scorecardresearch

ജെല്ലിക്കെട്ട് കാണാൻ പോയ അർജുൻ ചേട്ടൻ കൊണ്ടുവന്നതാണ് ഇവനെ: സൗഭാഗ്യ

വലിയ മൃഗസ്നേഹികളാണ് സൗഭാഗ്യയും ഭർത്താവും നടനുമായ അർജുനും. ജെല്ലിക്കെട്ട് കാള മുതൽ നായക്കുട്ടികളും പശുക്കളും ആടും പൂച്ചകളും വരെ ഈ വീട്ടിലെ അംഗങ്ങളാണ്

വലിയ മൃഗസ്നേഹികളാണ് സൗഭാഗ്യയും ഭർത്താവും നടനുമായ അർജുനും. ജെല്ലിക്കെട്ട് കാള മുതൽ നായക്കുട്ടികളും പശുക്കളും ആടും പൂച്ചകളും വരെ ഈ വീട്ടിലെ അംഗങ്ങളാണ്

author-image
Entertainment Desk
New Update
Sowbhagya Venkitesh  Arjun Somasekhar

നർത്തകിയും നടിയുമായ സൗഭാഗ്യ വെങ്കിടേഷ്  സോഷ്യൽ മീഡിയയ്ക്കും സുപരിചിതയാണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമാണ് സൗഭാഗ്യ. തന്റെ ചെറുതും വലുതുമായ വിശേഷങ്ങളെല്ലാം സൗഭാഗ്യ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

Advertisment

Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ

സൗഭാഗ്യയുടെ ഡെയിലി വ്ളോഗുകൾ കണ്ടവരെല്ലാം നടിയുടെ വീട്ടിലെ മൃഗങ്ങളെ കണ്ട് അമ്പരന്നു കാണും. ധാരാളം നായക്കുട്ടികളും പശുക്കളും ആടും പൂച്ചകളും താറാവുമൊക്കെയായി ഏറെ വളർത്തുമൃഗങ്ങളുണ്ട് സൗഭാഗ്യയുടെയും അർജുന്റെയും വീട്ടിൽ. കൂട്ടത്തിലൊരു ജെല്ലിക്കെട്ട് കാളക്കുട്ടനുമുണ്ട്.

Also Read: മുപ്പതാം വയസ്സിൽ ഒരു കോടിയുടെ കാർ മാത്രമല്ല, പുതിയ വീടും സ്വന്തമാക്കി അഹാന

Advertisment

ജെല്ലിക്കെട്ട് കാണാൻ പോയി വന്നപ്പോൾ അർജുൻ കൊണ്ടുവന്നതാണ് ഈ കാളക്കുട്ടനെ എന്നാണ് സൗഭാഗ്യ വെളിപ്പെടുത്തുന്നത്. നന്ദികേശവൻ എന്നാണ് കാളക്കുട്ടനു പേരു നൽകിയിരിക്കുന്നത്. നന്ദു എന്നാണ് ഇരുവരും കാളക്കുട്ടനു നൽകിയ വിളിപ്പേര്. 

വലിയ മൃഗസ്നേഹികളാണ് സൗഭാഗ്യയും ഭർത്താവും നടനുമായ അർജുനും. ഈ മൃഗങ്ങളെയെല്ലാം പരിപാലിക്കുന്നതും ഇവർ തന്നെ. മൃഗങ്ങളെ പരിപാലിക്കുന്നതിന്റെയും വീടു ക്ലീൻ ചെയ്യുന്നതിന്റെയുമെല്ലാം വീഡിയോകൾ  സൗഭാഗ്യ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.   ഉണരുന്നതു മുതൽ ഉറങ്ങുന്നതുവരെ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സൗഭാഗ്യയെ ആണ് ഈ ഡെയിലി വ്ളോഗുകളിൽ കാണാനാവുക.

"സുദർശനക്ക് മാത്രമല്ല… വേറെയും കുറച്ച് പേർക്ക് ഞാൻ അമ്മയാണ്…. ഞാൻ പ്രസവിക്കാതെ എനിക്ക് കിട്ടിയ മക്കൾ. അവയിൽ ഓരോരുത്തർ ഭൂമിയോട് വിട പറയുമ്പോൾ ഞാൻ അനുഭവിക്കുന്ന ദുഃഖത്തിൽ ഇനിയൊരിക്കലും വളർത്തില്ല എന്നൊക്കെ പറയും. പക്ഷേ അവർ തരുന്ന സ്നേഹം കാരണം പിന്നേം പിന്നേം വാങ്ങി കൂട്ടും. എന്റെ ആയുസ്സുള്ളവരെ അവരെ ഞാൻ പൊന്നുപോലെ നോക്കും," എന്നാണ് ഒരു വീഡിയോയ്ക്ക് സൗഭാഗ്യ നൽകിയ അടിക്കുറിപ്പ്. 

Also Read: സുധിയുടെ ചിത്രത്തിനു മുന്നിൽ തൊഴുത് പ്രാർത്ഥിച്ച് രേണു ബഹ്റിനിലേക്ക്; വീഡിയോ

നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ മികച്ചൊരു നർത്തകിയും അഭിനേത്രിയുമാണ്. ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലൂടെ ആയിരുന്നു അഭിനയരംഗത്ത് സൗഭാഗ്യ  അരങ്ങേറ്റം കുറിച്ചത്.

സൗഭാഗ്യയുടെ ജീവിതപങ്കാളിയായ അർജുൻ, സീരിയൽ രംഗത്ത് സജീവമാണ്. ചക്കപ്പഴം സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ  അഭിനയിച്ചുകൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് അർജുൻ. 

Also Read: New OTT Release: ലെസ്ബിയൻ പ്രണയകഥ പറയുന്ന ആ ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്

Sowbhagya Venkitesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: