/indian-express-malayalam/media/media_files/2025/01/30/H62fcAWdjJcXiwVTBz6u.jpg)
New Malayalam OTT Release This Week
New malayalam OTT Release This Week: ഒടിടി പ്രേമികളുടെ വാരാന്ത്യത്തിനു കൂടുതൽ നിറപ്പകിട്ടേകുവാൻ രണ്ടു പുതിയ മലയാള ചിത്രങ്ങൾ കൂടി ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക് എത്തുകയാണ്.
Identity OTT: ടൊവിനോയുടെ ഐഡന്റിറ്റി
ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോളും അനസ് ഖാനും ചേർന്നൊരുക്കിയ 'ഐഡന്റിറ്റി' ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ഗംഭീര പ്രതികരണമാണ് ഈ ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ നേടിയത്. ഒരു സ്കെച്ച് ആർട്ടിസ്റ്റിന്റെ സഹായത്തോടെ ഒരു കൊലപാതകകേസിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ടൊവിനോയ്ക്ക് ഒപ്പം തൃഷ, വിനയ് റായി, മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. തിരക്കഥ ഒരുക്കിയതും സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെ. ഛായാഗ്രഹണം അഖിൽ ജോർജ്, സംഗീതം ജേക്സ് ബിജോയി. ചിത്രസംയോജനം: ചമൻ ചാക്കോ.
സീ 5 ആണ് ഐഡന്റിറ്റിയുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സീ5ൽ സ്ട്രീമിങ് ആരംഭിക്കും.
Partners Ott: ധ്യാനിന്റെ പാർട്ണേഴ്സ്
ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത 'പാർട്ണേഴ്സ്' ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം.
'പിച്ചൈക്കാരൻ' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധനേടിയ സാറ്റ്‌ന ടൈറ്റസ് ആണ് നായിക. സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ. റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും ചിത്രത്തിലുണ്ട്. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് പാർട്ണേഴ്സ് നിര്‍മ്മിച്ചിരിക്കുന്നത്. ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
സൈന പ്ലേയിൽ ഇന്ന് അർദ്ധരാത്രിയോടെ പാർട്ണേഴ്സ് സ്ട്രീമിങ് ആരംഭിക്കും.
Pushpa 2 OTT: പുഷ്പ 2
ബോക്സ് ഓഫീസിൽ 1800 കോടിയോളം കളക്ഷൻ നേടിയ അല്ലു അർജുൻ ചിത്രം 'പുഷ്പ 2' വും ഒടുവിൽ ഒടിടിയിൽ എത്തിയിരിക്കുകയാണ്. നെറ്റ്ഫിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ചിത്രം ഒടിടിയിൽ എത്തിയത്.
സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസിൽ, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ തുടങ്ങി വൻ താരനിരയുണ്ട്. 2021ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ: ദി റൈസിൻ്റെ തുടർച്ചയാണ് 'പുഷ്പ 2'.
Read More
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
- Anpodu Kanmani Review: സുപരിചിതമായ വിഷയം പ്ലെയിനായി പറഞ്ഞുപോവുന്ന അൻപോടു കൺമണി; റിവ്യൂ
- Partners Ott: പാർട്ണേഴ്സ് ഒടിടിയിലേക്ക്
- ത്രിൽ അത്ര പോരാ, ആവറേജ് ചിത്രം; 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' റിവ്യൂ; Dominic And The Ladies Purse Review
- ''എന്റെ ഏജൻസിയിലേക്ക് സ്വാഗതം'': മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.