scorecardresearch

New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

Latest OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും അറിയാം

Latest OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും അറിയാം

author-image
Entertainment Desk
New Update
New Ott Release June

New OTT Release

New OTT Release This Week: പ്രേക്ഷകർ കാത്തിരുന്ന ഒരുപിടി ചിത്രങ്ങൾ ഒടിടിയിലെത്തുകയാണ്. ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും അറിയാം.

Prince and Family OTT: പ്രിൻസ് ആൻഡ് ഫാമിലി ഒടിടി

Advertisment

സമീപകാലത്ത് തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ദിലീപ് ചിത്രങ്ങളിലൊന്നാണ് 'പ്രിൻസ് ആൻഡ് ഫാമിലി'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത 'പ്രിൻസ് ആൻഡ് ഫാമിലി' ദിലീപിന്റെ കരിയറിലെ150-ാമത്തെ ചിത്രമാണ്.കോമഡിയ്ക്ക് പ്രാധാന്യം നൽകിയ 'പ്രിൻസ് ആൻഡ് ഫാമിലി' മേയ് ഒമ്പതിനാണ് തിയേറ്ററുകളിലെത്തിയത്. പ്രിൻസ് ആൻഡ് ഫാമിലി സി 5-ലൂടെയാണ് ഒടിടിയിലെത്തുക. ഇന്ന് അർദ്ധരാത്രി മുതൽ ചിത്രം സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും.

Also Read:'പ്രായം കുറയ്ക്കുന്ന മെഷീൻ കൈയ്യിലുണ്ടോ'; നവ്യയുടെ ലണ്ടൻ ചിത്രങ്ങൾക്ക് കമൻ്റുമായി ആരാധിക

Sthanarthi Sreekuttan OTT: സ്താനാര്‍ത്തി ശ്രീക്കുട്ടന്‍

Advertisment

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമാണ് 'സ്താനാർത്തി ശ്രീക്കുട്ടൻ.' ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് കെ. പിള്ളൈ, മുഹമ്മദ് റാഫി എം.എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ്. ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരാണ്. സൈന പ്ലേയിലൂടെയാണ് സ്താനാർത്തി ശ്രീക്കുട്ടൻ ഒടിടിയിലെത്തുന്നത്. ഇന്ന് അർദ്ധരാത്രി മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. 

Also Read: അതു കഴിവോ മിടുക്കോ അല്ല; ജഗതി ശ്രീകുമാറിന്റെ അഭിനയ ശൈലിക്കെതിരെ ലാൽ

Kaliyugam OTT: കലിയുഗം ഒടിടി

പ്രമോദ് സുന്ദർ സംവിധാനം ചെയ്ത  പോസ്റ്റ് അപ്പൊകലിപ്സ് ചിത്രമാണ് 'കലിയുഗം.' കിഷോർ, ശ്രദ്ധ ശ്രീനാഥ്, ഇനിയാൺ സുബ്രമണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന്റെ കഥ 2064 ൽ ആണ് നടക്കുന്നത്. കിഷോറിന്റെ കഥാപാത്മായ സ്കെച്ച് എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്. ലോകത്തൊരു വൻ ദുരന്തം സംഭവിച്ച് ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമം ഉണ്ടാകുന്ന സാഹചര്യത്തിൽ മനുഷ്യർക്കിടയിൽ നടക്കുന്ന പോരാട്ടങ്ങളുടെയും വേട്ടയാടലിന്റെയും കഥയാണ് കലിയുഗം പറയുന്നത്. ഇന്ന് അർദ്ധരാത്രി മുതൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സിംപ്ലി സൗത്തിലൂടെ സ്ട്രീമിങ് ആരംഭിക്കും.

Also Read: ഒരുകാലത്ത് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടിയാണിത്, ആളെ മനസിലായോ?

KeralaCrime Files 2 OTT: കേരള ക്രൈം ഫയൽസ് 2 ഒടിടി

ജിയോഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസായിരുന്നു 'കേരള ക്രൈം ഫയൽസ്.' ഏറെ ജനപ്രീതി നേടിയ സീരിസിന്റെ രണ്ടാം ഭാഗം എത്തുകയാണ്. കേരള ക്രൈം ഫയല്‍സ് ദ സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു എന്നാണ് ഈ സീസണിന്‍റെ പേര്. ആദ്യ സീസണായ കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര സംവിധാനം ചെയ്ത അഹമ്മദ് കബീർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ബ്ലോക് ബസ്റ്റർ ചിത്രമായ കിഷ്കിന്ധാ കാണ്ഡത്തിന് തിരക്കഥ ഒരുക്കിയ ബാഹുല്‍ രമേശാണ് സീസൺ 2 ന്റെ തിരക്കഥ. ജിയോഹോട്സ്റ്റാറിലൂടെ ജൂൺ 20 മുതൽ കേരള ക്രൈം ഫയൽസ് സീസൺ 2 സ്ട്രീമിങ് ആരംഭിക്കും.

Read More: 'ബാഹുബലിയിലെ പ്രഭാസിന്റെ വേഷം ചെയ്യണം;' ഇന്ദ്രൻസിന്റെ ആഗ്രഹം അങ്ങനെ സഫലം; വീഡിയോ

New Release Movie OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: