scorecardresearch

കമൽഹാസനു പകരം ബിഗ് ബോസ് അവതാരകയായി എത്തുന്നത് നയൻതാരയോ?

സിനിമാതിരക്കുകൾ കാരണം ബിഗ് ബോസ് തമിഴിന്റെ പുതിയ സീസണിൽ അവതാരകനായി എത്താനാവില്ലെന്ന് വ്യക്തമാക്കി കൊണ്ട് കമൽഹാസൻ ട്വീറ്റ് ചെയ്തിരുന്നു

സിനിമാതിരക്കുകൾ കാരണം ബിഗ് ബോസ് തമിഴിന്റെ പുതിയ സീസണിൽ അവതാരകനായി എത്താനാവില്ലെന്ന് വ്യക്തമാക്കി കൊണ്ട് കമൽഹാസൻ ട്വീറ്റ് ചെയ്തിരുന്നു

author-image
Entertainment Desk
New Update
Kamalhasan|  Nayanthara

പ്രേക്ഷകരുടെ മനസ്സിൽ ബിഗ് ബോസ് തമിഴിന്റെ മുഖമായി മാറിയ താരമാണ് കമൽഹാസൻ. എന്നാൽ ഉടനെ പ്രക്ഷേപണത്തിന് ഒരുങ്ങുന്ന തമിഴ് ബിഗ് ബോസ് സീസണിൽ അവതാരകനായി താൻ ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസമാണ് കമൽഹാസൻ പ്രഖ്യാപിച്ചത്. ഷോയിൽ നിന്നും ബ്രേക്ക് എടുക്കുകയാണെന്നും സിനിമാതിരക്കുകൾ കാരണമാണ് ഈ തീരുമാനമെന്നും കമൽഹാസൻ വ്യക്തമാക്കിയിരുന്നു.

Advertisment

അപ്പോൾ മുതൽ,  കമൽഹാസനു പകരം ആരാവും ബിഗ് ബോസ് അവതാരകനായി എത്തുക എന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. അതേസമയം, ബോസ് തമിഴ് എട്ടിന്റെ അവതാരകയായി കമൽഹാസനു പകരം നയൻതാര എത്തുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ബിഗ് ബോസിന്റെ നിർമാതാക്കളായ എൻ്റമോൾഷൈൻ നയൻതാരയുമായി ചർച്ചകൾ നടത്തിവരികയാണ് എന്നാണ് റിപ്പോർട്ട്.  എന്നാൽ ഇക്കാര്യത്തിൽ ബിഗ് ബോസ് പ്രവർത്തകരോ നയൻതാരയോ സ്ഥിരീകരണം നടത്തിയിട്ടില്ല. 

നടൻ ശരത് കുമാറാണ് എന്റമോൾഷൈനിന്റെ പരിഗണനയിലുള്ള മറ്റൊരു സെലിബ്രിറ്റി എന്നും വാർത്തകളുണ്ട്. ആരാവും ഷോയുടെ അവതാരക ജോലി ഏറ്റെടുക്കുക എന്നാണ് പ്രേക്ഷകരും ഉറ്റുനോക്കുന്നത്.

Read More

Advertisment
Nayanthara Bigg Boss Kamal Hassan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: