishkindhapuri-2025-10-23-19-13-47.jpg)
New OTT Release: പുതിയ രണ്ടു ചിത്രങ്ങൾ കൂടി ഇന്ന് ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രങ്ങൾ ഏതൊക്കെ എന്നറിയേണ്ടേ?
Sea of Love - Kadalolam Sneham OTT: സീ ഓഫ് ലവ്- കടലോളം സ്നേഹം
ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധനേടിയ ദിൽഷ പ്രസന്നൻ പ്രധാന വേഷത്തിലെത്തിയ‘സീ ഓഫ് ലവ്- കടലോളം സ്നേഹം’ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ലെസ്ബിയൻ പ്രണയകഥ പറയുന്ന ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സായി കൃഷ്ണയാണ്.
Also Read: ജെല്ലിക്കെട്ട് കാണാൻ പോയ അർജുൻ ചേട്ടൻ കൊണ്ടുവന്നതാണ് ഇവനെ: സൗഭാഗ്യ
സംവിധായിക സായി കൃഷ്ണയും ദേവകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്ന്. വിൻ റീൽസ് ഡിജിറ്റലിൻ്റെ ബാനറിൽ ജിബ്നു ചാക്കോ ജേക്കബ് ആണ് ചിത്രം നിർമിക്കുന്നത്. ദിൽഷയ്ക്കു പുറമേ മീര നായർ, കോട്ടയം രമേഷ്, സീനത്ത് എ. പി, ജിബ്നു ചാക്കോ ജേക്കബ്, ദേവകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുനിൽ പ്രേം ആണ്. ബീന പോൾ എഡിറ്റിങും റാസാ റസാഖ് സംഗീതം രഞ്ജിത്ത് മേലേപ്പാട് പശ്ചാത്തല സംഗീതം എന്നിവ ഒരുക്കിയിരിക്കുന്നു.
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോയിൽ റെന്റ് അടിസ്ഥാനത്തിലും ചിത്രം കാണാം. 99 രൂപയാണ് ചിത്രത്തിന്റെ റെന്റ്.
Also Read: മുപ്പതാം വയസ്സിൽ ഒരു കോടിയുടെ കാർ മാത്രമല്ല, പുതിയ വീടും സ്വന്തമാക്കി അഹാന
Kishkindhapuri OTT: കിഷ്കിന്ധാപുരി
കൗശിക് പേഗല്ലപതി സംവിധാനം ചെയ്ത് ബെല്ലംകൊണ്ട സായി ശ്രീനിവാസ്, അനുപമ പരമേശ്വരൻ, മകരന്ദ് ദേശ്പാണ്ഡെ, തനിക്കെല്ല ഭരണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ-ത്രില്ലർ ചിത്രം കിഷ്കിന്ധാപുരി ഒടിടിയിൽ എത്തി. തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം ലഭ്യമാണ്.
Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ
പേടിപ്പെടുത്തുന്ന അന്തരീക്ഷമുള്ള ഉപേക്ഷിക്കപ്പെട്ട ഒരു റേഡിയോ സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരു ഗോസ്റ്റ് ടൂറിനായി എത്തുന്ന സന്ദർശകരുടെ സംഘം അശ്രദ്ധമായി ഒരു പ്രേതത്തെ ഉണർത്തുന്നതോടെയാണ് സംഭവങ്ങൾ തുടങ്ങുന്നത്. വെറും കൗതുകമായി ആരംഭിക്കുന്ന ഈ യാത്ര പിന്നീട് ഭീകരമായ ഒരവസ്ഥയിലേക്ക് വഴിമാറുന്നു. ആ കെട്ടിടത്തിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ കഴിയാതെ അവർ കുടുങ്ങിപ്പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഷൈൻ സ്ക്രീൻസ് ബാനറിൽ സാഹു ഗാരപതിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇപ്പോൾ സീ5ൽ കാണാം.
Shakthi Thirumagan OTT: ശക്തി തിരുമകൻ
വിജയ് ആന്റണിയുടെ ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ 'ശക്തി തിരുമകൻ' ഒടിടിയിലെത്തി. വാഗൈ ചന്ദ്രശേഖർ, സുനിൽ കൃപലാനി, സെൽ മുരുകൻ, തൃപ്തി രവീന്ദ്ര, കിരൺ, റിനി, റിയ റിത്തു, മാസ്റ്റർ കേശവ്, ശോഭ വിശ്വനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
അരുൺ പ്രഭുവാണ് 'ശക്തി തിരുമകൻ' എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഫാത്തിമ വിജയ് ആന്റണിയും മീര വിജയ് ആന്റണിയും ചേർന്നാണ് വിജയ് ആന്റണി ഫിലിം കോർപ്പറേഷൻ ബാനറിൽ ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് വിജയ് ആന്റണിയാണ്. ഷെല്ലി ആർ. കാലിസ്റ്റ് ഛായാഗ്രഹണവും, റേമണ്ട് ഡെറിക് ക്രാസ്റ്റയും ദിൻസയും എഡിറ്റിംഗും നിർവ്വഹിച്ചു. തെലുങ്കിൽ 'ഭദ്രകാളി' എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്. ജിയോ ഹോട്ട്‌സ്റ്റാറിൽ ചിത്രം കാണാം.
Also Read: 7 മാസങ്ങൾക്കു ശേഷമൊരു മെഗാ എൻട്രി; മമ്മൂട്ടിയുടെ കളങ്കാവൽ തിയേറ്ററിലേക്ക്
Anjaamvedham OTT: അഞ്ചാം വേദം
നവാഗതനായ മുജീബ് ടി മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'അഞ്ചാം വേദം' ഒടിടിയിലെത്തി. പുതുമുഖമായ വിഹാൻ വിഷ്ണുവാണ് ചിത്രത്തിലെ നായകൻ. നയൻതാര ചിത്രം 'അറം' വഴി തമിഴകത്ത് ശ്രദ്ധേയയായ സുനു ലക്ഷ്മി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 'മാധവി കാമ്പസ്' അടക്കമുള്ള തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സജിത്ത് രാജും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അമർനാഥ്, ഹരിചന്ദ്രൻ, ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, അജിത്ത് പെരുമ്പാവൂർ, അനീഷ് ആനന്ദ്, സംക്രന്ദനൻ, നാഗരാജ്, ജിൻസി ചിന്നപ്പൻ, അമ്പിളി, സൗമ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രം മനോരമ മാക്സിൽ കാണാം.
Also Read: സുധിയുടെ ചിത്രത്തിനു മുന്നിൽ തൊഴുത് പ്രാർത്ഥിച്ച് രേണു ബഹ്റിനിലേക്ക്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us