/indian-express-malayalam/media/media_files/ZHUuXCWdpUJJeTa7YupW.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ബോളിവുഡിലെ ജനപ്രിയ പരിപാടിയായ, 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യുമായി തിരച്ചെത്തിയിരിക്കുകയാണ് നടൻ കപിൽ ശർമ്മ. രൺബീർ കപൂർ, നീതു കപൂർ, റിദ്ധിമ കപൂർ എന്നിവരാണ് നെറ്റിഫ്ലിക്സിൽ ആരംഭിച്ച ഷോയുടെ ആദ്യ എപ്പിസോഡിൽ പങ്കെടുത്തത്. രസകരമായ കഥകളും തമാശകളും നിറഞ്ഞ പരപാടിയിൽ, മക്കളായ രൺബീറിന്റെയും റിദ്ദിമയുടെയും കിട്ടിക്കാലത്തെപ്പറ്റിയും അവരെ എങ്ങനെയാണ് താനും ഭർത്താവ് ഋഷി കപൂറും വളർത്തിയതെന്നും നീതു കപൂർ പറഞ്ഞു.
രൺബീറിന്റെയും റിദ്ദിമയുടെയും ശാന്തമായ സ്വഭാവത്തിന് ഋഷിക്കാണ് ക്രഡിറ്റെന്ന് നീതു പറഞ്ഞു. "അവർക്കുള്ള മൂല്യങ്ങൾ എൻ്റെ ഭർത്താവ് ഋഷി കപൂർ പകർന്നു നൽകിയതാണെന്ന് ഞാൻ കരുതുന്നു . സമയത്തിൻ്റെ മൂല്യം, പണത്തിൻ്റെ മൂല്യം അങ്ങനെയെല്ലാം. മറ്റുള്ളവരെ ബഹുമാനിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
അദ്ദേഹം വളരെ സ്ട്രിക്റ്റ് ആയിരുന്നു. എല്ലാവരോടും അദ്ദേഹം പെരുമാറുന്ന രീതിയിലും അത് പ്രകടമായിരുന്നു. അത് കുട്ടികൾ മനസിലാക്കുന്നുണ്ടായിരുന്നു, അതുകൊണ്ട് അവരിലും അതു കാണാം. അവർ രണ്ടുപേരിലും ആ മുല്യങ്ങളുണ്ട്. റാഹയ്ക്കും ഈ മൂല്യങ്ങൾ ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.
രൺബീറും റിദ്ദിമയും ഇന്ത്യക്ക് പുറത്തു പഠിക്കുമ്പോഴും ഋഷി ഒരിക്കലും അവർക്ക് പണം അനാവശ്യമായി നൽകിയിരുന്നില്ല. ഉച്ചഭക്ഷണത്തിന് 10 ഡോളർ നിൽകും, അത്താഴത്തിന് 10 ഡോളർ നൽകും. ഇതായിരുന്നു പതിവ്," നീതു കപൂർ പറഞ്ഞു. തനിക്ക് പിതാവിനെ ഭയമായിരുന്നെന്നും, അനാവശ്യമായി അദ്ദേഹം പണം തരാറില്ലായിരുന്നെന്നു രൺബീറും ഷോയിൽ പറഞ്ഞു.
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ആനിമൽ എന്ന ചിത്രത്തിലാണ് രൺബീർ കപൂർ അവസാനമായി അഭിനയിച്ചത്. ഫാബുലസ് ലൈവ്‌സ് ഓഫ് ബോളിവുഡ് വൈവ്‌സിൻ്റെ മൂന്നാം സീസണായ ഫാബുലസ് ലൈവ്‌സ് വേഴ്സസ് ബോളിവുഡ് വൈവ്‌സിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് റിദ്ദിമ കപൂർ.
Read More
- ഉടൻ വിവാഹം കഴിക്കണം, അച്ഛനാകണം: വിജയ് ദേവരകൊണ്ട
- അത് എന്റെകൂടി ജീവിതമായിരുന്നു; ആടുജീവിതം കണ്ട പ്രേക്ഷകന്റെ വാക്കുകൾ വൈറലാകുന്നു
- മൂന്നു ദിവസം വെള്ളം മാത്രം; ഹക്കീം നടത്തിയതും വമ്പൻ ട്രാൻസ്ഫർമേഷൻ
- തിയേറ്ററിലിരുന്ന് കരഞ്ഞു; പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നെന്ന് നജീബ്
- മറ്റൊരു ആടുജീവിതം അനുഭവിച്ചു തീർത്തു; ബെന്യാമിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us