/indian-express-malayalam/media/media_files/AvJirYHlGmKUybhbn9Ec.jpg)
തമിഴകത്തെ പവർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. നയൻതാര അഭിനയത്തിൽ തിളങ്ങുമ്പോൾ സംവിധാനരംഗമാണ് വിഘ്നേഷിന്റെ തട്ടകം. അതിനൊപ്പം റൗഡി പിക്ച്ചേഴ്സ് എന്ന പേരിൽ സ്വന്തമായൊരു നിർമ്മാണകമ്പനിയും ഈ ദമ്പതികൾക്കുണ്ട്. ഇരുവരും വിവാഹമോചനത്തിലേക്ക് പോവുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങളാണ് ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ, എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടിരിക്കുകയാണ് നയൻതാരയും വിഘ്നേഷും.
വ്യാഴാഴ്ച നയൻതാരയും വിഘ്നേഷും മക്കൾക്കൊപ്പം സൗദി അറേബ്യയിലെ ജിദ്ദയിൽ അവധിക്കാലം ആഘോഷിക്കാൻ പുറപ്പെട്ടതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. “വളരെ നാളുകൾക്ക് ശേഷം എൻ്റെ ബോയ്സിനൊപ്പം യാത്ര ചെയ്യുന്നു," ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കിട്ട ഫോട്ടോയ്ക്ക് വിഘ്നേഷ് നൽകിയ അടിക്കുറിപ്പിങ്ങനെ.
ജിദ്ദയിൽ നിന്നുള്ള താരദമ്പതികളുടെ മറ്റു ചിത്രങ്ങളും വൈറലാവുകയാണ്.
എസ് ശശികാന്തിൻ്റെ ടെസ്റ്റിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര ഇപ്പോൾ. ആർ മാധവൻ, സിദ്ധാർത്ഥ്, മീരാ ജാസ്മിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
Read More Entertainment Stories Here
- ഞാനൊരു വശീകരണകാരിയല്ല, ബയോപിക് ഒരുക്കേണ്ടത് എന്റെ അഭാവത്തിലല്ല: സീനത്ത് അമൻ
- ബോളിവുഡിന് ഇതൊക്കെ റീമേക്ക് ചെയ്യാനേ സാധിക്കൂ: മഞ്ഞുമ്മൽ ബോയ്സിനെ പുകഴ്ത്തി കശ്യപും ഗൗതം മേനോനും
- ജഗതിയുടെ മുണ്ടൂർ ബോയ്സ് മുതൽ ചിദംബരത്തിന്റെ അപരൻ വരെ; ട്രോളിൽ നിറഞ്ഞ് മഞ്ഞുമ്മൽ ബോയ്സ്
- ലാൽ നിന്റെ കൂടെയുണ്ടായിരുന്നോ?; ഷൂട്ട് കഴിഞ്ഞെത്തുന്ന മമ്മൂട്ടിയോട് ആ പിതാവ് സ്ഥിരമായി തിരക്കിയിരുന്ന കാര്യം
- എന്റെ മോൻ സ്മാർട്ടാ, അതാ കൂടെ പോന്നത്; സുപ്രിയയെക്കുറിച്ച് മല്ലിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.