/indian-express-malayalam/media/media_files/2025/10/16/aabhyanthara-kuttavaali-ott-2025-10-16-19-31-55.jpg)
Aabhyanthara Kuttavaali Starts Streaming Tonight on OTT: ആസിഫ് അലിയെ നായകനാക്കി സേതുനാഥ് പദ്മകുമാർ നിർമ്മിച്ച ആഭ്യന്തര കുറ്റവാളി ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. ജൂൺ ആറിന് തിയേറ്ററുകളിൽ എത്തിയ ചിത്രം നിർമ്മിച്ചത് നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നൈസാം സലാം ആണ്.
Also Read: The Pet Detective Review: ഇത് ഷറഫുദ്ദീന്റെ 'സിഐഡി മൂസ'; ഫൺ റൈഡായി ദി പെറ്റ് ഡിറ്റക്ടീവ്, റിവ്യൂ
ഗാർഹിക പീഡന നിയമങ്ങളെയും അതിന്റെ പ്രയോഗങ്ങളെയും കുറിച്ച് പുരുഷപക്ഷത്തു നിന്നു സംസാരിക്കുന്ന ചിത്രമാണ് ‘ആഭ്യന്തര കുറ്റവാളി’. തെറ്റുചെയ്യാതെ ശിക്ഷിക്കപ്പെടുന്ന ചില മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. സഹദേവൻ എന്ന കേന്ദ്ര കഥാപാത്രമായാണ് ചിത്രത്തിൽ ആസിഫ് എത്തുന്നത്. തുളസി, ശ്രേയ രുക്മിണി എന്നിവരാണ് ചിത്രത്തിലെ നായികമാർ.
Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള താരസുന്ദരിയെ മനസ്സിലായോ?
ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, നീരജ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജ ദാസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളിയും എഡിറ്റിംഗ് സോബിന്‍ സോമനും സംഗീതം ബിജി ബാൽ, മുത്തു, ക്രിസ്റ്റി ജോബി എന്നിവരും പശ്ചാത്തല സംഗീതം രാഹുല്‍ രാജും നിർവ്വഹിച്ചിരിക്കുന്നു. ആർട്ട് ഡയറക്ഷൻ സാബു റാം ആണ് കൈകാര്യം ചെയ്തത്.
Also Read: അന്ന് പൂവുമായി പിറകെ നടന്നവൻ; ഇന്ന് 'മേരി'യുടെ നായകൻ
സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാവും.
Also Read: ലോകത്തിലെ ഏറ്റവും സുന്ദരിമാരായ 10 സ്ത്രീകളിൽ ഒരാൾ ദീപിക; മറ്റുള്ളവർ ആരൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.