scorecardresearch

അതു കഴിവോ മിടുക്കോ അല്ല; ജഗതി ശ്രീകുമാറിന്റെ അഭിനയ ശൈലിക്കെതിരെ ലാൽ

ഷോട്ടിനിടെ അപ്രതീക്ഷിതമായി ഡയലോഗുകളും മാനറിസങ്ങളും കയ്യിൽനിന്ന് ഇട്ട് അഭിനയിക്കുന്നത് ശരിയല്ലെന്ന് നടൻ ലാൽ

ഷോട്ടിനിടെ അപ്രതീക്ഷിതമായി ഡയലോഗുകളും മാനറിസങ്ങളും കയ്യിൽനിന്ന് ഇട്ട് അഭിനയിക്കുന്നത് ശരിയല്ലെന്ന് നടൻ ലാൽ

author-image
Entertainment Desk
New Update
Lal criticizes Jagathy Sreekumar

ചിത്രം: യൂട്യൂബ്, ഫേസ്ബുക്ക്

അജു വർ​ഗീസ്, ലാൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വെബ് സീരീസ് ആയിരുന്നു 2024ൽ ജിയോഹോട്ട്സ്റ്റാറിലൂടെ റിലീസിനെത്തിയ 'കേരള ക്രൈം ഫയൽസ്.' എറെ ജനപ്രീതി നേടിയ സീരിസിന്റെ സീസൺ 2 എത്തുകയാണ്. സീരിസിന്റെ പ്രൊമോഷനിടെ നടനും സംവിധായകനുമായ ലാൽ നടത്തിയ പരാമർശമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

Advertisment

'നടൻ ജഗതി ശ്രീകുമാർ ഷോട്ടിനിടെ പ്രതീക്ഷിക്കാത്ത ചില ഡയലോഗുകളും മാനറിസങ്ങളും കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുമെന്ന് പറയാറുണ്ട്. അത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത രീതിയാണ്,' എന്നാണ് ലാൽ പറയുന്നത്. സൈന പ്ലസിനു നൽകിയ അഭിമുഖത്തിലായിരുന്നു ലാലിന്റെ പരാമർശം.

Also Read: കേരള ക്രൈം ഫയൽസ് 2 ഒടിടിയിലേക്ക്

"അമ്പിളി ചേട്ടനെ പറ്റി ഏറ്റവും കൂടുതൽ പറയുന്ന കാര്യമാണ്, ഷോട്ട് എടുക്കുമ്പോൾ അദ്ദേഹം, ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗുകൾ പറയുമെന്നും ചില മാനറിസങ്ങൾ കാണിക്കുമെന്നും. അത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തു കഴിഞ്ഞാൽ സംവിധായകൻ നിർബന്ധമായും പറയണം, ഒന്നുകിൽ അതു പറഞ്ഞിട്ട് ചെയ്യണമായിരുന്നു അല്ലെങ്കിൽ നന്നായിരുന്നു അതുകൊണ്ട് ഓക്കെ എന്നു പറയണം. അതല്ലെങ്കിൽ അതു വേണ്ട എന്നു പറഞ്ഞ് മാറ്റണം.

Also Read: 'ബാഹുബലിയിലെ പ്രഭാസിന്റെ വേഷം ചെയ്യണം;' ഇന്ദ്രൻസിന്റെ ആഗ്രഹം അങ്ങനെ സഫലം; വീഡിയോ

Advertisment

അത് ഒരു കഴിവായിട്ടോ, ഒരു മിടുക്കായിട്ടോ ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല. ഏതു വലിയ നടനാണെങ്കിലും. അത് ആ സീനിനെ ഹർട്ട് ചെയ്യുമോ എന്നുള്ളതിനേക്കാൾ ഉപരിയായി കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ ഉണ്ട്. നമ്മൾ ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചാണ് പോയിരിക്കുന്നത്. 'നമ്മുടെ ഡയലോഗ് ഇങ്ങനെ, ആ ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്.' ആ വാക്ക് കണക്ടു ചെയ്തായിരിക്കും ചിലപ്പോൾ ഞാൻ ഡയലോഗ് പറയുക. 

ആ കണക്ഷൻ നഷ്ടപ്പെട്ടാൽ നമുക്ക് ഡയലോഗ് പറയാൻ ബുദ്ധിമുട്ടുണ്ടാകും. ചിലപ്പോൾ നമ്മൾ പറഞ്ഞു ഒപ്പിക്കുമായിരിക്കും. പക്ഷേ അത് നമ്മുടെ പറഞ്ഞൊപ്പിക്കലാകും. അപ്പോൾ വീക്ക് ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കും. ഇവിടെ ഒരാൾ അതിനൊപ്പം പരാജയപ്പെടും. അതുകൊണ്ടുതന്നെ ഒട്ടും ശരിയായ കാര്യമല്ല അത്," ലാൽ പറഞ്ഞു.

Read More: മഹാറാണി ഒടിടിയിലേക്ക്; എവിടെ കാണാം?

Jagathy Sreekumar Lal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: