/indian-express-malayalam/media/media_files/Mkxq5phMZKIBX5JyTQU8.jpg)
കൊച്ചി ഉൾപ്പെടെ ഏഴ് പ്രധാന നഗരങ്ങളിൽ അവസരം
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ കീഴിലുള്ള നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എൻ.എഫ്.ഡി.സി), നെറ്റ്ഫ്ലിക്സ് ഇന്ത്യയുമായി ചേർന്ന് വോയ്‌സ് ഓവർ ആർട്ടിസ്റ്റുകൾക്കായി "ദ വോയ്‌സ് ബോക്‌സ്" എന്ന പേരിൽ നൈപുണ്യ വികസന പരിപാടി ആരംഭിക്കുന്നു.
ഇന്ത്യൻ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനും മാധ്യമ, വിനോദ മേഖലയിലെ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുമുള്ള എൻ.എഫ്.ഡി.സിയുടെയും നെറ്റ്ഫ്ലിക്സിൻ്റെയും സംയോജിത പരിപാടിയാണ് പങ്കാളിത്തത്തിന് പിന്നിൽ. ഇംഗ്ലീഷ്, ഹിന്ദി, മറാഠി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി എന്നീ ഭാഷകളിലെ വോയ്‌സ് ഓവർ ആർട്ടിസ്റ്റുകൾക്കാണ് പരിശീലനം നൽകുന്നത്.
"വോയ്‌സ് ബോക്‌സ്" പരിപാടിയിലൂടെ റെക്കഗ്നിഷൻ ഓഫ് പ്രയർ ലേണിംഗ് (ആർപിഎൽ) പരിശീലനമാണ് വാഗ്ദാനം ചെയ്യുന്നത്. പരിപാടിയുടെ ഭാഗമായി, പ്രഗൽഭരുടെ പ്രഭാഷണങ്ങളും മെൻ്ററിംഗ് സെഷനുകളും ഉൾക്കൊള്ളുന്ന പരിശീലനം, ശിൽപശാലകൾ എന്നിവയെ തുടർന്ന് മൂല്യനിർണ്ണയം നടത്തും.
ഡൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നീ ഏഴ് പ്രധാന നഗരങ്ങളിൽ പരിപാടി നടത്തും. ഓരോ ബാച്ചിലും 30 ഉദ്യോഗാർത്ഥികൾ എന്ന നിരക്കിൽ പ്രാഥമിക സ്ക്രീനിംഗിലൂടെ ആകെ 210 പേരെ തിരഞ്ഞെടുക്കും. പങ്കെടുക്കുന്നവരിൽ 50 ശതമാനവും സ്ത്രീകളായിരിക്കും.
നെറ്റ്ഫ്ലിക്സിൻ്റെ പ്രത്യേക പരിപാടിയായ "ആസാദി കി അമൃത് കഹാനിയ"യുടെ ഭാഗമായി പ്രവർത്തിക്കാൻ ഓരോ ബാച്ചിൽ നിന്നും ഏഴ് മികച്ച ആർട്ടിസ്റ്റുകളെ തിരഞ്ഞെടുക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള കഥകളുടെ ആഖ്യാനത്തിന് ഇവർ ശബ്ദം നൽകും
വോയ്‌സ് ഓവറിൽ തങ്ങളുടെ കഴിവുകൾ വർധിപ്പിക്കാൻ താൽപര്യമുള്ള മാധ്യമ-വിനോദ മേഖലകളിൽ രണ്ട് വർഷത്തിലധികം പരിചയമുള്ള പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഈ പദ്ധതിയിലേക്കായി അപേക്ഷിക്കാം.
"വോയ്‌സ് ബോക്‌സ്" എന്ന ഈ പരിപാടി സ്പോൺസർ ചെയ്യുന്നത് സർഗാത്മക തുല്യത ലക്ഷ്യമിട്ടുള്ള നെറ്റ്ഫ്ലിക്‌സ് നെറ്റ്ഫ്ലിക്സ് ഫണ്ട് ഫോർ ക്രിയേറ്റീസ് ഇക്വിറ്റി ആണ്.
ലോകമെമ്പാടുമുള്ള ടെലിവിഷൻ, ചലച്ചിത്ര വ്യവസായ മേഖലകളിൽ പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങളെ കണ്ടെത്തി, അവരെ സജ്ജമാക്കുന്നതിന് അഞ്ച് വർഷത്തേക്ക് 100 ദശലക്ഷം ഡോളർ നെറ്റ്ഫ്ലിക്സ് നീക്കിവച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും, എൻ.എഫ്.ഡി.സിയുടെ വെബ്സൈറ്റും, സമൂഹമാധ്യമ അക്കൗണ്ടുകളും സന്ദർശിക്കുക.
Read More
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- 'സ്വപ്നം യാഥാർത്ഥ്യമായി, ദൈവത്തിന് നന്ദി'; മകൾ മീനാക്ഷി ഡോക്ടറായതിന്റെ സന്തോഷം പങ്കുവെച്ച് ദിലീപ്
- അമ്മയ്ക്ക് ചക്കരയുമ്മ; ശാലിനിയെ ചേർത്തുപിടിച്ച് ആദ്വിക്
- വന്ന വഴി മറക്കാത്തവരാണ് അംബാനി കുടുംബമെന്ന് ഈ ചിത്രം പറയും
- തങ്കമേ, എൻ ഉലകമായവളേ; നയൻതാരയ്ക്കു സ്നേഹചുംബനമേകി വിഘ്നേഷ്, ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.