scorecardresearch

രേഖാചിത്രം മുതൽ ഹലോ മമ്മി വരെ; ഒടിടിയിൽ കാണാം പുതിയ മലയാളചിത്രങ്ങൾ

New Malayalam OTT Release This Week: വാരാന്ത്യത്തിൽ ഒടിടിയിൽ കാണാൻ പുതിയ ചിത്രങ്ങൾ തിരയുന്നവരാണോ? ഇതാ, ഏറ്റവും പുതിയ മലയാളം റിലീസുകൾ പരിചയപ്പെടാം

New Malayalam OTT Release This Week: വാരാന്ത്യത്തിൽ ഒടിടിയിൽ കാണാൻ പുതിയ ചിത്രങ്ങൾ തിരയുന്നവരാണോ? ഇതാ, ഏറ്റവും പുതിയ മലയാളം റിലീസുകൾ പരിചയപ്പെടാം

author-image
Entertainment Desk
New Update
Hello Mummy Rekhachithram OTT

New Malayalam OTT Release This Week

New malayalam OTT Release This Week: വാരാന്ത്യങ്ങൾ കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ അല്ലെങ്കിൽ തനിച്ചിരുന്നോ ഒക്കെ ഒടിടിയിൽ പുതുപുത്തൻ ചിത്രങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. പക്ഷേ ഒടിടിയിൽ സിനിമകൾ തിരയുമ്പോൾ ഏത്, എവിടെ എന്നൊക്കെ കൺഫ്യൂഷനുണ്ടാവുന്നതും സ്വാഭാവികമാണ്. ഇനി കൺഫ്യൂഷൻ വേണ്ട, ഈ ആഴ്ച ഒടിടിയിലെത്തിയ ഏറ്റവും പുതിയ മലയാളചിത്രങ്ങൾ പരിചയപ്പെടാം. രേഖാചിത്രം മുതൽ ഹലോ മമ്മി വരെ ഈ ലിസ്റ്റിലുണ്ട്. 

Advertisment

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ  ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. മനോജ് കെ. ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് രേഖാചിത്രം നിർമിച്ചത്. രാമു സുനിലിന്റേതാണ് കഥ. രാമു സുനിലും ജോൺ മന്ത്രിക്കലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  

സോണി ലിവിലാണ് രേഖാചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ലഭ്യമാവും. 

Hello Mummy OTT:  ഹലോ മമ്മി ഒടിടി

Advertisment

ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ 'ഹലോ മമ്മി' സംവിധാനം ചെയ്തത് വൈശാഖ് എലൻസ് ആണ്. സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം പ്രവീൺ കുമാർ, ചിത്രസംയോജനം ചമൻ ചാക്കോ, ഗാനരചന മു. രി, സുഹൈൽ കോയ എന്നിവരാണ് നിർവ്വഹിച്ചിരിക്കുന്നത്.

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 

Thandel OTT: തണ്ടേൽ ഒടിടി

നാഗചൈതന്യയും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ,  ബണ്ണി വാസു നിർമിച്ച് ചന്ദു മൊണ്ടേട്ടി സംവിധാനം  തെലുങ്ക് ചിത്രം 'തണ്ടേൽ' ഒടിടിയിലെത്തി. തെലുങ്ക് ചിത്രമാണെങ്കിലും മലയാളത്തിലും ചിത്രം കാണാം. 

ഗുജറാത്തിലേക്കുള്ള മത്സ്യബന്ധന യാത്രയ്ക്കിടെ അബദ്ധത്തിൽ പാകിസ്താൻ സമുദ്ര മേഖലയിലേക്ക് ഒഴുകിപ്പോയ മത്സ്യത്തൊഴിലാളികളുടെ യഥാർത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. പ്രകാശ് ബെലവാഡി, ആടുകളം നരേൻ, കരുണാകരൻ, കൽപലത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവിശ്രീ പ്രസാദാണ്.

നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തെലുങ്ക്, മലയാളം പതിപ്പുകൾക്കു  പുറമെ ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്.

La Tomatina OTT: ലാ ടൊമാറ്റിന

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൊളിറ്റിക്കൽ ത്രില്ലർ 'ലാ ടൊമാറ്റിന: ചുവപ്പുനിലം' ഇപ്പോൾ ഒടിടിയിൽ കാണാം. ടി അരുണ്‍ കുമാറിന്‍റെ കഥയെ ആസ്പദമാക്കി സജീവന്‍ അന്തിക്കാട് ആണ് ചിത്രം  സംവിധാനം ചെയ്തത്. രമേശ് രാജ്, മരിയ തോംസണ്‍, ഹരിലാല്‍ രാജഗോപാല്‍, സജീവന്‍ താണപ്പാടം, കൊരട്ടിപ്പറമ്പില്‍ പ്രേംജിത്ത്, ശ്രീജിത്ത് പെരിങ്ങായി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ആമസോണ്‍ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

Raastha OTT: രാസ്ത

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അൻവറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ‘രാസ്ത'. ഒമാനിൽ ചിത്രീകരിച്ച  രാസ്ത ഇപ്പോൾ ഒടിടിയിൽ കാണാം. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി തുടങ്ങിയവർക്കൊപ്പം ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

റുബൂ ഉല് ഖാലി മരുഭൂമിയിൽ 2011ലുണ്ടായ ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി ആണ് രാസ്ത ഒരുക്കിയിരിക്കുന്നത്. അമ്മയെ തേടി ഗൾഫിലേക്ക് പോകുന്ന ഒരു പെൺകുട്ടിയുടെ അതിജീവനമാണ് ചിത്രം പറയുന്നത്.  ലിനു ശ്രീനിവാസ് നിര്‍മ്മിച്ച ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അവിന്‍ മോഹന്‍ സിതാരയാണ് രാസ്തയിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

മനോരമ  മാക്സിൽ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്.  

Read More

Aishwarya Lakshmi Asif Ali Sai Pallavi New Release OTT Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: