scorecardresearch

7 മാസങ്ങൾക്കു ശേഷമൊരു മെഗാ എൻട്രി; മമ്മൂട്ടിയുടെ കളങ്കാവൽ തിയേറ്ററിലേക്ക്

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന കളങ്കാവൽ തിയേറ്ററിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കളായ മമ്മൂട്ടി കമ്പനി

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന കളങ്കാവൽ തിയേറ്ററിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കളായ മമ്മൂട്ടി കമ്പനി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty Kalamkaval Release Date

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. 7 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. 

Advertisment

Also Read:  ഫിനാലെയ്ക്ക് 19 ദിവസം മാത്രം; ഷാനവാസ് ഷോ ക്വിറ്റ് ചെയ്യുമോ? ആരാധകർ ആശങ്കയിൽ: Bigg Bossmalayalam 7

കളങ്കാവൽ  നവംബർ 27ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടിക്കൊപ്പം വിനായകനും നിൽക്കുന്ന ഒരു പോസ്റ്റർ പങ്കിട്ടുകൊണ്ടാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.  ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. 

Also Read:  New OTT Release: അനുപമയുടെ ആ ഹൊറർ ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്, എവിടെ കാണാം?

Advertisment

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിർമിച്ച ചിത്രമാണിതെന്നാണ് റിപ്പോർട്ട്.  ജിതിൻ കെ ജോസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനായ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

Also Read:  മുപ്പതാം വയസ്സിൽ ഒരു കോടിയുടെ കാർ മാത്രമല്ല, പുതിയ വീടും സ്വന്തമാക്കി അഹാന

റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

Also Read:  എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ

മുജീബ് മജീദ് ആണ് സംഗീത സംവിധാനം.   ഛായാഗ്രഹണം- ഫൈസൽ അലി, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Also Read:  New OTT Release: ലെസ്ബിയൻ പ്രണയകഥ പറയുന്ന ആ ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: