/indian-express-malayalam/media/media_files/2025/06/18/Indrans Baahubali AI Video-dac35ca5.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ചിരിപ്പിച്ചും ചിന്തിപ്പിച്ചും നിഷ്കളങ്കമായ ചിരിയിലൂടെ മലയാളിയുടെ മനസ്സിൽ ഇടംനേടിയ നടനാണ് ഇന്ദ്രൻസ്. സിനിമയുടെ പിന്നണിയിലെ വസ്ത്രാലങ്കാര രംഗത്തു നിന്നാണ് അഭിനയത്തിലേയ്ക്ക് താരം ചുവടു വെച്ചത്. മെലിഞ്ഞ ശരീരപ്രകൃതിയും നിറഞ്ഞ ചിരിയും ചേർന്നപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് ഒരു മുൻനിര ഹാസ്യ സാമ്രാട്ടിനെയാണ്. ഹാസ്യം മാത്രമല്ല സ്വഭാവ നടനായും സ്ക്രീനിൽ തൻ്റെ കഴിവ് തെളിയിക്കുന്നതിൽ പിന്നോട്ട് പോയിട്ടില്ല ഇന്ദ്രൻസ്.
അടുത്തിടെ ഒരു വേദിയിൽ, അഭിനയിക്കാൻ ആഗ്രഹിച്ച കഥാപാത്രം ഏതാണെന്ന ആരാധകരുടെ ചോദ്യത്തിന്, 'ബാഹുബലിയിലെ പ്രഭാസിന്റെ വേഷം' എന്നു പറഞ്ഞ ഇന്ദ്രൻസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇന്ദ്രൻസ് തമാശയായി ആന്നുപറഞ്ഞ ആഗ്രഹം ഇന്ന് എഐ ഉപയോഗിച്ച് നിറവേറ്റിയിരിക്കുകയാണ് 'കനവുകഥ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട്.
ബാഹുബലിയുടെ വേഷത്തിൽ എത്തുന്ന ഇന്ദ്രൻസിന്റെ വീഡിയോയാണ് എഐ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്നത്. "പുറകിന്ന് കുത്തിയ കട്ടപ്പയോട് വിശാലഹൃദയനായ ബാഹുബലി ക്ഷമിമിക്കുമോ ഇല്ലയോ?" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Also Read: നടുക്കുന്ന ക്രൂരത; കാമുകിക്കായി ദേശിയ പക്ഷിയെ കൊന്നു; നിറയെ നിഗൂഡതകൾ!
2023 ൽ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലായിരുന്നു, ഇന്ദ്രൻസിനോട് ഏതു കഥാപാത്രത്തെയാണ് വീണ്ടും അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചത്. ബാഹുബലിയിലെ പ്രഭാസിന്റെ കഥാപാത്രം ചെയ്യാനാണ് ആഗ്രഹമെന്നായിരുന്നു ഇന്ദ്രൻസ് നർമ്മം കലർന്ന സ്വരത്തിൽ യാതൊരു സംശയവുമില്ലാതെ മറുപടി നൽകിയത്. ഇന്ദ്രൻസിന്റെ മറുപടികേട്ട് വലിയ കൈയ്യടിയായിരുന്നു സദസ്സിൽ മുഴങ്ങിയത്. ഈ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.
Read More: "ഞാൻ ഇവിടെ ഒറ്റയ്ക്കാ, ഈ ജിറാഫുകളുടെ കൂടെ;" പേടിയുണ്ടെങ്കിലും അപ്പൂപ്പൻ കൂളാ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us