/indian-express-malayalam/media/media_files/2024/11/29/qiRN7OsdrfNNWWMMBXfB.jpg)
New OTT Release This Week
New OTT Release This Week: ഏറ്റവും പുതിയ ഏതാനും ചിത്രങ്ങൾ കൂടി ഈ ആഴ്ച ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ഈ ആഴ്ച ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ ചിത്രങ്ങൾ ഏതെന്നു നോക്കാം.
Lucky Baskhar OTT: ലക്കി ഭാസ്കർ
ദുൽഖർ സൽമാനെ നായകനായി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലെത്തി. പീരീഡ് ഡ്രാമ ത്രില്ലറായ ചിത്രത്തിൽ ഒരു ബാങ്ക് ജോലിക്കാരനായാണ് ദുൽഖർ എത്തിയത്. 1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കറിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് വെങ്കി അറ്റ്ലൂരിയാണ്. ഒരു സാധാരണ ബാങ്ക് ജീവനക്കാരനിൽ നിന്നും മൾട്ടി മില്യണറായി മാറുന്ന ഭാസ്കറിന്റെ കഥയാണ് ചിത്രം പറയുന്നത്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായത്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ളിക്സിലാണ് ലക്കി ഭാസ്കർ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാണ്.
Her OTT: ഹെർ
ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോമോൾ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഹെർ ഒടിടിയിൽ എത്തി. ഫ്രൈഡേ, ലോ പോയിന്‍റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഞ്ച് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഹെർ പറയുന്നത്. രാജേഷ് മാധവന്‍, ഗുരു സോമസുന്ദരം, പ്രതാപ് പോത്തന്‍, മാലാ പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
എ.ടി സ്റ്റുഡിയോസിന്‍റെ ബാനറിൽ അനീഷ് എം തോമസ് ആആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അർച്ചന വാസുദേവ് ആണ് തിരക്കഥ. ഛായാഗ്രാഹകൻ - ചന്ദ്രു സെൽവരാജ്, എഡിറ്റർ - കിരൺ ദാസ്, സംഗീതം- ഗോവിന്ദ് വസന്ത. മനോരമ മാക്സിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Parachute OTT: പാരച്യൂട്ട്
കിഷോർ, കനി, കൃഷ്ണ കുലശേഖരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പാരച്യൂട്ട്' ഒടിടിയിൽ എത്തി. റാസു രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'പാരച്യൂട്ട്' പറയുന്നത് രണ്ടു കുട്ടികളുടെ തിരോധാനത്തെ കുറിച്ചാണ്. കൃഷ്ണ കുലശേഖരൻ ആണ് ചിത്രത്തിന്റെ നിർമാണം.
കാളി വെങ്കട്ട്, ശരണ്യ രാമചന്ദ്രൻ, ബാവ ചെല്ലദുരൈ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീധർ കെ എഴുതിയ പാരച്യൂട്ടിന് സംഗീതം നൽകിയത് യുവൻ ശങ്കർ രാജയാണ്. ഓം നാരായൺ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം റമിയൻ നിർവ്വഹിച്ചു. ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ ഈ സീരീസ് കാണാം.
Read More
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
- ധനുഷ് നയൻതാരയ്ക്ക് കൊടുക്കാത്ത വീഡിയോ ക്ലിപ്പുകൾ എന്താണ്? എന്ത് കൊണ്ടാണ് അത് അവർക്ക് പ്രധാനപ്പെട്ടതാകുന്നത്?
- Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഇപ്പോൾ ഒടിടിയിൽ കാണാം
- എന്റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട്: പാർവതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us