/indian-express-malayalam/media/media_files/2025/05/10/qGDgSTtV9Acmz3EcAqUR.jpg)
New OTT Release: ഒടിടിയിൽ എത്തുന്ന മലയാള സിനിമകൾ
New OTT Release: വിവിധ പ്ലാറ്റ്ഫോമുകളിലൂടെ നിരവധി മികച്ച ചിത്രങ്ങളാണ് ഒടിടിയിലെത്താൻ ഒരുങ്ങുന്നത്. ഒടിടിയിൽ അടുത്ത ആഴ്ച സ്ട്രീമിങ് ആരംഭിക്കുന്ന പുതിയ ചിത്രങ്ങൾ ഏതെക്കൊയാണെന്ന് നോക്കാം.
Maranamass OTT: മരണമാസ്സ് ഒടിടി
ബേസിൽ ജോസഫ്,രാജേഷ് മാധവൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന മരണമാസ്സ് ഒടിടിയിലേയ്ക്ക്. സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. നവാഗതനായ ശിവപ്രസാദാണ് ചിത്രത്തിന്റെ സംവിധായകൻ. ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
നടൻ സിജു സണ്ണിയുടേതാണ് കഥ. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.
സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. മേയ് 15ന് സോണി ലിവിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Bazooka OTT: ബസൂക്ക
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് ഒരുക്കിയ ബസൂക്ക വിഷു റിലീസായാണ് തിയേറ്ററുകളിലെത്തിയത്. സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
സരിഗമ ഇന്ത്യ ലിമിറ്റഡ്, ജിനു വി. അബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിങ് നിഷാദ് യൂസഫ്, സംഗീതം മിഥുൻ മുകുന്ദൻ എന്നിവർ കൈകാര്യം ചെയ്യുന്നു. സി5-ലൂടെ മേയ് 15നു ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Parannu Parannu Parannu Chellan OTT: പറന്ന് പറന്ന് പറന്ന് ചെല്ലാൻ
സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' ഒടിടിയിലേക്ക്. ലുക്മാൻ നായക വേഷത്തിൽ എത്തിയ നോമാൻസ് ലാൻഡ് എന്ന ചിത്രത്തിന്റെ സംവിധായകനായ ജിഷ്ണു ഹരീന്ദ്രയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്.
ഒരു പാലക്കാടൻ ഗ്രാമത്തിൽ ഒരു ദിവസം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
മധു അമ്പാട്ടാണ് ഛായാഗ്രഹണം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ. എഡിറ്റർ സി ആർ ശ്രീജിത്ത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ജോയ് ജിനിത്, രാംനാഥ് എന്നിവർ ചേർന്നാണ്. ബിജിഎം -ജോയ് ജിനിത്.
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. മേയ് 16ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിക്കും.
Read More:
- New malayalam OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ 5 ചിത്രങ്ങൾ
- മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.