/indian-express-malayalam/media/media_files/2025/10/23/kishkindhapuri-ott-release-date-2025-10-23-17-45-31.jpg)
Kishkindhapuri OTT Release Date
Kishkindhapuri OTT Release Date & Platform: കൗശിക് പേഗല്ലപതി സംവിധാനം ചെയ്ത് ബെല്ലംകൊണ്ട സായി ശ്രീനിവാസ്, അനുപമ പരമേശ്വരൻ, മകരന്ദ് ദേശ്പാണ്ഡെ, തനിക്കെല്ല ഭരണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ-ത്രില്ലർ ചിത്രം കിഷ്കിന്ധാപുരി ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തും. തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം ലഭ്യമാവും.
Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ
പേടിപ്പെടുത്തുന്ന അന്തരീക്ഷമുള്ള ഉപേക്ഷിക്കപ്പെട്ട ഒരു റേഡിയോ സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരു ഗോസ്റ്റ് ടൂറിനായി എത്തുന്ന സന്ദർശകരുടെ സംഘം അശ്രദ്ധമായി ഒരു പ്രേതത്തെ ഉണർത്തുന്നതോടെയാണ് സംഭവങ്ങൾ തുടങ്ങുന്നത്. വെറും കൗതുകമായി ആരംഭിക്കുന്ന ഈ യാത്ര പിന്നീട് ഭീകരമായ ഒരവസ്ഥയിലേക്ക് വഴിമാറുന്നു. ആ കെട്ടിടത്തിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ കഴിയാതെ അവർ കുടുങ്ങിപ്പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
Also Read: ജെല്ലിക്കെട്ട് കാണാൻ പോയ അർജുൻ ചേട്ടൻ കൊണ്ടുവന്നതാണ് ഇവനെ: സൗഭാഗ്യ
Also Read: New OTT Release: ലെസ്ബിയൻ പ്രണയകഥ പറയുന്ന ആ ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്
ഷൈൻ സ്ക്രീൻസ് ബാനറിൽ സാഹു ഗാരപതിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: സുധിയുടെ ചിത്രത്തിനു മുന്നിൽ തൊഴുത് പ്രാർത്ഥിച്ച് രേണു ബഹ്റിനിലേക്ക്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us