scorecardresearch

New Malayalam OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ 5 ചിത്രങ്ങൾ

New OTT Release This Week: ഒടിടിയിൽ ഈ ആഴ്ച സ്ട്രീമിങ് ആരംഭിച്ച് 5 ചിത്രങ്ങൾ ഇതാ

New OTT Release This Week: ഒടിടിയിൽ ഈ ആഴ്ച സ്ട്രീമിങ് ആരംഭിച്ച് 5 ചിത്രങ്ങൾ ഇതാ

author-image
Entertainment Desk
New Update
New Ott Releases This Week

New Ott Releases This Week

New OTT Release: വിവിധ പ്ലാറ്റ്ഫോമുകളിലൂടെ നിരവധി മികച്ച ചിത്രങ്ങൾ ഒടിടിയിലെത്തിയ ആഴ്ചയാണിത്. ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച പുതിയ ചിത്രങ്ങൾ ഏതെക്കൊയാണെന്ന് നോക്കാം.

Vadakkan OTT: വടക്കൻ ഒടിടി

Advertisment

ഹൊറർ പ്രേമികളുടെ  ഇഷ്ടം കവർന്ന മലയാളം സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ  'വടക്കന്‍' ഒടിടിയില്‍ എത്തി.  നവാഗതനും ബോംബെ മലയാളിയുമായ സജീദ് എ. സംവിധാനം ചെയ്ത ചിത്രത്തിൽ കിഷോർ, സ്വാതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രുതി, മെറിൻ ഫിലിപ്പ്, മാലാ പാർവ്വതി, രവി വെങ്കട്ടരാമൻ, ഗാർഗി ആനന്ദൻ, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കർ, ആര്യൻ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിറാജ് നാസർ, രേവതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ആമസോണ്‍ പ്രൈം വീഡിയോയിൽ ചിത്രം കാണാം. 

Prathi Niraparadhiyaano Ott: പ്രതി നിരപരാധിയാണോ ഒടിടി

Advertisment

വോള്‍ക്കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദ നിര്‍മിച്ച് സുനില്‍ പൊറ്റമ്മല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പ്രതി നിരപരാധിയാണോ'. ഇന്ദ്രന്‍സ്, ഹരീഷ് പേരടി, സുനില്‍ സുഗത, ശ്രീജിത്ത് രവി, നീന കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സഹസംവിധായകനും കോസ്റ്റ്യൂം ഡിസൈനറുമായ സുനിലിന്റെ ആദ്യ സംവിധാന സംരംഭമാണ് 'പ്രതി നിരപരാധിയാണോ'. ചിത്രം മനോരമ മാക്സിൽ ഇന്നു മുതൽ സ്ട്രീമിങ് ആരംഭിച്ചു.

Odela 2 OTT: ഒഡെല 2 ഒടിടി

സൂപ്പർഹിറ്റ് ചിത്രം 'ഒഡെല റെയിൽവേ സ്റ്റേഷൻ' എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ഒഡെല 2'. തമന്ന ഭാട്ടിയ നായികയായി കഴിഞ്ഞ മാസം തിയേറ്ററുകലിലെത്തിയ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. അശോക് തേജ സംവിധാനം ചെയ്യുന്ന ചിത്രം, മധു ക്രിയേഷൻസിന്റെയും സമ്പത് നന്ദി ടീം വർക്സിന്റെയും ബാനറിൽ ഡി. മധു, സമ്പത് നന്ദി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ദുഷ്ട ശക്തികളിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്റെ കഥയാണ് സിനിമ പറയുന്നത്. ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഒഡെല 2 ഒടിടിയിലെത്തിയിരിക്കുന്നത്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാണ്.

Ten Hours OTT: ടെൻ അവേഴ്സ് ഒടിടി

സിബി സത്യരാജ് പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രമാണ് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ 'ടെൻ അവേഴ്‌സ്'. മികച്ച പ്രതികരണം നേടിയ ചിത്രം ഒരു മാസത്തിനുള്ളിൽ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇളയരാജ കാളിയപ്പെരുമാൾ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ടെൻ അവേഴ്സ് ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തമിഴ് ഭാഷകളിൽ ചിത്രം ലഭ്യമാണ്.

Good Bad Ugly OTT: ഗുഡ് ബാഡ് അഗ്ലി ഒടിടി

അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ആക്ഷൻ എന്റർടെയ്‌നർ ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി.' അജിത്തിന്റെ കരിയറിലെ 63-ാമത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. തൃഷയാണ് ചിത്രത്തിലെ  നായിക. സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.  മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അജിത് അവതരിപ്പിച്ചത്. ചിത്രം നെറ്റ്ഫിക്ല്സിൽ സ്ട്രീമിങ് ആരംഭിച്ചു.

Amazon Netflix OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: